<
  1. Health & Herbs

ഏപ്രിൽ 11, പാർക്കിൻസൺസ് ദിനം

മസ്തിഷ്കത്തിന്റെ ചില പ്രത്യേക ഭാഗങ്ങളിലെ കോശങ്ങളിൽ ആല്ഫാ സിന്യൂക്ലിൻ (α-synuclein) എന്ന് പേരുള്ള ഒരുതരം മാംസ്യം ഉറഞ്ഞുകൂടി സൃഷ്ടിക്കപ്പെടുന്ന "ലൂയിവസ്തുക്കൾ" (Lewy bodies) അടിയുന്നതിനെത്തുടർന്ന് നാഡികൾക്ക് വ്യാപകമായി ക്ഷയമുണ്ടാകുന്ന ഒരു ചലനരോഗമാണ്‌ പാർക്കിൻസൺസ് രോഗം.

K B Bainda
പാർക്കിൻസൺസ് രോഗി 5 - 6 എന്നീ ഘട്ടങ്ങളിൽ രോഗലക്ഷണങ്ങൾക്ക് പൂർണമായും കീഴ്പ്പെടുന്നു.
പാർക്കിൻസൺസ് രോഗി 5 - 6 എന്നീ ഘട്ടങ്ങളിൽ രോഗലക്ഷണങ്ങൾക്ക് പൂർണമായും കീഴ്പ്പെടുന്നു.

മസ്തിഷ്കത്തിന്റെ ചില പ്രത്യേക ഭാഗങ്ങളിലെ കോശങ്ങളിൽ ആല്ഫാ സിന്യൂക്ലിൻ (α-synuclein) എന്ന് പേരുള്ള ഒരുതരം മാംസ്യം ഉറഞ്ഞുകൂടി സൃഷ്ടിക്കപ്പെടുന്ന "ലൂയിവസ്തുക്കൾ" (Lewy bodies) അടിയുന്നതിനെത്തുടർന്ന് നാഡികൾക്ക് വ്യാപകമായി ക്ഷയമുണ്ടാകുന്ന ഒരു ചലനരോഗമാണ്‌ പാർക്കിൻസൺസ് രോഗം.

ശരീരഭാഗങ്ങൾക്ക് വിറയലുണ്ടാകുക (tremor), പേശികൾക്ക് അയവില്ലാതാകുന്നതുമൂലം ശരീരഭാഗങ്ങളിൽ അസാധാരണമാം വിധം ദാർഢ്യം കാണപ്പെടുക (rigidity), ശരീരത്തിന്റെ ചലനശേഷി ആകപ്പാടെ കുറഞ്ഞുവരിക (bradykinesia) എന്നിവയാണ്‌ പാർക്കിൻസൺസ് രോഗത്തിന്റെ കാതലായ ലക്ഷണങ്ങൾ.

മെഡുല്ല ഒബ്ലോം‌ഗേയ്റ്റ, ഘ്രാണമുകുളം (olfactory bulb) എന്നിവിടങ്ങളിൽ ലൂയിവസ്തുക്കൾ അടിഞ്ഞു തുടങ്ങുന്ന ഘട്ടത്തിൽ ആരംഭിക്കുന്ന പാർക്കിൻസൺസ് രോഗം കാലക്രമേണ മധ്യകപാലത്തിലെ (midbrain) സബ്സ്റ്റാൻഷ്യ നൈഗ്രയിലേക്കും മറ്റ് കേന്ദ്രങ്ങളിലേക്കും പടരുന്നു. ഇങ്ങനെ നാലാം ഘട്ടത്തിലെത്തുമ്പോൾ വ്യാപകമായ രോഗലക്ഷണങ്ങൾ കാണിച്ചുതുടങ്ങുന്ന പാർക്കിൻസൺസ് രോഗി 5 - 6 എന്നീ ഘട്ടങ്ങളിൽ രോഗലക്ഷണങ്ങൾക്ക് പൂർണമായും കീഴ്പ്പെടുന്നു.

ഇംഗ്ലിഷ് വൈദ്യനായിരുന്ന ജെയിംസ് പാർക്കിൻസൺ (1755–1824) ആണ്‌ 1817ൽ ആദ്യമായി "വിറയൽ വാതത്തെപ്പറ്റി ഒരുപന്യാസം" എന്ന പേരിൽ 6 "വിറയൽ രോഗി"കളെ പഠിച്ച് വൈദ്യലോകത്തിനു ഈ രോഗം ഔപചാരികമായി പരിചയപ്പെടുത്തിയത്.

പാർക്കിൻസൺസ് രോഗത്തിനു ഒറ്റക്കാരണമായി ഒരു സംഗതി നിലവിൽ കണ്ടെത്തിയിട്ടില്ല. മറിച്ച് പാരിസ്ഥിതികവും ജനിതകവുമായ പല ഘടകങ്ങളുടെ കരണപ്രതികരണങ്ങളാവാം പാർക്കിൻസൺസിനു ഹേതുവായ ജൈവരാസതല മാറ്റങ്ങളിലേക്ക് നയിക്കുന്നത് എന്നാണു നിലവിലെ നിഗമനം.

രക്തബന്ധമുള്ളവരിൽ രോഗമുണ്ടായിരിക്കുക, കീടനാശിനികളുമായോ കളനാശിനികളുമായോ സമ്പർക്കം, ഗ്രാമ്യപ്രദേശങ്ങളിലെ താമസം, സ്ഥിരമായി കിണറുവെള്ളം കുടിക്കൽ, ഹൈഡ്രോകാർബൺ ലായനികളുമായി ബന്ധം, മസ്തിഷ്കത്തിനു ക്ഷതമുണ്ടാവുക തുടങ്ങി പലതും ഉയർന്ന പാർക്കിൻസൺസ് രോഗ സാധ്യതയുമായി ബന്ധപ്പെട്ട് കണ്ടെത്തിയിട്ടുണ്ട്.

പാർക്കിൻസൺസ് രോഗത്തിന്റെ ലക്ഷണങ്ങൾക്ക് അടിസ്ഥാനപരമായ കാരണം ചില മസ്തിഷ്കഭാഗങ്ങളിൽ ഡോപ്പമീൻ എന്ന നാഡീത്വരകം കുറയുന്നതാണ്‌ എന്നതിനാൽ ഈ രോഗത്തിന്റെ ചികിത്സയിൽ ഏറ്റവും പ്രധാനമായി ഉപയോഗിക്കപ്പെടുന്നതും ഡോപ്പമീനെ പൂർ‌വനിലയിലെത്തിക്കാനുള്ള മരുന്നുകളാണ്‌. ഡോപ്പമീന്റെ തന്നെ വിവിധവകഭേദങ്ങൾ മരുന്നുകളായി നൽകാറുണ്ട്. മസ്തിഷ്കകോശ സന്ധികളിൽ ഡോപ്പമീൻ നശിപ്പിക്കപ്പെടാതിരിക്കാനുള്ള മരുന്നുകളും ഡോപ്പമീൻ സ്വീകരിണികളെ മറ്റ് വിധങ്ങളിൽ ഉത്തേജിപ്പിക്കുന്ന മരുന്നുകളും പാർക്കിൻസൺസ് രോഗചികിത്സയിൽ ഉപയോഗിക്കപ്പെടുന്നു. മസ്തിഷ്കത്തിലെ ഡോപ്പമീൻ നിർമ്മാണത്തെ ത്വരിതപ്പെടുത്താൻ നേരിട്ട് തലച്ചോറിന്റെ ഭാഗങ്ങളെ ചെറു വൈദ്യുത സ്ഫുലിംഗങ്ങൾ കൊണ്ട് ഉത്തേജിപ്പിക്കുന്ന ചികിത്സാരീതിയായ ഡീപ്പ് ബ്രെയിൻ സ്റ്റിമുലേഷൻ (Deep Brain Stimulation) പലയിടത്തും ഇപ്പോൾ വ്യാപകമാണ്‌. ഡോപ്പമീൻ നിർമ്മാണത്തിലേർപ്പെടുന്ന കോശങ്ങൾ നശിച്ച് പോകുന്നത് പൂർ‌വസ്ഥിതിയിലാക്കുന്നതിനായി ഡോപ്പമീനർജിക നാഡീകോശങ്ങളെ വളർത്തുന്ന വിത്തുകോശ ചികിത്സയും പരീക്ഷണത്തിന്റെ വിവിധഘട്ടത്തിലാണ്‌.

English Summary: April 11, Parkinson's Day

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds