ഷീറ്റുറബർ സംസ്കരണത്തിലും തരംതിരിക്കലിലും പരിശീലനവുമായി റബർ ബോർഡ്
ഷീറ്റുറബര്‍ സംസ്‌കരണം, തരംതിരിക്കല്‍ എന്നിവയില്‍ റബര്‍ബോര്‍ഡ് പരിശീലനം നല്‍കുന്നു. റബര്‍പാല്‍ സംഭരണം, ഷീറ്റുറബര്‍ നിര്‍മ്മാണം, പുകപ്പുരകള്‍, ഗ്രേഡിങ് സംബന്ധിച്ച ഗ്രീന്‍ബുക്ക് നിബന്ധനകള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പരിശീലനം ഈ മാസം 19,20 തീയതികളില്‍ കോട്ടയത്തുള്ള റബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തും.
പരിശീലനഫീസ് 1000രൂപ (18ശതമാനം ജി.എസ്.ടി പുറമെ). പട്ടികജാതി - പട്ടികവര്‍ഗ്ഗത്തില്‍പെട്ടവര്‍ക്ക് ജാതിസര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന പക്ഷം, ഫീസില്‍ 50 ശതമാനം ഇളവ് ലഭിക്കുന്നതാണ്.
കര്‍ഷകര്‍, വ്യാപാരികള്‍, റബര്‍പാല്‍ സംസ്‌കരണത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍, ഷീറ്റു നിര്‍മ്മാതാക്കള്‍, ഉത്പന്ന നിര്‍മ്മാതാക്കള്‍ തുടങ്ങിയവര്‍ക്ക് പരിശീലനം പ്രയോജനപ്പെടുത്താം.
പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് ഫീസ് അടച്ചതിന്റെ രേഖയും അപേക്ഷകൻ്റെ ഫോണ്‍ നമ്പറും സഹിതം ഇമെയിലായോ ([email protected]) റബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നേരിട്ടോ അപേക്ഷിക്കേണ്ടതാണ്. പരിശീലനഫീസ് ഡയറക്ടര്‍ (ട്രെയിനിങ്), റബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, കോട്ടയം - 686 009 എന്ന വിലാസത്തില്‍ മണിയോര്‍ഡര്‍ /ഡിമാന്റ് ഡ്രാഫ്റ്റ് / അക്കൗണ്ട് ട്രാന്‍സ്ഫര്‍ (സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ഐ.എഫ്.എസ്. കോഡ് - CBIN 0284156 അക്കൗണ്ട് നമ്പര്‍ 1450300184 ലേക്ക്) ആയി അടയ്ക്കാവുന്നതാണ്.
പണമടച്ചതിന്റെ വിശദാംശങ്ങളും അപേക്ഷകന്റെ ഫോൺ നമ്പരും ഇ–മെയിലായി training@ rubberboard.org.in-ലേക്ക് അയയ്ക്കേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0481 - 2353325, 2353127.
English Summary: Training by rubber board
Share your comments