പ്രധാനമന്ത്രി ഗരീബ് കല്യാണ് അന്ന യോജന: ഇതുവരെ 1.61 ലക്ഷം മെട്രിക് ടണ് ധാന്യം കേരളം കൈപ്പറ്റി
പ്രധാനമന്ത്രി ഗരീബ് കല്യാണ് അന്ന യോജനയ്ക്ക് കീഴില്‍ കേന്ദ്ര സർക്കാർ സൗജന്യമായി വിതരണം ചെയ്യുവാനായി അനുവദിച്ച 2.31 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യത്തില്‍ ഇതുവരെ 1.61 ലക്ഷം മെട്രിക് ടണ് ധാന്യം കേരള സർക്കാർ കൈപ്പറ്റിയെന്ന് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡി വി പ്രസാദ് ഐഎഎസ് അറിയിച്ചു.
കേരളത്തിലെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള 2020 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മൂന്നുമാസകാലത്തേയക്കാണ് 1.54 കോടി ഗുണഭോക്താക്കള്‍ക്കായി സൗജന്യമായി നല്‍കുന്നതിനായി 905 കോടി രൂപയുടെ ധാന്യം കേന്ദ്ര സർക്കാർ നല്‍കിയത്. സൗജന്യമായി അനുവദിച്ച ഈ ധാന്യത്തില്‍ 651 കോടി രൂപ വരുന്ന 1.61 ലക്ഷം മെട്രിക് ടണ്‍ ധാന്യമാണ് 2020 മേയ് 7 വരെ കേരളം എടുത്തത്. ആവശ്യക്കാര്‍ക്ക് കേരള ഗവണ്‍മെന്റ് ഈ ധാന്യം വിതരണംചെയ്യുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പി.എം.ജി.കെ.എ.വൈയ്ക്ക് പുറമെ അടച്ചിടല്‍ കാലത്ത് എന്‍.എഫ്.എസ്.എ, എന്‍.എഫ്.എസ്.എ ഇതര ഗുണഭോക്താക്കള്‍, എന്‍.ജി.ഒകള്‍ ചാരിറ്റബിള്‍ സ്ഥാപനങ്ങള്‍, പൊതുവിപണി വില്‍പ്പന പദ്ധതി തുടങ്ങി വിവിധ പദ്ധതികളിലായി കേരളം 2.47 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യവും ഏറ്റെടുത്തിട്ടുണ്ട്.ഈ അടച്ചിടല്‍ കാലത്ത് കേരളത്തിലേക്കുള്ള ഫുഡ്‌കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ കൈമാറ്റത്തില്‍ പലമടങ്ങ് വര്‍ദ്ധനയുണ്ടായതായും അദ്ദേഹം വ്യക്തമാക്കി.
English Summary: Pradan Mantri Garib Kalyan Anna Yojana
Share your comments