നിരവധി നിഗൂഢ ഗുണങ്ങൾ ഉള്ളിലൊളിപ്പിച്ച ഒരു ഔഷധ ചെടിയാണ് അരൂത. അധികം ഉയരം വയ്ക്കാത്ത ഒരു ഔഷധസസ്യമാണ് ഇത്. തണുപ്പ് കൂടുതലുള്ള വരണ്ട സ്ഥലങ്ങളില്‍ വിട്ടുമുറ്റത്ത് ചെടികളായും കളകളായും കാണുന്നു. കേരളത്തില്‍ മൂന്നാര്‍, മറയൂര്‍, ദേവികുളം, മാങ്കുളം ഭാഗങ്ങളിലെ തമിഴ് കോളനികളില്‍ നട്ടുവളര്‍ത്തുന്നുണ്ട്.ഈ സസ്യത്തിന്റെ ഇലകളും കൊമ്പുകളും വളരെ മൃദുവാണ്. അരൂത എന്ന സസ്യത്തെക്കുറിച്ചു പറയപ്പെടുന്ന നിരവധി വിശ്വാസങ്ങൾ ഉണ്ട് . അരൂതച്ചെടി തോട്ടങ്ങളില്‍ വച്ചുപിടിപ്പിച്ചാല്‍ പാമ്പുകള്‍ വരില്ല എന്നാണ് വിശ്വാസം. അരൂത ഏതെങ്കിലും വീടുകളില്‍ നിന്നാല്‍ ആ വീട്ടില്‍ ആര്‍ക്കും അപസ്മാരം വരില്ല എന്നും വിശ്വസിക്കുന്നു.
ഏതു പ്രതികൂല കാലാവസ്ഥയിലും വളരുന്ന ഒരു ചെടിയാണ് അരൂത വിത്തുകളില്‍നിന്നും; ചെടിയുടെ തായത്തണ്ടില്‍നിന്നും പ്രത്യുല്‍പാദനം നടത്താം. ഔഷധത്തിന് വേര്, വിത്ത്, ചെടി, സമൂലം ഉപയോഗിച്ചുവരുന്നു. സസ്യത്തിന്റെ ഇലകള്‍ കൈക്കുള്ളില്‍ വച്ച് തിരുമ്മിയാല്‍ അവയ്ക്ക് കാച്ചിയ വെളിച്ചെണ്ണയുടെ മണം അനുഭവപ്പെടുന്നു. കൂടാതെ ഈ ഇലകളില്‍ നിന്നും ഉത്പാദിപ്പിക്കുന്ന എണ്ണ ഔഷധഗുണമുള്ളതുമാണ്. .കുട്ടികളിലെ അപസ്മാരം പ്രതേകിച്ചും 10 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളിലെ അപസ്മാരം, പനി, ശ്വാസംമുട്ടല്‍ എന്നീ അസുഖങ്ങള്‍ക്ക്, അരൂത ഉപയോഗപ്രദമാണ്. .ശബ്ദം നഷ്ടപ്പെടുക , അല്‍ഷിമേഴ്‌സ് എന്നെ സുഖങ്ങൾക്ക് അരൂത ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
Share your comments