<
Government Schemes

ഷീറ്റുറബര്‍സംസ്‌കരണത്തിലും തരംതിരിക്കലിലും പരിശീലനം

ഷീറ്റുറബര്‍സംസ്‌കരണം, തരംതിരിക്കല്‍ എന്നിവയില്‍ ബോര്‍ഡ് പരിശീലനം നല്‍കുന്നു. റബര്‍പാല്‍സംഭരണം, ഷീറ്റുറബര്‍നിര്‍മ്മാണം, പുകപ്പുരകള്‍, ഗ്രേഡിങ് സംബന്ധിച്ച ഗ്രീന്‍ബുക്ക് നിബന്ധനകള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പരിശീലനം ഒക്ടോബര്‍ 5, 6 തീയതികളില്‍ കോട്ടയത്തുള്ള റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കും. പരിശീലനഫീസ് 1000 രൂപ (18 ശതമാനം ജി.എസ്.ടി പുറമെ) .പട്ടികജാതി-പട്ടികവര്‍ഗ്ഗത്തില്‍പെട്ടവര്‍ക്ക് ജാതിസര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന പക്ഷം, ഫീസില്‍ 50 ശതമാനം ഇളവു ലഭിക്കുന്നതാണ്. താമസസൗകര്യം ആവശ്യമുള്ളവര്‍ ദിനംപ്രതി 300 രൂപ അധികം നല്‍കണം. കര്‍ഷകര്‍, വ്യാപാരികള്‍, റബര്‍പാല്‍സംസ്‌കരണത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍, ഷീറ്റുനിര്‍മ്മാതാക്കള്‍, ഉത്പന്നനിര്‍മ്മാതാക്കള്‍ തുടങ്ങിയവര്‍ക്ക് പരിശീലനം പ്രയോജനപ്പെടും. പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് ഫീസ് അടച്ചതിന്റെ രേഖയും അപേക്ഷകന്റെ ഫോണ്‍ നമ്പറും സഹിതം ഇമെയിലായോ (raining@rubberboard.org.in) റബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നേരിട്ടോ അപേക്ഷിക്കേണ്ടതാണ്. പരിശീലനഫീസ് ഡയറക്ടര്‍ (ട്രെയിനിങ്), റബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, കോട്ടയം - 686 009 എന്ന വിലാസത്തില്‍ മണിയോര്‍ഡര്‍/ഡിമാന്റ് ഡ്രാഫ്റ്റ്/ അക്കൗണ്ട്ട്രാന്‍സ്ഫര്‍ (സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ഐ.എഫ്.എസ്. കോഡ് - CBIN 0284156അക്കൗണ്ട് നമ്പര്‍ 1450300184ലേക്ക്) ആയി അടയ്ക്കാവുന്നതാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0481 2353325, 2353127.

- CN Remya Kottayam


English Summary: Rubber Sheet

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds