Government Schemes

റബറിന് വളമിടുന്നതില്‍ പരിശീലനം

റബറിന്റെ ശാസ്ത്രീയമായ വളപ്രയോഗരീതികളിലുള്ള ഏകദിനപരിശീലനം 26-ന് കോട്ടയത്തുള്ള റബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കും. റബറിന് വളമിടുന്നതിന്റെ ആവശ്യകത, ശുപാര്‍ശ ചെയ്യപ്പെട്ടിരിക്കുന്ന വളങ്ങള്‍, കാര്യക്ഷമമായ വളപ്രയോഗം, മണ്ണും ഇലയും പരിശോധിച്ചുള്ള വളമിടല്‍ തുടങ്ങിയവ പരിശീലനത്തിലുള്‍പ്പെടും.
പരിശീലനഫീസ് 500 രൂപ (18 ശതമാനം ജിഎസ്ടി പുറമെ), പട്ടികജാതി-പട്ടികവര്‍ഗ്ഗത്തില്‍ പെട്ടവര്‍ക്ക് ജാതിസര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന പക്ഷം, ഫീസിനത്തില്‍ 50 ശതമാനം ഇളവു ലഭിക്കും. കൂടാതെ, റബറുത്പാദകസംഘങ്ങളില്‍ അംഗങ്ങളായിട്ടുള്ളവര്‍ അംഗത്വസര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ഫീസില്‍ 25 ശതമാനം ഇളവും ലഭിക്കും.
താമസസൗകര്യം ആവശ്യമുള്ളവര്‍ ദിനംപ്രതി 300 രൂപ അധികം നല്‍കണം. പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് ഫീസ് അടച്ചതിന്റെ രേഖയും അപേക്ഷകന്റെ ഫോണ്‍ നമ്പറും സഹിതം ഇമെയിലായോ (raining@rubberboard.org.in) റബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നേരിട്ടോ അപേക്ഷിക്കേണ്ടതാണ്. പരിശീലനഫീസ് ഡയറക്ടര്‍ (ട്രെയിനിങ്), റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, കോട്ടയം - 686 009 എന്ന വിലാസത്തില്‍ മണിയോര്‍ഡര്‍ / ഡിമാന്റ് ഡ്രാഫ്റ്റ് / അക്കൗണ്ട്ട്രാന്‍സ്ഫര്‍ (സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ഐ.എഫ്.എസ്. കോഡ് - CBIN 0284156 അക്കൗണ്ട് നമ്പര്‍ 1450300184ലേക്ക്) ആയി അടയ്ക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0481- 2353127,2351313.

CN Remya Chittettu, #krishijagran


English Summary: rubber manure application

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds