രാവിലെ പഞ്ഞിപോലുള്ള ഇഡ്ഡലിയും സാമ്പാറും ചമ്മന്തിയും മുന്നിൽ കിട്ടിയാൽ ആർക്കാണ് കൊതി തോന്നാത്തത് ?പല കുട്ടികളും മറ്റെന്തു കഴിച്ചില്ലെങ്കിലും ഇഡ്ഡലി കഴിക്കാറുണ്ട് എന്ന് വീട്ടമ്മമാർ പറഞ്ഞുകേൾകാറുണ്ട്.
എന്തോ മലയാളിക്ക് ഇഡ്ഡലി ഇഷ്ടമാണ്.പ്രഭാത ഭക്ഷണമായി ഇഡ്ഡ്ലിയും സാമ്പാറുമാണ് കൂടുതൽ ഓർഡർ കിട്ടാറുള്ളത് എന്നാണ് ഓൺലൈൻ ഫുഡ് സപ്ലൈ ചെയ്യുന്ന കമ്പനികൾ പറയുന്നത് .ഏതായാലും മാർച്ച് 30 ദിനമാണ്.
രുചിയുടെ കാര്യത്തിലും ആവിയിൽ ഉണ്ടാക്കിയെടുക്കുന്ന ആഹാരം എന്ന നിലയിലും ഇഡ്ഡലിയുടെ ആരോഗ്യഗുണങ്ങൾ വളരെയേറെയാണ്.അരിയും ഉഴുന്നും ചേർത്ത് അരച്ചെടുക്കുന്ന തനി നാടൻ ഇഡ്ഡലിയുടെ രുചി ഒന്ന് വേറെ തന്നെയാണ്.ശരീരഭാരം കുറയ്ക്കാൻ പോലും ഇഡ്ഡലി കഴിക്കുന്നത് ശീലമാക്കുന്നതോടെ സാധിക്കുമത്രേ. അതായത് നമ്മുടെ തനത് പ്രഭാതഭക്ഷണമായ ഇഡ്ഡലി അത്ര ചില്ലറക്കാരനല്ല എന്ന് സാരം.
ഇന്ത്യയില്‍ കര്‍ണ്ണാടകത്തില്‍ ആണ് ഇഡ്ഡലി ആദ്യമായി രൂപം കൊണ്ടതെന്നാണ് പറയുന്നത്. തമിഴ്‌നാട്ടില്‍ ഏകദേശം 17-ആം നൂറ്റാണ്ടിലാണ് ഇഡ്ഡലി ഭക്ഷിച്ചു തുടങ്ങിയത്. പാലക്കാട്ടെ രാമശ്ശേരി എന്ന ഗ്രാമം അറിയപ്പെടുന്നത് തന്നെ ഇഡ്ഡലിയുടെ പേരിലാണ്. ഈ ഗ്രാമം ഇഡ്ഡലിക്ക് പ്രസിദ്ധിയാര്‍ജിച്ചതതുമാണ്.
ഇഡ്ഡലി കഴിച്ചാൽ ശരീരഭാരം കുറയുമോ?
കുറയും എന്നാണ് പഠനങ്ങൾ കാണിക്കുന്നത്. എണ്ണയുടെ ഉപയോഗം ലവലേശം ഇല്ലാതെയാണ് ഇഡ്ഡലി ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ കാലറി തീരെ കുറവുള്ള ആഹാരം എന്ന നിലയിലും ആവിയിൽ പാകം ചെയ്‌തെടുക്കുന്ന ഭക്ഷണം എന്ന നിലയിലും ഇഡ്ഡലിക്കുള്ള ആരോഗ്യഗുണങ്ങൾ വളരെയേറെയാണ്.
ഇഡ്ഡലിമാവ് തയ്യാറാക്കാൻ അരി ഒരു പ്രാധാനഘടകമായി ഉപയോഗിക്കുന്നതിനെക്കുറിച്ച് പലരും ആശങ്കപ്പെടാറുണ്ട്. കാരണം മറ്റൊന്നുമല്ല, അരിയുടെ ഉപയോഗം ശരീരത്തിൽ കർബോഹൈഡ്രേറ്റിന്റെ അളവ് വർധിപ്പിക്കുമെന്ന ഭയം തന്നെ. പേടിക്കണ്ട. അരിയോടൊപ്പം അരയ്ക്കുന്ന ഉഴുന്ന് ഇതിനൊരു പരിഹാരമാണ്.
ഇഡ്ഡലി സ്ഥിരമായി കഴിക്കുന്നതിലൂടെ വണ്ണം കുറയും എന്ന് പറയുന്നതിന്റെ വസ്തുതകൾ നോക്കാം.
കാലറി കുറവ്
ആവിയിൽ വേവിച്ച് കഴിക്കുന്നതിനാൽ ഇഡ്ഡലിയിൽ നിന്ന് ശരീരത്തിലെത്തുന്ന കാലറിയുടെ അളവ് വളരെ കുറവായിരിക്കും. എന്നാൽ അരിയുടെ ഉപയോഗം നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടെങ്കിൽ അതിനും പോംവഴിയുണ്ട്. ഇഡ്ഡലിക്കുള്ള മാവ് തയ്യാറാക്കുമ്പോൾ പച്ചക്കറികളോ മറ്റ് ആരോഗ്യഗുണങ്ങൾ ഏറെയുള്ള ധാന്യങ്ങളോ ഒപ്പം ചേർത്ത് അരയ്ക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ അരിയിലൂടെ ശരീരത്തിലെത്തുന്ന കാർബോഹൈഡ്രേറ്റിന്റെ അളവിനെക്കുറിച്ചും അതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും ഓർത്ത് ഭയക്കുകയും വേണ്ട, പച്ചക്കറികളുടെയും മറ്റ് ധാന്യങ്ങളുടെയും പോഷക ഗുണങ്ങൾ ശരീരത്തിന് ധാരാളമായി ലഭിക്കുകയും ചെയ്യും.
കൂടാതെ ദഹനപ്രക്രിയകളും എളുപ്പമാക്കുന്നു
പ്രഭാതഭക്ഷണങ്ങളിൽ ഇഡ്ഡലിയോളം എളുപ്പം ദഹനം സാധ്യമാക്കുന്ന ഭക്ഷണം വേറെയില്ല. കാരണം മറ്റൊന്നുമല്ല, മാവ് പുളിപ്പിച്ച് ഉപയോഗിക്കുന്നത് കൊണ്ട് തന്നെ. ശരീരത്തിലെത്തുന്ന ധാതുക്കളെയും വിറ്റാമിനുകളെയും വിഘടിപ്പിക്കുന്നതു വഴി ദഹനപ്രക്രിയ സുഗമമാക്കപ്പെടുന്നു. ഒപ്പം ഇത്തരം ഭക്ഷണങ്ങളിടങ്ങിയിരിക്കുന്ന ലാക്ടിക് ആസിഡ് ബാക്ടീരിയ കുടലിലെ pH ലെവൽ നിയന്ത്രണവിധേയമാക്കുന്നു.
ഫൈബർ, പ്രോട്ടീൻ എന്നിവയുടെ കലവറ
ഇഡ്ഡലിയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ഫൈബറും പ്രോട്ടീനും ദഹനപ്രക്രിയ എളുപ്പമാക്കാനും ഭാരം കുറയ്ക്കാനും സഹായിക്കുന്നു. ഇഡ്ഡലിമാവിൽ ഓട്സ് ചേർത്ത് അരച്ചെടുക്കുന്നതും ആരോഗ്യത്തിന് ഗുണകരമാണ്.
അയണിന്റെ സാന്നിധ്യം
ഇഡ്ഡലിമാവിൽ അടങ്ങിയിരിക്കുന്ന ഉഴുന്നുപരിപ്പിന്റെ സാന്നിധ്യം ശരീരത്തിൽ അയണിന്റെ സാന്നിധ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്നെണ്ടെന്നാണ് ഗവേഷകർ പറയുന്നത്. സ്ഥിരമായി ഇഡ്ഡലി കഴിക്കുന്നതിലൂടെ സ്ത്രീകളിലും പുരുഷന്മാരിലും ദിവസേന വേണ്ട അയണിന്റെ ആവശ്യകത യഥാക്രമം 18 മില്ലിഗ്രാം (സ്ത്രീകൾ), 8 മില്ലിഗ്രാം (പുരുഷന്മാർ) എന്നിങ്ങനെ നിലനിർത്താൻ സഹായിക്കുന്നു.
Share your comments