<
  1. Health & Herbs

ആയിരം ഗുണങ്ങളുള്ള അയമോദകം

ഏറെ ഔഷധ ഗുണങ്ങളുള്ള ഒന്നാണ് അയമോദകം. ആയുർവേദത്തിൽ അതി വിശേഷാൽ സ്ഥാനമാണ് അയമോദകത്തിന്. കാരകോപ്റ്റികം എന്നാണ് ശാസ്ത്രീയനാമം. പഞ്ചാബിലും മധ്യപ്രദേശിലും വടക്കൻ ഗുജറാത്തിലും വാണിജ്യാടിസ്ഥാനത്തിൽ അയമോദകം കൃഷി ചെയ്യുന്നുണ്ട്. അന്യ നാട്ടുകാരൻ ആണെങ്കിലും നമ്മൾ മലയാളികൾ ഏറെ പ്രിയപ്പെട്ടതാണ് അയമോദകം.

Priyanka Menon

ഏറെ ഔഷധ ഗുണങ്ങളുള്ള ഒന്നാണ് അയമോദകം. ആയുർവേദത്തിൽ അതി വിശേഷാൽ സ്ഥാനമാണ് അയമോദകത്തിന്. കാരകോപ്റ്റികം എന്നാണ് ശാസ്ത്രീയനാമം. പഞ്ചാബിലും മധ്യപ്രദേശിലും വടക്കൻ ഗുജറാത്തിലും വാണിജ്യാടിസ്ഥാനത്തിൽ അയമോദകം കൃഷി ചെയ്യുന്നുണ്ട്. അന്യ നാട്ടുകാരൻ ആണെങ്കിലും നമ്മൾ മലയാളികൾ ഏറെ പ്രിയപ്പെട്ടതാണ് അയമോദകം. അതിൻറെ ആരോഗ്യഗുണങ്ങൾ തന്നെയാണ് അതിൻറെ ജനപ്രീതിക്ക് കാരണം. അഷ്ടചൂർണ്ണം ത്തിലെ ഒരു കൂട്ടാണിത്. ഇതിൻറെ ആരോഗ്യവശങ്ങൾ നോക്കാം. ധാരാളം ആൻറി ആക്സിഡന്റുകളാൽ സമ്പന്നമാണ് അയമോദകം. ഇതിലെ ആൻഡ് ആക്സിഡന്റുകൾ ചർമ്മ ആരോഗ്യത്തിന് നല്ലതാണ്. അയൺ സമ്പുഷ്ടം ആയതിനാൽ ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി ശരീരത്തിന് നവോന്മേഷം ഉണ്ടാവുന്നു. വിളർച്ചയോ, ക്ഷീണമോ നിങ്ങളെ ബാധിക്കില്ല. ഇതിലടങ്ങിയിരിക്കുന്ന നാരുകൾ ദഹന പ്രക്രിയ സുഗമമാക്കാൻ നല്ലതാണ്. ഇതിൻറെ ഉപയോഗം ശരീരത്തിലെ അനാവശ്യ കൊഴുപ്പ് പുറത്തു കളയുവാനും തടി കുറയ്ക്കുവാനും നല്ലതാണ്. ഗ്യാസ്ട്രബിൾ പോലുള്ള പ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ അയമോദകം ഇട്ട് വെള്ളം കുടിക്കുന്നത് നല്ലതാണ്.

അയമോദകവും ആരോഗ്യവും (Ajwain and Health benefits)

അയമോദകം അല്പം ശർക്കര ചേർത്ത് മിക്സ് ചെയ്ത് കഴിക്കുന്നത് ജലദോഷം മാറാൻ നല്ലതാണ്. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന മുറിവുകൾക്ക് അയമോദകം പൊടിച്ചത് ഇട്ടു കൊടുത്താൽ മതി. ആർത്തവ സംബന്ധമായ വേദനകൾ മാറുവാനും മൂത്രാശയ അണുബാധകൾ ഇല്ലാതാക്കുവാനും അയമോദകം ഉപയോഗം ഫലവത്താണ്. അയമോദകം പൊടിച്ചത് അൽപം വെണ്ണ ചേർത്ത് കഴിച്ചാൽ കഫക്കെട്ട് മാറിക്കിട്ടും. ഒരു ടീസ്പൂൺ അയമോദകം അൽപം ഉപ്പു ചേർത്തു വേദനയുള്ള പല്ലിനു മുകളിൽ വച്ചാൽ വേദന മാറിക്കിട്ടും. ഇതിൻറെ പൊടി മുഖക്കുരു പ്രശ്നങ്ങൾക്ക് പ്രതിവിധിയായി ഉപയോഗിക്കാവുന്നതാണ്. അയമോദകം പൊടിച്ചത് നാരങ്ങ നീര് ചേർത്ത് വെള്ളത്തിൽ ലയിപ്പിച്ച് വെറും വയറ്റിൽ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കുവാൻ ഏറെ നല്ലതാണ്. ഇതിലടങ്ങിയ തൈമോൾ എന്ന ഘടകമാണ് ഗ്യാസ് ഉണ്ടാക്കുന്നത് പുറത്തുവിടാൻ പ്രേരിപ്പിക്കുന്നത് ഇതുവഴി വയറ്റിലെ പി.ച്ച് ശരിയായി നിലനിർത്താം. അല്പം അയമോദകവും ഒരു കഷണം ചതച്ച ഇഞ്ചിയും ഒരു ഗ്ലാസ്‌ വെള്ളം എടുത്ത് തിളപ്പിച്ച് പകുതിയാക്കി വറ്റിച്ചെടുത്ത് ചൂടോടെ കുടിച്ചാൽ ദഹന സംബന്ധമായ പ്രശ്നങ്ങൾ എല്ലാം മാറും. ഇപ്പോൾ വിപണിയിൽ ലഭ്യമാകുന്ന അയമോദക സത്ത് അല്ലെങ്കിൽ വായുഗുളിക ഗ്യാസ്ട്രബിൾ പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാണ്. അയമോദകം വറുത്ത് പൊടിച്ച് മോരു തേനോ ശർക്കരയോ ചേർത്ത് സേവിക്കുന്നത് ഛർദ്ദി, അതിസാരം, കൃമി ശല്യം, അജീർണ്ണം തുടങ്ങിയവയ്ക്ക് പരിഹാരമാണ്.

ഇല വർഗ്ഗങ്ങളിലെ താരം ചേമ്പില

കാന്താരി കഴിച്ചാൽ പലതുണ്ട് ഗുണങ്ങൾ

പപ്പായ കറയിൽനിന്ന് വൻ ആദായം ലഭ്യമാക്കാം.

English Summary: ajwain

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds