റബറിന്റെ നിയന്ത്രിതകമിഴ്ത്തിവെട്ടില്‍ പരിശീലനം
റബറിന്റെ നിയന്ത്രിതകമിഴ്ത്തിവെട്ടിലും ഇടവേള കൂടിയ ടാപ്പിങ്‌രീതികളിലും റബര്‍ബോര്‍ഡ് പരിശീലനം നല്‍കുന്നു. ഉത്തേജകൗഷധപ്രയോഗം, കാഠിന്യം കുറഞ്ഞ ടാപ്പിങ്ങിന് സ്വീകരിക്കാവുന്ന ഇടവേളകള്‍, നിയന്ത്രിതകമിഴ്ത്തിവെട്ട് എന്നിവയുള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഏകദിന പരിശീലനം 22-ന് കോട്ടയത്തുള്ള റബര്‍ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കും. പരിശീലനഫീസ് 500 രൂപ (18 % ജി.എസ്.ടി പുറമെ). പട്ടികജാതി-പട്ടികവര്‍ഗ്ഗത്തില്‍പെട്ടവര്‍ക്ക് ജാതിസര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന പക്ഷം, ഫീസിനത്തില്‍ 50 ശതമാനം ഇളവു ലഭിക്കുന്നതാണ്. കൂടാതെ, റബറുത്പാദകസംഘങ്ങളില്‍ അംഗങ്ങളായിട്ടുള്ളവര്‍ അംഗത്വസര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ഫീസില്‍ 25 ശതമാനം ഇളവും ലഭിക്കും. താമസസൗകര്യം ആവശ്യമുള്ളവര്‍ ദിനംപ്രതി 300 രൂപ അധികം നല്‍കണം.
പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം പരിശീലനഫീസ് ഡയറക്ടര്‍ (ട്രെയിനിങ്) എന്ന പേരില്‍ കോട്ടയത്തു മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റ് ആയോ, മണിയോര്‍ഡര്‍ ആയോ ഡയറക്ടര്‍ (ട്രെയിനിങ്), റബര്‍ബോര്‍ഡ് പി.ഒ., കോട്ടയം-9, കേരളം എന്ന വിലാസത്തില്‍ അയയ്ക്കണം. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ (ഐ.എഫ്.എസ്.സി. കോഡ് - CBIN 0284156)യുടെ 1450300184 എന്ന അക്കൗണ്ട് നമ്പറിലേക്ക് നേരിട്ടും ട്രാന്‍സ്ഫര്‍ ചെയ്യാം. അപേക്ഷയില്‍ പണമടച്ച രീതി, രസീതിന്റെ നമ്പര്‍, തീയതി തുടങ്ങിയ വിശദാംശങ്ങളും അപേക്ഷകന്റെ ഫോണ്‍ നമ്പരും ചേര്‍ത്തിരിക്കണം. വിവരങ്ങള്‍ ഇമെയിലായി training@rubberboard.org.in -ലേക്ക് നേരിട്ടയയ്ക്കാവുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 04812353127, 2351313, 9447860941
- #CN Remya Chittettu, KrishiJagran
English Summary: rubber board
Share your comments