കുറിയ ഇനം തെങ്ങുകളെകുറിച്ചുളള വിവരം അറിയിക്കുക*
കൊച്ചി: കര്‍ഷക പങ്കാളിത്തത്തിലൂന്നിയുളള വികേന്ദ്രീകൃത സമീപനത്തിലൂടെ ഗുണമേന്മയുളള തൈകള്‍ ഉല്‍പ്പാദിപ്പിച്ച് വിതരണം ചെയ്യുന്നതിനുളള ഒരു പദ്ധതി കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം സംസ്ഥാന കൃഷി വകുപ്പിന്റെ സഹായത്തോടെ വയനാട്, ഇടുക്കി ഒഴിച്ചുള്ള ജില്ലകളില്‍ നടപ്പിലാക്കി വരികയാണ്. ജനിതക മേന്മയുളള തെങ്ങിന്റെ മാതൃവ്യക്ഷങ്ങള്‍ കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ തന്നെ കണ്ടെത്തി അവ പ്രയോജനപ്പെടുത്തിക്കൊണ്ട് കുറിയ ഇനത്തില്‍പ്പെട്ടതും സങ്കരയിനത്തില്‍പ്പെട്ടതുമായ തെങ്ങിന്‍ തൈകള്‍ ഉത്പാദിപ്പിക്കുന്നതിനായി എല്ലാ ജില്ലകളിലും കേര കര്‍ഷക കൂട്ടായ്മകളുടെ സഹായത്തോടെ വികേന്ദ്രീകൃത കേര നഴ്‌സറികള്‍ ആരംഭിക്കുന്നതിന് പദ്ധതി ലക്ഷ്യമിടുന്നു. തെങ്ങിന്റെ കുറിയ ഇനങ്ങളുടെ മാതൃവ്യക്ഷങ്ങള്‍ തങ്ങളുടെ തെങ്ങിന്‍ തോട്ടത്തില്‍ ലഭ്യമാണെങ്കില്‍ അവയുടെ വിവരം തൊട്ടടുത്ത കൃഷിഭവനില്‍ അറിയിക്കണം. കൂടുതല്‍ വിവരങ്ങള്‍ പദ്ധതിയുടെ ഭാഗമായി എറണാകുളം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന പ്രൊജക്ട് എക്‌സിക്യൂട്ടീവ് പി.എസ്. സ്വാതിയില്‍ നിന്ന് ലഭിക്കും.
ഫോണ്‍ നമ്പര്‍ 8943990959.
English Summary: Dwarf coconut
Share your comments