കാർഷിക യന്ത്രങ്ങൾ വികസിപ്പിക്കുന്നതിന് എൻട്രി ക്ഷണിച്ചു
കേരള കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ തൃശൂർ തേക്കിൻകാട് മൈതാനത്ത് ഈ മാസം 27 മുതൽ 30 വരെ നടത്തുന്ന വൈഗ 2018 ൽ കർഷകർ, വ്യക്തികൾ, എൻ.ജി.ഒ, വിദ്യാർത്ഥികൾ, സ്റ്റാർട്ടപ്പ് സംരംഭങ്ങൾ എന്നിവരിൽ നിന്നും നൂതന ആശയങ്ങളും കാർഷിക യന്ത്രങ്ങളും വികസിപ്പിച്ചെടുക്കുന്നതിനായി എൻട്രികൾ ക്ഷണിച്ചു. കേരളത്തിന്റെ കാർഷിക പാരമ്പര്യത്തിനു ചേർന്ന കാർഷിക യന്ത്രങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളവർക്ക് പങ്കെടുക്കാം. നിലവിലെ കൃഷി രീതികൾ ഉപയോഗിച്ച് നൂതന സാങ്കേതിക ജ്ഞാനം ഉപയോഗപ്പെടുത്തി സ്വന്തം നിലയിൽ രൂപപ്പെടുത്തിയ പദ്ധതികൾ/ യന്ത്രങ്ങൾ എന്നിവയുടെ പ്രദർശനത്തിനും സർക്കാർ മാനദണ്ഡങ്ങൾക്ക് വിധേയമായി സാമ്പത്തികവും സാങ്കേതിക സഹായവും ലഭിക്കുന്നതിനും യന്ത്രങ്ങളുടെ വിപണനത്തിനും അവസരം ലഭിക്കും. പ്രവർത്തനരീതികളും ഗുണമേന്മയും പൊതുജനങ്ങൾ, കർഷകർ, കാർഷികവിദഗ്ദ്ധർ തുടങ്ങിയവർക്ക് മുമ്പിൽ പ്രദർശിപ്പി ക്കുന്നതിനും വൈഗ 2018 ൽ വെള്ളായണി ആർ.ടി.ടി സെന്റർ സൗകര്യം ഒരുക്കിയിട്ടുണ്ട്. മികച്ച കണ്ടുപിടുത്തങ്ങൾക്ക് അംഗീകാരവും പ്രശംസാപത്രവും നൽകും.
ഫോൺ: 0471-2481763, 8547858536.
English Summary: Entry for developing agriculture machines
Share your comments