Health & Herbs

ഈ കേരളീയ പഴം കിലോ 1000 രൂപയ്ക്ക് വിറ്റ് ലാഭം കൊയ്യാം

dee

-- ദിവാകരൻ ചോമ്പാല

ഔഷധച്ചെടിയുടെ കലവറ എന്നുവിശേഷിപ്പിക്കാവുന്ന കേരളക്കരയുടെ പാതയോരത്തും വീട്ടുപറമ്പുകളിലും കുണ്ടനിടവഴികളിലെ ഓരങ്ങളിൽ വരെയും അത്യമൂല്യ ഔഷധച്ചെടികളുടെ സ്വാഭാവിക വാസസ്ഥലമായിരുന്നു .
പാടം പറമ്പായും പറമ്പുകൾ കോൺക്രീറ്റ് കാടുകളായും ഇടവഴികൾ താറിട്ട റോഡുകളായും വികസനത്തിന്റെ മുന്നേറ്റം .

കാടുവെട്ട്‌യന്ത്രങ്ങളുടെ കടന്നുകയറ്റത്തിലും വൻ വർദ്ധനവും സ്വീകാര്യതയും .
പരിസരശുചീകരണത്തിൻറെ ഭാഗമായുള്ള തീയിട്ടുകരിക്കൽ ,രാസലായനികൾ തളിക്കൽ തുടങ്ങിയ അശ്രദ്ധാപൂർവ്വമായ ഇടപെടലുകളും രാസവളം ,കളനാശിനികൾ തുടങ്ങിയവയ്‌ക്കൊപ്പം രാസകീടനാശിനികളുടെ അമിതോപയോഗവും കാരണം വിലപ്പെട്ട ഒട്ടുമുക്കാൽ ഔഷധച്ചെടികളും അന്യം നിന്ന നിലയിലെത്തി എന്നുപറയുന്നതാവും കൂടുതൽ ശരി.

ഓണപൂക്കളമൊരുക്കാൻ തുമ്പയും മുക്കുറ്റിയും കണികാണാനില്ല .കാക്കപ്പൂവില്ല ,വരിനെല്ലില്ല . എന്തിന് ചീവീടിന്റെ കരച്ചിൽപോലും ഇല്ലാതായി

കാലവർഷം ‌തുടങ്ങിയാൽ നമ്മുടെ നാട്ടുമ്പുറങ്ങളിലെ ഹരിതസമൃദ്ധിയിൽ അവഗണക്കപ്പെട്ട നിലയിൽ കാലാവസ്ഥാവ്യതിയാനത്തിനനുസരിച്ച് വളരുകയും നശിക്കുകയും ചെയ്യുന്ന ഔഷധ സസ്യമാണ്‌ ഞൊട്ടാഞൊടിയൻ.
ആരാലും ശ്രദ്ധിക്കപ്പെടാതെ പോയ ഞൊട്ടാഞൊടിയൻ എന്ന ചെടിയുടെ കുഞ്ഞൻ പഴം ഇൻറ്റർനേഷണൽ വിപണിയിൽവരെ താരത്തിളക്കത്തിലെത്തിനിൽക്കുകയാണിപ്പോൾ .
പ്രത്യേക പരിചചരണങ്ങളോ പരിശ്രമമോ പണച്ചിലവോ ഇല്ലാതെ പറമ്പിലോ ,പൂച്ചട്ടികളിലോ ,ഗ്രോബാഗുകളിലോ വളരെ കുറഞ്ഞ ചിലവിൽ ആർക്കും നട്ടുവളർത്തി വളരെച്ചുരുങ്ങിയ കാലപരിധിക്കുള്ളിൽ സുലഭമായി വിളവെടുക്കാവുന്ന വാർഷിക ചെടിയായ ഞൊട്ടാഞൊടിയൻറെ കടലമണിയോളം വലുപ്പമുള്ള ഒരു കുഞ്ഞു പഴത്തിന് അന്താരാഷ്‌ട്ര വിപണിയിലെ വില കേട്ട് ആരും ഞെട്ടരുത് -17 രൂപ വില !!


ആമസോണിലോ ഫ്‌ളിപ്പ്ക്കാർട്ടിലോ ഞൊട്ടാഞൊടിയൻറെ ഇഗ്ളീഷ് പേരായ Golgen berry എന്ന് ടൈപ്പ് ചെയ്‌തുനോക്കിയാലയറിയാം നമ്മുടെ ഞൊട്ടാഞൊടിയൻറെ വിലയും നിലയും വിൽപ്പന നിലവാരവും വിപണനമൂല്യവും !
ആഗോളവിപണിയിൽ താരപ്പൊലിമ നേടിയ ഞൊട്ടാഞൊടിയനെ തിരഞ്ഞുകൊണ്ട് ആളുകൾ നെട്ടോട്ടമോടുന്ന അവസ്ഥയിലെത്തിനിൽക്കുന്നതായാണ് സമീപകാല വാർത്തകൾ .

ആദ്യകാലവിദ്യാലയജീവിതത്തിൽ സ്ളേറ്റ് മായ്ക്കാൻ നമ്മളുപയോഗിച്ച വെള്ളം തള്ളി അഥവാ മഷിത്തണ്ട് പോലെ ഗൃഹാതുരത്വമുണർത്തുന്ന മറ്റൊരു ചെടിയാണ് Physalis minima എന്ന ശാസ്ത്രീയനാമത്തിലറിയപ്പെടുന്ന ഈ ഞൊട്ടാഞൊടിയൻ .

കുട്ടിക്കാലത്ത് ഞൊട്ടാഞൊടിയൻറെ മൂപ്പെത്താറായ കായകൾ പറിച്ച് നെറ്റിയിൽ കുത്തി പൊട്ടാസ് പൊട്ടിച്ചു കളിച്ചവരായിരുന്നു നമ്മളിൽ പലരും .

ഗോൾഡൻബെറി ,ഞൊടിഞ്ചൊട്ട, മുട്ടമ്പുളി തുടങ്ങിയ പല പേരുകളിലും ഇതറയിപ്പെടുന്നു.
വഴിയോരങ്ങളിലെ പാഴ്‌ച്ചെടിയായ ഈ സസ്യത്തിൻറെ തണ്ടിൽ നേരിയ സഞ്ചിക്കകത്തായി താഴേക്ക് തൂങ്ങിനിൽക്കുന്ന ആകർഷണീയമായ കായകൾ കാഴ്ചയിൽ അലങ്കാരവിളക്കുകൾ തൂങ്ങുന്നപോലെ തോന്നും .

Resembling a golden raisin but with a flavor that's more sweet and tart, golden berries are extremely nutrient dense superfoods with easily absorbable bioavailable compounds. Golden berries contain linoleic and oleic acid, two essential fatty acids that aid in insulin sensitivity and fat oxidation. There is also some research suggesting the fatty acids’ effectiveness for promoting good health in general. 

Compared to other small berries, golden berries are higher in protein and vitamin A and they're much lower in sugar. They're also loaded with antioxidants. Phytochemical screening has revealed an abundance of flavonoids as well. Flavonoids are specific antioxidants that promote cardiovascular health and other benefits.

അളവിലേറെ പോഷകമൂല്യം ,അതിലേറെ ഔഷധഗുണം !

മികച്ച വരുമാനസാധ്യതയും വിപണനമൂല്യവുമുള്ള ഈ പാഴ്‌ച്ചെടിയുടെ പോഷകസമ്പന്നമായ കുഞ്ഞൻ പഴങ്ങൾക്ക് അന്താരാഷ്‌ട്ര വിപണികളിൽ വൻ ഡിമാൻഡാണുള്ളത് .

ജപ്പാനിലെ ഒരു സൂപ്പർ മാർക്കറ്റിൽ നിന്നും ഗോൾഡൻ ബെറിയുടെ പത്തുകായകൾ അടങ്ങിയ പാക്കറ്റിന്‌ 193 രൂപ കൊടുത്താണത്രെ ഒരു മലയാളി ഈ അടുത്തു വാങ്ങിയത് .

ആയുർവ്വേദ ഔഷധനിർമ്മാണത്തിലും ഞൊട്ടാഞൊടിയൻ മുൻനിരയിൽ

പുരാതനകാലം മുതൽ ആയുർവ്വേദ ഔഷധ നിർമ്മാണത്തിൽ മുഖ്യമായ സ്ഥാനം ഞൊട്ടാഞൊടിയൻ നേടിയിട്ടുള്ളതായാണറിവ് .

ആയുർവ്വേദ ചികിത്സകനായിരുന്നു എൻറെ അച്ഛൻ ചോയി വൈദ്യർ .അദ്ദേഹമിന്നില്ല
ഏകദേശം 65 വർഷങ്ങൾക്ക് മുൻപ് അച്ഛൻറെ ഔഷധ ശാലയിലേക്ക് കുമാരൻ എന്ന മരുന്ന് നിർമ്മാണ സഹായി ഗുളിക അരക്കാറുള്ളതും ഞാൻ ഓർക്കുന്നു .
ഞൊട്ടാഞൊടിയൻ കല്ലുരലിലിട്ട് ചതച്ച് നീരെടുത്ത് മറ്റു ഔഷധക്കൂട്ടുകളും ചേർത്ത് കുഴിയമ്മിയിലിട്ട് മാനസമിത്രവടകം എന്ന ഗുളിക അരച്ചുരുട്ടി തണലിലുണക്കിയെടുക്കാറുള്ളതും ഞൊട്ടാഞൊടിയനെക്കുറിച്ചുള്ള എൻറെ പഴയ ഓർമ്മകൾ .

ബുദ്ധിവികാസത്തിനും ഓർമ്മശക്തിക്കും മാനസികാസ്വസ്ഥതകൾക്കും വരെ മാനസമിത്രവടകം ഗുളിക സാരസ്വതാരിഷ്ടത്തിൽ ഉരസിച്ചേർത്ത് കൊടുക്കാൻ അച്ഛൻ പലർക്കും നിർദ്ദേശിക്കാറുള്ളതും ഞാൻ ഓർക്കുന്നു .

മഴക്കാലത്തുണ്ടാകുന്ന ചില്ലറ ചില ജലദോഷപ്പനിക്ക് ഞൊട്ടാഞൊടിയൻ കുരുമുളക് തിപ്പലി തുടങ്ങിയ ചിലതൊക്കെ ചേർത്ത് കുറുക്കു കഷായം ഉണ്ടാക്കി അച്ഛൻ ഞങ്ങൾക്ക് തരുമായിരുന്നു .അസുഖം എളുപ്പത്തിൽ മാറിയിട്ടുമുണ്ട് .
ഞൊട്ടാഞൊടിയൻറെ പച്ചക്കായകൾ പറിച്ചുതിന്നരുതെന്നും പഴുത്തു പാകമായാൽ മാത്രമേ കഴിക്കാവൂ എന്നൊക്കെ ആ കാലത്ത് അച്ഛൻ പറഞ്ഞുതരുമായിരുന്നു .
കാലാന്തരത്തിൽ ഞൊട്ടാഞൊടിയൻ ഇത്രമാത്രം ആഗോളപ്രശസ്‌തി നേടുമെന്നൊന്നും
അന്നോർത്തതുമില്ല.മഹാത്ഭുതം എന്നല്ലാതെന്ത് പറയാൻ ?,

ഞൊട്ടാഞൊടിയനും അർബുദവും

പതിവായി ഈ പഴം കഴിക്കുന്നവർക്ക് ഉദരം ,മലാശയം , പോസ്റ്ററേറ്റ്‌ ,ശ്വാസകോശം,സ്‌തനം തുടങ്ങിയ അവയവങ്ങളിലെ ക്യാൻസർ ബാധക്ക് അയവു വരുത്താൻ ഈ ചെടി ഏറെ സഹായകമാണെന്നും ലിവർ ,കിഡ്‌നി തുടങ്ങിയവയുടെ ആരോഗ്യ സംരക്ഷണത്തിന് ഞൊട്ടാഞൊടിയൻറെ ഉപയോഗം ആക്കം കൂട്ടുമെന്നും രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തി അർബുദത്തിൻറെ വ്യാപന വ്യാപ്‌തി കുറക്കുമെന്നും ആധുനിക ആയുർവ്വേദ വിദഗ്ദ്ധർ സ്ഥിരീകരിക്കുന്നു .

Cistitis പോലുള്ള മൂത്രസഞ്ചിക്കുണ്ടാവുന്ന പലരോഗങ്ങൾക്കും ഈ ചെടി അത്ഭുതകരമായ ഫലം ചെയ്യുമത്രേ

മുലയൂട്ടുന്ന അമ്മമാർക്ക്

മുലപ്പാൽ വർദ്ധിപ്പിക്കാൻ ഈ ചെടിയുടെ ഇല അരച്ച് മുലയിൽ ലേപനം ചെയ്‌താൽ മുലപ്പാൽ വർധിക്കുമെന്നും കാണുന്നു .
ആഹാരത്തിലൂടെയും അല്ലാതെയും രക്തത്തിൽ അലിഞ്ഞുചേർന്നിട്ടുള്ള വിഷമാലിന്യങ്ങൾ ഇല്ലായ്‌മ ചെയ്ത് രക്തശുദ്ധി വരുത്താൻ ഉത്തമമായ ഞൊട്ടാഞൊടിയൻറെ നീരിൽ വില്വാദി ഗുളിക അരച്ചുചേർത്തുള്ള ചികിത്സ വിഷചികിത്സയിലുണ്ടത്രെ .

ചിക്കുൻ ഗുനിയ പോലുള്ള രോഗങ്ങൾ പിടിപെട്ടവരിൽ പലർക്കും പാരസെറ്റ് മോൾ കഴിച്ചതിനുശേഷം കൈകാലുകളിൽ നീർവീക്കമുണ്ടാവുകയും അത്തരം സാഹചര്യങ്ങളിൽ വിഷശമനം എന്നനിലൽ രക്തത്തിൽ നിന്ന് വിഘടിച്ചുനിൽക്കുന്ന വൈറസ് ടോക്സിനെ മൂത്രത്തിൽകൂടി സംഹരിക്കുവാനുള്ള കഴിവ് ഈ അത്ഭുത ചെടിക്കുണ്ടെന്നും വിദഗ്‌ധ ആയുർവ്വേദ പ്രമുഖർ പറയുന്നു .

പാഷൻ ഫ്രൂട്ടിനേക്കാൾ നാൽപ്പതിരട്ടി പോഷകസമ്പന്നമായ ഗോൾഡൻ ബെറിയിൽ ഫൈബറുകൾ ധാരാളം അടങ്ങിയതിനാൽ പ്രമേഹരോഗികൾക്കും ഏറെ ഉത്തമാണെന്നാണറിവ് .

സോറിയാസിസ് പോലുള്ള ഗുരുതരമായ ചർമ്മരോഗങ്ങൾക്ക്

ഈ ചെടി സമൂലം കഷായം വെച്ച് കഴിക്കുന്നതും ഏറെ ഗുണകരം .
ദഹനസംബന്ധമായ പ്രശ്നങ്ങൾ അമിതവണ്ണം എല്ലുകളുടെ ആരോഗ്യം ,ആസ്ത്‌മ , നീർവീക്കം തുടങ്ങിയ ഒരുമാതിരി രോഗങ്ങൾക്കെല്ലാം ഔഷധമായ ഞൊട്ടാഞൊടിയൻ ചെടിയെ സർവ്വരോഗ സംഹാരി എന്നുപറഞ്ഞാൽ തെറ്റാവുമോ ?

ഞൊട്ടാഞൊടിയൻ ഉപയോഗിക്കുന്നതിന് മുൻപ്‌ വിദഗ്ദ്ധനായ ആയുർവ്വേദാ ചികിത്സകൻറെ നിർദ്ദേശമനുസരിച്ചാകണമെന്നുമാത്രം ,സ്വന്തം ചികിത്സ പലപ്പോഴും പാർശ്വഫലങ്ങൾക്ക് കാരണമായിക്കൂടെന്നില്ല .

ഓലേയിക് ആസിഡ് ,ലിനോലെയിക് ആസിഡ് തുടങ്ങിയ ശരീരത്തിനാവശ്യമായ ഫാറ്റി ആസിഡുകളുടെ ഉറവിടം കൂടിയായ ഈ മൾട്ടിവിറ്റമിൻ ഫ്രൂട്ട് കൊളസ്‌ട്രോൾ കുറക്കുന്നതായും ഉയർന്ന രക്തസമ്മർത്തെ പ്രധിരോധിക്കുന്നതായും അനുഭവസ്ഥർ പറയുന്ന ഈ ചെടി വ്യാപകമായി നട്ടുവളർത്താനുള്ള കർമ്മപദ്ധതി നടപ്പിലാക്കാൻ സർക്കാർ മുൻകൈയ്യെടുക്കമെങ്കിൽ തൊഴിൽരഹിതരായ ആയിരങ്ങൾക്ക് നല്ലൊരു വരുമാന മാർഗ്ഗമായിക്കൂടെന്നില്ല .

വിത്തുകൾ മുഖേനയാണ് ഞൊട്ടാഞൊടിയൻ പ്രജനനം നടത്തുന്നത് .മാർച്ച് ഏപ്രിൽ മാസങ്ങളിലാവും വിത്തുകൾ നടാൻ അനുയോജ്യമായ സമയം .

ഇത്തിരിക്കുഞ്ഞന് വില ഒത്തിരി

കാട്ടുചെടിയായി മലയാളി കരുതിയ


English Summary: golden berries fruit of 1000 rupees a kilo

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox