Government Schemes

പഴം-പച്ചക്കറി സംസ്ക്കരണം: സൗജന്യ പരിശീലനത്തിന് അപേക്ഷിക്കാം

പാലക്കാട് ഗവ. പോളിടെക്നിക് കോളെജിലെ   കമ്മ്യൂനിറ്റി ഡവലപ്മെന്‍റ് ത്രൂ പോളിടെക്നിക് പദ്ധതിക്ക് കീഴില്‍ ജൂണില്‍ തുടങ്ങുന്ന പഴം-പച്ചക്കറി സംസ്ക്കരണം സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.  നാല് മാസത്തെ പരിശീലനത്തിന് 18 നുമുകളില്‍ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. വാര്‍ഷിക വരുമാനം കുറഞ്ഞവര്‍ക്കും പട്ടികജാതി-വര്‍ഗ, മറ്റു പിന്നാക്ക വിഭാഗക്കാര്‍ക്കും  മുന്‍ഗണന ലഭിക്കും. താത്പര്യമുളളവര്‍ ജൂണ് 22 രാവിലെ 10.30ന് കോളെജിലെ സി.ഡി.ടി.പി ഓഫിസില്‍ അഭിമുഖത്തിനെത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.  ഫോണ്‍  9495516223, 9495668597.


Share your comments