റബര്‍ബോര്‍ഡിന്റെ കര്‍ഷകബോധനപരിപാടിക്ക് തുടക്കമായി
റബര്‍കൃഷിയില്‍നിന്ന് പരമാവധി ആദായം ലഭിക്കണമെങ്കില്‍ മരങ്ങള്‍ റെയിന്‍ഗാര്‍ഡ് ചെയ്ത് ടാപ്പു ചെയ്യണം. പരമാവധി തോട്ടങ്ങളില്‍ റെയിന്‍ഗാര്‍ഡ് ചെയ്യിക്കുക എന്ന ലക്ഷ്യമിട്ടു കൊണ്ടുള്ള ബോര്‍ഡിന്റെ തീവ്രബോധനപരിപാടി 19 മുതല്‍ ആരംഭിച്ചു. ഏപ്രില്‍ 6 വരെയാണ് നടക്കുക. ഇതിനായി കേരളത്തിലെയും തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെയും കര്‍ണാടകത്തിലെ ദക്ഷിണ കന്നട ജില്ലകളിലെയും റബര്‍മേഖലകളിലാണ് കര്‍ഷകയോഗങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്.
English Summary: Rubber Board Awareness Program
Share your comments