<
Government Schemes

മംഗല്യ സമുന്നതി; മുന്നോക്ക സമുദായങ്ങളിലെ പെൺകുട്ടികൾക്ക് വിവാഹ ധനസഹായം

ഏറ്റവും കുറഞ്ഞ വരുമാനമുള്ള 100 പേർക്കാണ് സഹായം.
ഏറ്റവും കുറഞ്ഞ വരുമാനമുള്ള 100 പേർക്കാണ് സഹായം.

കൊച്ചി: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നോക്ക സമുദായങ്ങളിലെ പെൺകുട്ടി കൾക്ക് വിവാഹ ധനസഹായവുമായി കേരളം സർക്കാർ.

സംസ്ഥാന മുന്നോക്ക സമുദായ കോർപറേഷന്റെ മംഗല്യ സമുന്നതി പദ്ധതിയനുസരിച്ചാണ് വിതരണം. പെൺകുട്ടിക്ക് 22 അല്ലെങ്കിൽ അതിനു മുകളിൽ പ്രായമുണ്ടാ കണം.

സംവരണേതര വിഭാഗത്തിൽ പെടുന്ന പെൺകുട്ടികളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ . കുടുംബ വരുമാനം 1 ലക്ഷം രൂപയിൽ കൂടാൻ പാടില്ല. പെൺകുട്ടികൾ എ എ ഐ മുൻഗണനാ വിഭാഗത്തിലെ റേഷൻ കാർഡ് ഉടമകളും ആയിരിക്കണം.

വിവാഹിതരായ പെൺകുട്ടികളുടെ മാതാപിതാ ക്കളാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിവാഹ ധനസഹായമായി 1 ലക്ഷം രൂപ വരെ ലഭിക്കും. 2020 ഏപ്രിൽ 1 നു ശേഷം വിവാഹിതരായവർക്കാണ് ധനസഹായത്തിനുള്ള അർഹത. ലഭ്യമാകുന്ന അപേക്ഷകളിൽ ഏറ്റവും കുറഞ്ഞ വരുമാനമുള്ള 100 പേർക്കാണ് സഹായം.

ഇത് അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും. അപേക്ഷാഫോമിന്റെ മാതൃകയും വിശദവിവിവരങ്ങളും www.kswcfc.org  എന്ന വെബ് സൈറ്റിൽ ലഭ്യമാണ് .

ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ വിവാഹ സർട്ടിഫിക്കറ്റിന്റെ പകർപ്പ് ,വരുമാന സർട്ടിഫിക്കറ്റ് , ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് , വിവാഹ ക്ഷണക്കത്ത്, ആധാർ കാർഡ്, റേഷൻ കാർഡ്, ബാങ്ക് പാസ് ബുക്ക്, തുടങ്ങിയ രേഖകളുടെ പകർപ്പും അപേക്ഷ യോടൊപ്പം സമർപ്പിക്കണം. അപേക്ഷകൾ സംസ്ഥാന മുന്നോക്ക സമുദായ കോർപ്പറേഷൻ ഓഫീസിൽ നേരിട്ടോ,തപാൽ മുഖേനയോ സമർപ്പിക്കാം. ഈ മാസം 19 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി. 

തയ്യാറാക്കിയത് :കെ ബി ബൈന്ദ


English Summary: Mangalya Samunnathi; Marriage financing for girls from advanced communities

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds