<
  1. Health & Herbs

മുടിയ്ക്ക് ഇനി കറ്റാർ വാഴ മാത്രം മതി..സമൃദ്ധമായി വളരും..

കറ്റാർ വാഴ ഒരു ഔഷധ ചെടിയാണ്, ഇതിന്റെ കട്ടിയുള്ള ഇലകളും, അതിന്റെ ഉള്ളിൽ കാണപ്പെടുന്ന ജെൽ ചർമത്തിനും മുടിയ്ക്കും വളരെയധികം ഉത്തമമാണ്.

Raveena M Prakash
Aloe vera gel for extreme hair growth
Aloe vera gel for extreme hair growth

കറ്റാർ വാഴ ഒരു ഔഷധ ചെടിയാണ്, ഇതിന്റെ കട്ടിയുള്ള ഇലകളും, അതിന്റെ ഉള്ളിൽ കാണപ്പെടുന്ന ജെൽ ചർമത്തിനും മുടിയ്ക്കും വളരെയധികം ഉത്തമമാണ്. കറ്റാർ വാഴ ജെൽ ചർമ്മത്തിൽ പുരട്ടുമ്പോൾ, അത് ചർമത്തെ തണുപ്പിക്കുന്നു, അതിനാലാണ് ഇത് ശരീരത്തിൽ പൊള്ളലുകളും ചർമ്മത്തിലെ മുറിവുകളും ചികിത്സിക്കാൻ ഉപയോഗിക്കുന്നത്. കറ്റാർ വാഴ അതിന്റെ ഔഷധഗുണങ്ങൾ കൊണ്ട് വളരെ പ്രശസ്‌തമാണ്‌, രോഗശാന്തി ഗുണങ്ങൾക്കായി ഇത് നൂറ്റാണ്ടുകളായി ഉപയോഗിക്കുന്നു. ചർമ്മത്തിനു മാത്രമല്ല, ഇത് യഥാർത്ഥത്തിൽ മുടിയെ ശക്തിപ്പെടുത്തുകയും തലയോട്ടിയെ ആരോഗ്യകരമാക്കുകയും ചെയ്യുന്നു. കറ്റാർ വാഴ വളരെ സുരക്ഷിതവും, എല്ലാ തരം ചർമ രോഗങ്ങൾക്ക് പ്രയോജനപ്പെടുന്ന ഒരു സസ്യമാണ്.

മുടിയിൽ ഉപയോഗിക്കാൻ ഏറ്റവും ഉത്തമം കറ്റാർ വാഴയുടെ അസംസ്കൃത ജെൽ ആണ്. ഈ ജെൽ മിക്കവാറും ഏത് ഫാർമസിയിലും വാങ്ങാൻ കിട്ടും, അല്ലെങ്കിൽ പുതിയതായി മുറിച്ച ഇലകളിൽ നിന്ന് ജെൽ പുറത്തെടുക്കാം. കറ്റാർ വാഴയുടെ ജെൽ തലയോട്ടിയിലെ അണുബാധ ഇല്ലാതാക്കും, ഇത് മുടിയിൽ പുരട്ടുന്നത് മുടി കൂടുതൽ തിളക്കമാക്കാനും, മുടിയുടെ കരുത്ത് വർധിപ്പിക്കാനും സഹായിക്കും. എണ്ണ തേച്ചതിനുശേഷം ഒരു മണിക്കൂർ തലയിൽ ഇരിക്കാൻ അനുവദിച്ചതിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് ജെൽ കഴുകിക്കളയുക.

തലയോട്ടിയിലെ ചൊറിച്ചിൽ ഭേദമാക്കുന്നു: 

താരൻ എന്ന് വിളിക്കുന്ന രോഗാവസ്ഥയുടെ ക്ലിനിക്കൽ പദമാണ് സെബോറെഹിക് ഡെർമറ്റൈറ്റിസ്. തലയോട്ടിയിലെ ചൊറിച്ചിൽ, മുടിക്ക് താഴെയുള്ള ചർമ്മം അടരുക എന്നിവയ്ക്ക് എല്ലാം കറ്റാർ വാഴയുടെ ജെൽ ഉത്തമമാണ്. താരൻ മൂലമുണ്ടാകുന്ന തലയോട്ടിയിലെ വീക്കം പരിഹരിക്കാൻ കറ്റാർ വാഴ സഹായിക്കും.

എണ്ണമയമുള്ള മുടി വൃത്തിയാക്കുന്നു: 

കറ്റാർ വാഴ മുടിയുടെ ഷാഫ്റ്റിനെ കാര്യക്ഷമമായി വൃത്തിയാക്കുന്നു, അധിക സെബം തലയോട്ടി പുറപ്പെടുവിക്കുന്ന എണ്ണ, മറ്റ് ഉൽപ്പന്നങ്ങളിൽ നിന്നുള്ള അവശിഷ്ടങ്ങളും കറ്റാർ വാഴയുടെ ജെൽ നീക്കം ചെയ്യുന്നു. കറ്റാർ വാഴയുടെ ജെൽ മൃദുവായതും, ഇത് മുടിയുടെ സമഗ്രതയെ സംരക്ഷിക്കുന്നതുമാണ്. കറ്റാർവാഴ ഉപയോഗിക്കുന്നത് ആരോഗ്യകരവും തിളക്കവും മൃദുലവുമുള്ള മുടി ലഭിക്കാനുമുള്ള വളരെ മികച്ച മാർഗമാണ്.

ഇത് മുടിയുടെ വേരുകൾ ശക്തിപ്പെടുത്തുകയും നന്നാക്കുകയും ചെയ്യുന്നു
കറ്റാർ വാഴയിൽ വിറ്റാമിനുകൾ എ, സി, ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ഈ മൂന്ന് വിറ്റാമിനുകളും, മുടിയുടെ കോശ വളർച്ചയ്ക്കും, ആരോഗ്യത്തിനും തിളക്കമുള്ള മുടിയ്ക്കും കാരണമാകുന്നു. വിറ്റാമിൻ ബി 12, ഫോളിക് ആസിഡ് എന്നിവയും കറ്റാർ വാഴ ജെല്ലിൽ അടങ്ങിയിട്ടുണ്ട്. ഈ രണ്ട് ഘടകങ്ങൾക്കും മുടി കൊഴിയുന്നത് തടയുകയും വേരുകളെ ശക്തമാക്കുകയും ചെയ്യുന്നു. വളരെയധികം സൂര്യപ്രകാശം ഏറ്റ ചർമത്തെ തണുപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു ഉൽപ്പന്നമാണ് കറ്റാർ വാഴ. ഇതിലെ ഉയർന്ന കൊളാജൻ സാന്നിധ്യം, ചർമത്തെ തണുപ്പിക്കുകയും ഒപ്പം കരുവാളിപ്പ് വരാതെ തടയുകയും ചെയ്യുന്നു. കറ്റാർ വാഴയിലെ വൈറ്റമിൻ മുടിയെ സൂര്യാഘാതത്തിൽ നിന്ന് സംരക്ഷിക്കുന്നു, അതോടൊപ്പം മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു.

മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു: 

ഇത് തലയോട്ടിയെ വൃത്തിയാക്കുകയും, കറ്റാർ വാഴ ഉപയോഗിക്കുന്നത് മുടി കണ്ടീഷൻ ചെയ്യാൻ സഹായിക്കും, ഇങ്ങനെ ചെയ്യുമ്പോൾ മുടി പൊട്ടുന്നതും കൊഴിയുന്നതും മന്ദഗതിയിലാക്കാനും സഹായിക്കും. കറ്റാർ വാഴ ജെൽ യഥാർത്ഥത്തിൽ മുടി വളർച്ച വേഗത്തിലാക്കാൻ സഹായിക്കുന്നു. കറ്റാർ വാഴ ജെൽ യഥാർത്ഥത്തിൽ മുടി വളർച്ച വേഗത്തിലാക്കാൻ സഹായിക്കുന്നു. ഇതിനു യാതൊരുവിധ ദോഷവശങ്ങളില്ലാ എന്നുള്ളത് ഇതിനെ വളരെയധികം പ്രശസ്തമാക്കുന്നു. 

ബന്ധപ്പെട്ട വാർത്തകൾ: ചർമത്തിനും, മുടിയ്ക്ക് കരുത്ത് പകരുന്ന മധുര നാരങ്ങ!!

English Summary: Aloe vera gel for extreme hair growth

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds