പാല്‍ഗുണനിയന്ത്രണ ബോധവല്‍ക്കരണ പരിപാടി 21-ന്
ക്ഷീരവികസന വകുപ്പ് ജില്ലാ ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗത്തിന്റെയും മണിമല ക്ഷീരസംഘത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ക്ഷീരോല്പാദകര്‍ക്കായി പാല്‍ഗുണനിയന്ത്രണ ബോധവല്‍ക്കരണ പരിപാടി ഒക്‌ടോബര്‍ 21 രാവിലെ ഒന്‍പതിന് ജെയിംസ് മണിമല മെമ്മോറിയല്‍ ലൈബ്രറി ഹാളില്‍ നടക്കും. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്യും. മണിമല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. വത്സല അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തംഗം സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ മുഖ്യപ്രഭാഷണം നടത്തും. ജോണിക്കുട്ടി തോമസ്, ആന്‍സി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംസാരിക്കും. ക്ഷീര വികസന വകുപ്പ് അസി.ഡയറക്ടര്‍ പി. ഇ ഷീല പദ്ധതി വിശദീകരിക്കും. ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ ആര്‍ രജിത, സീനിയര്‍ ക്ഷീരവികസന ഓഫീസര്‍ മഹേഷ് നാരായണന്‍, ക്ഷീര വികസന ഓഫീസര്‍ എന്‍. ജെ ജോസഫ് എന്നിവര്‍ ക്ലാസ്സെടുക്കും. മണിമല ക്ഷീരസംഘം പ്രസിഡന്റ് പുഷ്പകുമാരി സ്വാഗതവും സെക്രട്ടറി എം.എസ്. മിനി കുമാരി നന്ദിയും പറയും.
CN Remya Chittettu, Kottayam, #KrishiJagran
English Summary: milk quality regulation training
Share your comments