<
  1. Health & Herbs

മാമ്പഴം കഴിച്ചതിന് ശേഷം ശീതളപാനീയം കുടിക്കാമോ? കൂടുതൽ അറിയാം...

പഴങ്ങൾ കഴിക്കുമ്പോഴോ ഉടനെയോ, അല്ലെങ്കിൽ അതിന് ശേഷമോ കാർബണെറ്റഡ് ഡ്രിങ്ക്സ് കുടിക്കുന്നത് ഭക്ഷണം ദഹിപ്പിക്കുന്നതിന് ശരീരത്തിന് അൽപ്പം പ്രശ്‌നമുണ്ടാക്കുന്നു.

Raveena M Prakash
after eating mango, cold drinks can be had?
after eating mango, cold drinks can be had?

മാമ്പഴം കഴിച്ചതിന് ശേഷം ശീതളപാനീയം കുടിക്കാമോ?

പഴങ്ങൾ കഴിക്കുമ്പോഴോ ഉടനെയോ, അല്ലെങ്കിൽ അതിന് ശേഷമോ കാർബണെറ്റഡ് ഡ്രിങ്ക്സ് കുടിക്കുന്നത് ഭക്ഷണം ദഹിപ്പിക്കുന്നതിന് ശരീരത്തിന് അൽപ്പം പ്രശ്‌നമുണ്ടാക്കുന്നു. മാമ്പഴത്തെ സംബന്ധിച്ചിടത്തോളം, ഒരു കാർബണെറ്റെഡ് ശീതളപാനീയം കുടിച്ചതിന് ശേഷം ഇത് കഴിക്കുമ്പോൾ അൽപ്പം അസ്വസ്ഥത അനുഭവപ്പെടുമെന്ന് പോഷകാഹാര വിദഗ്ധർ പറയുന്നു. തെറ്റായ തരത്തിലുള്ള പഴങ്ങൾ ഒരുമിച്ച് ചേർക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നു, എന്നാൽ തീർച്ചയായും, ഇത് മാരകമല്ല, പക്ഷേ ശീതളപാനീയങ്ങളും മാമ്പഴവും പൊരുത്തമില്ലാത്ത ഭക്ഷണമായതിനാൽ ഗ്യാസ്, വയറിളക്കം, മലബന്ധം തുടങ്ങിയ ഗുരുതരമായ ദഹനപ്രശ്‌നങ്ങൾക്ക് ഇത് കാരണമായേക്കാം.

ആയുർവേദം അനുസരിച്ച്, ഇത് ശരീരത്തിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധനവിന് കാരണമാകുമെന്നും അവർ പറഞ്ഞു. എന്നാൽ മാമ്പഴം കഴിച്ചയുടനെ ഒന്നും കഴിക്കരുതെന്ന് പോഷകാഹാര വിദഗ്ധൻ അഭിപ്രായപ്പെടുന്നു, ഇത് ശീതളപാനീയങ്ങളുടെ കാര്യത്തിൽ മാത്രമല്ല. കാരണം, മാമ്പഴത്തിൽ ഉയർന്ന ഗ്ലൈസെമിക് സൂചികയുണ്ട്. മറ്റെന്തെങ്കിലും കഴിക്കുമ്പോൾ, രക്തത്തിലെ പഞ്ചസാരയുടെ അളവ് വീണ്ടും വർദ്ധിക്കും. അതിനാൽ, ഇത് പ്രത്യേകം ശ്രദ്ധിക്കണം മാമ്പഴത്തോടൊപ്പം മറ്റു പഴങ്ങൾ കഴിക്കരുത്.

പാൽ, പ്രത്യേകിച്ച് മാമ്പഴത്തോടൊപ്പം കഴിക്കുന്നത് ഒഴിവാക്കണം, കാരണം ഇത് പഴങ്ങളുമായി പൊരുത്തപ്പെടാത്തതും ദഹനത്തെ തടസ്സപ്പെടുത്തുന്നതുമാണ്. പാൽ, തൈര്, മോര്, പാൽ ഉൽപന്നങ്ങളായ ചീസ്, ശീതളപാനീയങ്ങൾ, മാംഗോ സ്മൂത്തികൾ തുടങ്ങിയവയാണ് മാമ്പഴത്തോടൊപ്പം ഒഴിവാക്കേണ്ട മറ്റ് ചില ഭക്ഷണങ്ങൾ. ഇവ ഒരുമിച്ച് കഴിക്കുമ്പോൾ ഗ്യാസ്, വയറിളക്കം, മലബന്ധം എന്നിവയിൽ നിന്ന് അകന്നുനിൽക്കാൻ മാമ്പഴത്തോടൊപ്പം കാർബണെറ്റെഡ്‌ ഡ്രിങ്ക്സ് പോലെയുള്ള ശീതികരിച്ച പാനീയങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം. 

ബന്ധപ്പെട്ട വാർത്തകൾ: No Wrinkle Face: ചർമത്തിലുണ്ടാവുന്ന ചുളിവുകൾ ഇല്ലാതാക്കാൻ ഈ ശീലങ്ങൾ ഉപേക്ഷിക്കാം! 

Pic Courtesy: Pexels.com

English Summary: after eating mango, cold drinks can be had?

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds