പാലുല്പന്ന നിര്‍മ്മാണ പരിശീലനം
മലപ്പുറം: ബേപ്പൂര്‍ ക്ഷീര വികസന വകുപ്പിൻ്റെ പരിശീലന കേന്ദ്രത്തില്‍ ജില്ലയിലെ സംരംഭകര്‍ക്കും ക്ഷീരസംഘങ്ങള്‍ക്കും ക്ഷീര കര്‍ഷകര്‍ക്കും ജനുവരി എട്ട് മുതല്‍ 19 വരെ പാലുല്പന്ന നിര്‍മ്മാണ പരിശീലനം സംഘടിപ്പിക്കുന്നു. വിവിധ പാലുല്പന്നങ്ങളായ പാല്‍പേഡ, ബര്‍ഫി, മില്‍ക്ക് ചോക്ലേറ്റ്, പനീര്‍, തൈര്, ഐസ്‌ക്രീം, ഗുലാബ് ജാമുന്‍ തുടങ്ങി ഇരുപത്തഞ്ചോളം നാടന്‍ പാലുല്പന്നങ്ങളുടെ നിര്‍മ്മാണം പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്‍ണ്ട്. താല്‍പര്യമുളളവര്‍ ജനുവരി എട്ടിന് രാവിലെ 10 നകം ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പു സഹിതം പരിശീലന കേന്ദ്രത്തില്‍ എത്തണം. പരിശീലനാര്‍ത്ഥികള്‍ രജിസ്‌ട്രേഷന്‍ ഫീസായി 115 രൂപ അടയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസ് പ്രവൃത്തി സമയങ്ങളില്‍ 0495 2414579 എന്ന ഫോണ്‍ നമ്പറിലോ ബ്ലോക്ക് തലത്തിലുള്ള ക്ഷീര വികസന സര്‍വ്വീസ് യൂണിറ്റുമായോ ബന്ധപ്പെടാവുന്നതാണെന്ന് ക്ഷീര പരിശീലന കേന്ദ്രം പ്രിന്‍സിപ്പാള്‍ അറിയിച്ചു.
English Summary: Training in milk products making
Share your comments