വേദന കുറയ്ക്കാന്‍ എട്ടിലൊന്ന് സ്ത്രീകള്‍ കഞ്ചാവ് ഉപയോഗിക്കുന്നുവെന്ന് പഠനം
സിഡ്നിയില്‍ നിന്നുള്ള ഗവേഷകരാണ് ഈ പഠനം നടത്തിയത്. എന്‍ഡോമെട്രിയോസിസ് രോഗമുള്ള 484 സ്ത്രീകളെ സര്‍വേക്കായി തെരഞ്ഞെടുത്തു. 18നും 45നും ഇടക്ക് പ്രായമുള്ളവരായിരുന്നു ഇവര്‍. വേദന വരുമ്പോള്‍ എന്ത് സ്വയം ചികിത്സയാണ് ഇവര്‍ സ്വീകരിക്കുന്നത് എന്നതായിരുന്നു ഗവേഷണ വിഷയം.
എന്‍ഡോമെട്രിയോസിസ് മൂലമുള്ള കടുത്ത വേദനയില്‍ നിന്നും ആശ്വാസം നേടാനായി എട്ടിലൊന്ന് ആസ്ട്രേലിയന്‍ സ്ത്രീകള്‍ കഞ്ചാവുചെടിയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളെ ആശ്രയിക്കുന്നതായി പഠനം.ഈ രോഗമുള്ള മുക്കാല്‍ ഭാഗം സ്ത്രീകളും വേദന സ്വയം നിയന്ത്രിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്നവരാണ്. ശ്വാസ നിയന്ത്രണം, യോഗ, ഡയറ്റ് ക്രമീകരണം, ചൂടു പിടിക്കല്‍ എന്നിവയാണ് കഞ്ചാവ് കൂടാതെയുള്ള മറ്റു മാര്‍ഗ്ഗങ്ങള്‍. കാനഡയിലെ ജേണല്‍ ഓഫ് ഒബ്സ്റ്റെട്രിക്സില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍, വേദനക്ക് ഏറ്റവും ഫലപ്രദമായ പരിഹാരമായി കൂടുതല്‍ സ്ത്രീകളും നിര്‍ദ്ദേശിച്ചത് കഞ്ചാവിനെയായിരുന്നു.
സിഡ്നിയില്‍ നിന്നുള്ള ഗവേഷകരാണ് ഈ പഠനം നടത്തിയത്. എന്‍ഡോമെട്രിയോസിസ് രോഗമുള്ള 484 സ്ത്രീകളെ സര്‍വേക്കായി തെരഞ്ഞെടുത്തു. 18നും 45നും ഇടക്ക് പ്രായമുള്ളവരായിരുന്നു ഇവര്‍. വേദന വരുമ്പോള്‍ എന്ത് സ്വയം ചികിത്സയാണ് ഇവര്‍ സ്വീകരിക്കുന്നത് എന്നതായിരുന്നു ഗവേഷണ വിഷയം. വേദന കുറയ്ക്കുക മാത്രമല്ല, തലകറക്കം, ചര്‍ദ്ദി, ഗാസ്ട്രോ ഇന്‍റര്‍സ്റ്റൈനല്‍ പ്രശ്നങ്ങള്‍, ഉറക്ക പ്രശ്നങ്ങള്‍, ഡിപ്രഷന്‍, ഉത്കണ്ഠ എന്നിവയും കുറയ്ക്കാന്‍ കഞ്ചാവിന് സാധിക്കുന്നതായി പഠനത്തില്‍ പങ്കെടുത്ത സ്ത്രീകള്‍ അഭിപ്രായപ്പെട്ടു.
സാധാരണയായി കഴിച്ചു കൊണ്ടിരിക്കുന്ന മരുന്നുകളുടെ അളവില്‍ അമ്പത് ശതമാനം വരെ കുറവ് വരുത്താനും കഞ്ചാവിന്‍റെ ഉപയോഗം കൊണ്ട് സാധിച്ചു. പാര്‍ശ്വഫലങ്ങള്‍ തീരെ കുറവായിരുന്നു.
ഗർഭപാത്രത്തിന്‍റെ സ്തരമാണ് എൻഡോമെട്രിയം. ഇതിലെ കോശങ്ങൾ ഗർഭപാത്രത്തിനു പുറത്തായും ചിലപ്പോൾ അണ്ഡാശയങ്ങൾ, അണ്ഡവാഹിനി കുഴലുകൾ, ചിലപ്പോൾ ഉദരാന്തര്‍ഭാഗങ്ങൾ എന്നിവിടങ്ങളിലൊക്കെ വളരുന്ന അവസ്ഥയാണ് എൻഡോമെട്രിയോസിസ്. ഇങ്ങനെ വരുമ്പോള്‍ ആർത്തവ കാലങ്ങളിൽ തീവ്രവേദനയുണ്ടാകാം. ശാരീരിക വേദന മാത്രമല്ല, ഇത് വൈകാരിക ബുദ്ധിമുട്ടുകളിലേക്കും നയിച്ചെന്നു വരാം.
ആസ്ട്രേലിയയില്‍ 1973-78 കാലഘട്ടത്തില്‍ ജനിച്ച സ്ത്രീകളില്‍ ഒന്‍പതില്‍ ഒന്ന് എന്ന കണക്കില്‍ എൻഡോമെട്രിയോസിസ് ഉണ്ടാകാം. ഇങ്ങനെയുള്ള സ്ത്രീകളില്‍ വന്ധ്യത ഉണ്ടാകാനും സാധ്യതയുണ്ട്. ഇതിനായി കഴിക്കുന്ന മരുന്നുകള്‍ പലപ്പോഴും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കും. അതിനാലാണ് സ്ത്രീകളില്‍ കൂടുതല്‍ പേരും പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതും പ്രകൃതിദത്തവുമായ ഇത്തരം വേദന നിയന്ത്രണ മാര്‍ഗ്ഗങ്ങളിലേക്ക് കടക്കുന്നത്.
English Summary: Australian women uses cannabis to self manage endometriosis pain
Share your comments