ദിവസവും രാവിലെ വെള്ളത്തിലിട്ടു കുതിര്‍ത്ത നാലു ബദാം കഴിച്ചാല്‍ ഗുണം ഇരട്ടിയാണ്.ബദാമിന് ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ടെന്ന കാര്യത്തില്‍ സംശയം വേണ്ട. അല്‍പം വില കൂടുതലെങ്കിലും ഡ്രൈ നട്‌സിന്റെ കാര്യത്തില്‍ ഇത് മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒന്നുതന്നെയാണ്.
ബദാം കുതിര്‍ത്തി കഴിയ്ക്കുന്നതാണ് ഏറെ ഗുണകരമെന്നു പറയാം. ഇത് പോഷകങ്ങള്‍ ശരീരത്തിന് എളുപ്പം ആഗിരണം ചെയ്യാന്‍ സഹായിക്കും. ബദാം വെള്ളത്തിലിട്ടു കുതിര്‍ത്തി ദിവസവും രാവിലെ 4 എണ്ണം വീതം കഴിച്ചു നോക്കൂ, ഗുണങ്ങള്‍ പലതാണ്.
ആരോഗ്യത്തെ പറ്റി ഇപ്പോഴും ചിന്താകുലരാകുന്നവർക്ക് ബദാമിന്റെ മേന്മ പ്രത്യേകിച്ച് പറഞ്ഞു തരേണ്ട കാര്യമില്ല. എന്നാൽ പലർക്കും അത് ഏത് രീതീയിൽ കഴിക്കുമ്പോഴാണ് അതിന്റെ പൂർണ ഫലം ലഭിക്കുന്നതെന്ന് അറിയില്ല. ഫൈബർ, വൈറ്റമിൻ ഇ, ഒമേഗ ഫാറ്റ്. ഫാറ്റി ആസിഡ് തുടങ്ങിയവ അടങ്ങിയിട്ടുള്ള ബദാം അഥവാ ആൽമണ്ട് നല്ല കൊളസ്‌ട്രോൾ വർധിപ്പിക്കുന്ന ഒരു നല്ല ഭക്ഷ്യവസ്തുവാണ്.
ബദാമിന്റെ തൊലിയിൽ എൻസൈം തടയുന്ന ഘടകമുള്ളതിനാൽ ദഹനത്തിന് ബുദ്ധിമുട്ടുണ്ടാകും. അതിനുള്ള ഏറ്റവും നല്ല പരിഹാരമാണ് ബദാം വെള്ളത്തിലിട്ട് കുതിർത്ത് കഴിക്കുന്നത്.എൻസൈം ഉത്പാദിപ്പിക്കുകയും ചെയുന്നു. കുതിർക്കുമ്പോൾ ഇതിലെ നാരുകൾ പെട്ടന്ന് അപചയപ്രക്രിയ വർധിപ്പിക്കുകയും മലബന്ധം തടയുകയും ചെയുന്നു. കുതിർത്ത് കഴിക്കുമ്പോൾ ഇതിൽ സോഡിയം കുറവും പൊട്ടാഷ്യം കൂടുതലാകുകയും ചെയ്യുന്നു.
മഗ്നീഷ്യം, ഫോളിക് ആസിഡ് എന്നിവയും കൂടിയാകുമ്പോൾ അക്യൂട്ട് ഹൈപ്പർ ടെൻഷൻ ഒഴിവാകുകയും ചെയുന്നു.
കുതിർത്ത ബദാമിലെ വൈറ്റമിൻ ഇ ചർമ്മത്തിലെ ചുളിവുകൾ ഇല്ലാതാക്കുകയും ചർമ്മത്തിന് തിളക്കവും നിറവും വർധിപ്പിക്കുകയും ചെയുന്നു.
കുതിര്‍ത്ത നാലു ബദാം രാവിലെ കഴിയ്ക്കുന്നത് എനര്‍ജി ഉല്‍പാദനത്തിനും അപചയപ്രക്രിയ ശക്തിപ്പെടുത്തുന്നതിനും ഏറെ ഗുണകരമാണ്. ഇത് മാംഗനീസ്, കോപ്പര്‍, റൈബോഫ്‌ളേവിന്‍ സമ്പുഷ്ടവുമാണ്. കുതിര്‍ത്ത ബദാം കഴിക്കുന്നത് പ്രോസ്‌ട്രേറ്റ് , സ്‌തന അര്‍ബുദങ്ങള്‍ വരാനുള്ള സാധ്യത കുറയ്‌ക്കും. ഇതിലടങ്ങിയിട്ടുള്ള ഫ്‌ളവനോയിഡുകളും വിറ്റാമിനുകളുമാണ് ഇതിന് സഹായിക്കുന്നത്.
കുതിര്‍ത്ത ബദാമില്‍ വിറ്റാമിന്‍ ബി17 അടങ്ങിയിട്ടുണ്ട്. അര്‍ബുദത്തെ ചെറുക്കാന്‍ ഇവ വളരെ പ്രധാനമാണ്. ബദാമില്‍ അടങ്ങിയിട്ടുള്ള ഫോലിക് ആസിഡ് കുഞ്ഞുങ്ങളില്‍ ജനന വൈകല്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്‌ക്കും. അതിനാല്‍ ഗര്‍ഭിണികളോട് കുതിര്‍ത്ത ബദാം കഴിക്കാന്‍ നിര്‍ദ്ദേശിക്കാറുണ്ട്.
ബിപി നിയന്ത്രിച്ചു നിര്‍ത്താനുള്ള നല്ലൊരു വഴിയാണ് കുതിര്‍ത്ത ബദാം. ഇതിലെ പൊട്ടാസ്യമാണ് സഹായിക്കുന്നത്. സോഡിയത്തിന്റെ അളവ് ഇതില്‍ തീരെ കുറവുമാണ്. കേശ സംരക്ഷണത്തിനും ബദാം വളരെ നല്ലതാണ്. കുതിർത്ത് ബദാം കഴിക്കുന്നത് മുടിവേരുകളെ ബലപ്പെടുത്താനും, മുടി വളർച്ച കൂട്ടുന്നതിനും സഹായകരമാകുന്നു. കൂടാതെ ബദാം ഓയിൽ പുരട്ടുന്നതും ബദാം ഒലിവ് ഓയിലിൽ അരച്ചു ചേർത്ത് മുടിയിൽ പുരട്ടുന്നതും നല്ലതാണ്.
വൈറ്റമിന്‍ ഇ, മഗ്നീഷ്യം, ഫൈബര്‍, ഫോസ്ഫറസ്, പൊട്ടാസ്യം, കാല്‍സ്യം, അയേണ്‍ തുടങ്ങി ഇവയിലില്ലാത്ത പോഷകമില്ലെന്നു തന്നെ പറയാം. മസിലുകള്‍ വേണമെന്നുള്ളവര്‍ ബദാം കുതിര്‍ത്തു കഴിയ്ക്കുന്നത് നല്ലതാണ്.
Share your comments