Government Schemes

കര്‍ഷകര്‍ക്ക് പരിശീലനം

മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന സംരംഭ വികസന പദ്ധതിയുടെ ഭാഗമായി പട്ടിക ജാതി വിഭാഗത്തിലെ കര്‍ഷകര്‍ക്ക് വിവിധ പരിശീലനം സംഘടിപ്പിക്കുന്നു. വാണിജ്യാടിസ്ഥാനത്തില്‍ ക്ഷീരോല്പാദനം സംബന്ധിച്ച് മാട്ടുപ്പെട്ടി, കുളത്തുപ്പുഴ എന്നിവിടങ്ങളിലും ഇറച്ചിക്കോഴിയുടെ മൂല്യ വര്‍ദ്ധന ഉത്പാദനവും സംസ്‌ക്കരണവും സംബന്ധിച്ച് പേട്ട പൗള്‍ട്രി ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷനിലുമാണ് പരിശീലനം.  അഞ്ച് ദിവസം ദൈര്‍ഘ്യമുളള കോഴ്‌സില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ ബയോ ഡേറ്റയും ജാതി, യോഗ്യത, ആധാര്‍ നമ്പര്‍ എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ഏപ്രില്‍ 28നകം അപേക്ഷ നല്‍കണം. ഫോണ്‍: 0471 2732918


Share your comments