ജൈവ സുസ്ഥിര വികസനത്തില്‍ പരിശീലനം
ജില്ലാ പരിസ്ഥിതി സമിതി മലപ്പുറം ജില്ലയിൽ പരിസ്ഥിതി - ജൈവകൃഷി - സുസ്ഥിര ജീവിത ശൈലികൾ -മാലിന്യ സംസ്ക്കരണം - മണ്ണ് - ജലസംരക്ഷണം തുടങ്ങിയ വിഷയങ്ങളുടെ പ്രചരണത്തിലും പ0ന -നിരീക്ഷണ പ്രവർത്തനങ്ങൾക്കുമായി ജില്ലയിൽ 100 ഫാക്കൽട്ടിമാരെ പരിശീലിപ്പിച്ചെടുക്കുന്നു. മാസത്തിൽ 3 ദിവസമെങ്കിലും ഇത്തരം പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ കഴിയുന്ന കർഷകർ / അധ്യാപകർ / ജീവനക്കാർ / വനിതകൾ / യുവജന സന്നദ്ധ പ്രവർത്തകർ എന്നിവർക്കാണ് അവസരം.
കാലത്തിനൊത്ത യഥാർത്ഥ സാമൂഹ്യ പ്രവർത്തനത്തിന് ലക്ഷം വയ്ക്കുന്ന ഈ പരിപാടിയുടെ ആദ്യ ഘട്ട പരിശീലനം നിലമ്പൂർ ചന്ദ്രകാന്തം പരിസ്ഥിതി കേന്ദ്രത്തിൽ വച്ച് ഡിസംബർ 24, 25 ന് സംഘടിപ്പിക്കും.തുടർന്ന് അട്ടപ്പാടി, വയനാട്, മറയൂർ, വൈപ്പിന് എന്നിവിടങ്ങളിലും തുടർ പരിശീലനമുണ്ടാവും. വിദ്യാർത്ഥികൾ ' കർഷകർ, വനിതകൾ യുവജന പ്രവർത്തകർ എന്നിവർക്കിടയിൽ കാലത്തിനൊത്ത ഭക്ഷണ- ജീവിത - പാനീയ ശീലങ്ങളും അതുവഴി സുസ്ഥിര ജീവിത ശൈലികൾ പ്രചാരത്തിലാക്കാനും യഥാർത്ഥ വികസന കാഴ്ചപാടുകൾ സമൂഹത്തിൽ പടർത്താനുമായാണ് നൂറിലെറെ പ്രാദേശിക സംഘടനകളുടെ കൂട്ടായ്മയായ ജില്ലാ പരിസ്ഥിതി സമിതി ഇത്തരമൊരു ദീർഘകാല പ്രവർത്തനത്തിന് തുടക്കം കുറിക്കുന്നത്.
എല്ലാ താലൂക്കുകളിൽ നിന്നും 10 പേരെ വീതമാണ് ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്ത് പരിശീലനം നൽകുന്നത്. ജീവിതത്തെ സാമൂഹ്യ പ്രവർത്തനത്തിന്നായി കൂടി ഉപയുക്തമാക്കാൻ താൽപര്യമുള്ള 20-40 വയസ്സിനിടയിൽ പ്രായമുള്ളവരെ ഈ പുതിയ തുടക്കത്തിലേക്ക് ക്ഷണിക്കുന്നു. താൽപര്യമുള്ളവർ 10 നകം എന്റെ പരിസ്ഥിതി കാഴ്ച്ചപാട് എന്ന വിഷയത്തിൽ 2 പേജുള്ള കുറിപ്പ് ബയോഡാറ്റാ സഹിതം ഡയറക്ടർ, പ്രകൃതി പഠനകേന്ദ്രം, നിലമ്പൂർ എന്ന വിലാസത്തിൽ അപേക്ഷകൾ അയക്കണം ഫോൺ: 9946892575, 949636176, 9947 20306, 9895656717
English Summary: Sustainable Organic Development Training
Share your comments