മഴവെളള സംഭരണം, കിണര്‍ റീചാര്‍ജ്ജിംഗ് പദ്ധതികള്‍ക്ക് സാമ്പത്തിക സഹായം
സര്‍ക്കാരിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന മഴവെളള സംഭരണം- ഭൂജല പരിപോഷണം പരിപാടി അനുസരിച്ച് 2018 -19 വര്‍ഷത്തില്‍ സാമ്പത്തിക സഹായം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജലവിഭവ വകുപ്പിന്റെ ഭാഗമായ കേരള റൂറല്‍ വാട്ടര്‍ സപ്ലൈ ആന്റ് സാനിട്ടേഷന്‍ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മഴകേന്ദ്രം മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്.
പഞ്ചായത്തുകള്‍ മുഖാന്തിരം മഴവെളള സംഭരണികളുടെ നിര്‍മ്മാണം, കിണര്‍ റീചാര്‍ജ്ജിംഗ് എന്നീ പദ്ധതികളാണ് നടപ്പാക്കുന്നത്. പദ്ധതികളുടെ ആനുകൂല്യം ആവശ്യമുള്ളതും ഗ്രാമപഞ്ചായത്തുകള്‍ അപേക്ഷയോടൊപ്പം ഭരണ സമിതിയുടെ തീരുമാനവും കൂടി സമര്‍പ്പിക്കണം.
പദ്ധതികള്‍ ഗുണഭോക്തൃ വിഹിതം സമാഹരിച്ച് പങ്കാളിത്താധിഷ്ഠിത മാതൃകയിലാണ് നടപ്പാക്കുന്നത്. മലയോര-തീരദേശ ഗ്രാമപഞ്ചായത്തുകള്‍ക്ക് ഇക്കാര്യത്തില്‍ മുന്‍ഗണന ലഭിക്കും. സഹായം ലഭിച്ച ഗ്രാമപഞ്ചായത്തുകള്‍ ഇനിയും അപേക്ഷിക്കേണ്ടതില്ല. നിശ്ചിത മാനദണ്ഡങ്ങള്‍ക്ക് വിധേയമായാണ് തെരഞ്ഞെടുപ്പ്. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി മെയ് 11. അയക്കേണ്ട വിലാസം - എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, കെ.ആര്‍.ഡബ്ല്യൂ.എസ്.എ, മഴകേന്ദ്രം, പി.ടി.സി ടവര്‍, മൂന്നാം നില, എസ്.എസ്, കോവില്‍ റോഡ്, തമ്പാനൂര്‍, തിരുവനന്തപുരം - 1. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ നം. 0471 - 2320848, 2337003, 9447829049. ഇ-മെയില്‍ rwhcentre@gmail.com.
English Summary: Well recharging application invited
Share your comments