നമ്മുടെ വനാന്തരങ്ങളിൽ ധാരാളം കണ്ട് വരുന്ന ചെറു വൃക്ഷമാണ് അശോകം . അശോകം വൃക്ഷം എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിനും ശരീരത്തിനും ഒരു കുളിർമ തോന്നും .നാം അശോക വൃക്ഷം നട്ട് വളർത്താൻ തുടക്കിയതിന് പുരാണങ്ങളോളം പഴക്കമുണ്ട് . അശോകം എന്നാൽ ശോകം ഇല്ലാതാക്കുന്നത് എന്നാണല്ലോ അർത്ഥം .അതിനാൽ ശോകത്തെ ഇല്ലാതാക്കുന്ന വൃക്ഷം എന്നും പറയും . സ്ത്രീ കളുടെ മിത്രം എന്നും ഇതിനെ പറയും .അശോക വൃക്ഷത്തിന് ആയുർവേദത്തിൽ ഒരു പാട് പ്രധാന്യം ഉണ്ട് .ഇതിന്റെ പ്രധാന്യം കേട്ടറിഞ്ഞ് ഇന്ന് എല്ലായിടത്തും അശോക വൃക്ഷം നട്ട് പിടിപ്പിക്കുന്നുണ്ട് .അലങ്കാരത്തിന് വേണ്ടിയും തണലിനു വേണ്ടിയും വീട്ട് മുറ്റങ്ങളിൽ അശോകം നട്ട് വളർത്തുന്നുണ്ട്. അശോക വൃക്ഷത്തിന്റെ തൊലിയും പൂവും കായും വേരും എല്ലാ ഔഷധ കൂട്ടുകളിൽ ധാരാളം
ഉപയോഗിച്ച് വരുന്നു .വിദേശ രാജ്യങ്ങളിൽ ആയുർവേദ മരുന്നുകളുടെ ആവശ്യം ദിനംതോറും വർദ്ധിച്ച് വരുകയാണ് അതു കൊണ്ട് അശോക വൃക്ഷത്തിന്റെ തൊലി നല്ലൊരു കയറ്റുമതി വസ്തുവാണ് .പക്ഷേ ആവശ്യത്തിനനുസരിച്ച് ഇതിന്റെ ഉൽപാദനം ഇല്ലാത്തതിനാൽ മരുന്ന്കൾക്ക് മറ്റ് വൃക്ഷങ്ങളു ടെ തൊലി ഉപയോഗിക്കുകയാണ് .വലിയ തോതിൽ അശോക വൃക്ഷം നട്ട് പിടിപ്പിക്കുവാനാണ് ഗവേഷകർ കർഷകരോട് പറയുന്നത് . യാതൊരു പരിചരണവും ഇല്ലാതെ വളരുന്ന ഒരു വൃക്ഷമാണ് അശോകം .അശോക വൃക്ഷത്തിൽ നിന്ന് ഉണ്ടാകുന്ന ഔഷധങ്ങൾ സ്ത്രീകുടെ ആവർത്തവ സംബന്ധമായതും ഗർഭാശയ സംബന്ധമായ തുമായ അസുഖങ്ങൾക്ക് ധാരാളം ഉപയോഗിച്ച് വരുന്നു .അശോക വൃക്ഷത്തിന്റെ പൂക്കൾ ഉണക്കി കഴിക്കുന്നത് മൂത്രതടസ്സം ഒഴിവാക്കും .ഇതിന്റെ വിത്ത് പൊടിച്ച് അരിപ്പൊടിയും ശർക്കരയും കൂട്ടി കഴിക്കുന്നത് ത്വക്ക് രോഗങ്ങൾക്കും സൗന്ദര്യ വർദ്ധനവിനും ഉത്തമമാണ്
Share your comments