<
Government Schemes

തെങ്ങുകളുടെ വിവരശേഖരണം

ഗുണമേന്മയുടെ തെങ്ങിന്‍ തൈകള്‍ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നതിന് കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം കൃഷി വകുപ്പിന്റെ സഹായത്തോടെ വയനാട്, ഇടുക്കി ഒഴിച്ചുള്ള ജില്ലകളില്‍ സമഗ്ര പദ്ധതി നടപ്പാക്കുന്നു. ജനിതക മേന്മയുടെ തെങ്ങിന്റെ മാതൃവൃക്ഷങ്ങള്‍ കൃഷിയിടങ്ങളില്‍ കണ്ടെത്തി കുറിയ ഇനത്തില്‍പ്പെട്ടതും സങ്കരയിനത്തില്‍പ്പെട്ടതുമായ തെങ്ങിന്‍ തൈകള്‍ ഉത്പാദിപ്പിക്കുന്നതിനായി കേരകര്‍ഷക കൂട്ടായ്മകളുടെ സഹായത്തോടെ വികേന്ദ്രീകൃത കേരനഴ്‌സറികള്‍ ആരംഭിക്കുകയും പദ്ധതിയുടെ ലക്ഷ്യമാണ്. കുറിയ തെങ്ങ് ഇനങ്ങളുടെ മാതൃവൃക്ഷങ്ങള്‍ ലഭ്യമായിട്ടുള്ള കര്‍ഷകര്‍ അവയുടെ വിവരം തൊട്ടടുത്ത കൃഷിഭവനില്‍ അറിയിക്കണം. ഈ പദ്ധതിയുടെ പ്രോജക്ട് എക്‌സിക്യൂട്ടീവിന്റെ 9895976808 എന്ന നമ്പരിലും വിവരം അറിയിക്കാം.


English Summary: Data collection of coconut tree

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds