വാഴക്കൂമ്പിൻ്റെ ഗുണങ്ങൾ 

Thursday, 14 June 2018 01:20 PM By KJ KERALA STAFF
വാഴയില്ലാത്ത വീടുകള്‍ കേരളത്തില്‍ ചുരുക്കമാണ്, പ്രത്യേകിച്ച് നാട്ടിന്‍പുറങ്ങളില്‍. വാഴയില്‍ നിന്നും നിരവധി വിഭവങ്ങളാണ് നാം ഉപയോഗിക്കുന്നത്.  വാഴപ്പിണ്ടി, വാഴക്കൂമ്പ്, വാഴപ്പഴം, വാഴയില എന്നിങ്ങനെ എല്ലാം ഉപയോഗിക്കും.വാഴക്കൂമ്പ് എന്നു പൊതുവെ വിളിക്കപ്പെടുന്ന വാഴയുടെ പൂവ് ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ ഒന്നാണ്. വാഴപ്പഴത്തെക്കാള്‍ ജീവകം അടങ്ങിയ വാഴക്കൂമ്പ് നിര്‍ബന്ധമായും കഴിച്ചിരിക്കേണ്ടതാണ്.വാഴക്കൂമ്പിൻ്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

അണുബാധകള്‍ തടയാന്‍ വാഴക്കൂമ്പിനു സാധിക്കും. മുറിവുകള്‍ വൃത്തിയാക്കാന്‍ പോലും ഇവ ഉപയോഗിക്കാറുണ്ട്. . പണ്ടുകാലത്ത് മലേറിയ വന്നവര്‍ക്ക് വാഴക്കൂമ്പ് മരുന്നായി നല്‍കുമായിരുന്നു.

വാഴക്കൂമ്പ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും . പ്രമേഹം ഉള്ളവര്‍  വാഴപ്പൂ, മഞ്ഞള്‍, സാമ്പാര്‍ പൊടി, ഉപ്പു എന്നിവ ചേര്‍ത്തു തിളപ്പിച്ച്‌ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും.

ഇരുമ്പിൻ്റെ കുറവ് കൊണ്ടാണ് വിളർച്ച അഥവാ അനീമിയ ഉണ്ടാകുന്നത്.  ചുവന്ന രക്താണുക്കളുടെ ഉത്പാദനം കൂട്ടാനും,രക്തത്തിലെ ഓക്സിജൻ്റെ  അളവ് കൂട്ടാനും സഹായിക്കും.

ഭാരം കുറയ്ക്കാന്‍ വാഴക്കൂമ്പിനു സാധിക്കും. കാലറി വളരെ കുറഞ്ഞ ഇവ ധാരാളം നാരുകള്‍ അടങ്ങിയതാണ്.  കൊളസ്ട്രോള്‍ ഒട്ടുമേയില്ലതാനും.

ഹൃദയാരോഗ്യത്തിനും വാഴപ്പൂ നല്ലതാണ്. ആഴ്ചയിൽ രണ്ടു ദിവസം വാഴക്കൂമ്പു തോരൻ വെച്ചോ മറ്റു രീതിയിലോ കഴിച്ചാൽ രക്തത്തിലുള്ള അനാവശ്യ കൊഴുപ്പുകൾ നീങ്ങി രക്തശുദ്ധി നൽകും. രക്തക്കുഴലിൽ അടിഞ്ഞിട്ടുള്ള കൊഴുപ്പിനെ നീക്കി രക്ത ചംക്രമണം സുഗമമാക്കാനും ഇത് ഉത്തമമാണ്.

ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയട്ടുള്ളതിനാൽ ആഹാരക്രമത്തില്‍ വാഴക്കൂമ്പ് സ്ഥിരമായി ഉള്‍പ്പെടുത്തിയാല്‍ കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ വരുന്നത് തടയാന്‍ സാധിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

മഗ്നീഷ്യം ധാരാളം അടങ്ങിയതാണ് വാഴക്കൂമ്പ്. ഇത് സ്ഥിരമായി കഴിച്ചാല്‍ ടെന്‍ഷന്‍ അമിതമായ സ്ട്രെസ് എന്നിവ അകറ്റാന്‍ സാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ഒപ്പം ദഹനസംബന്ധമായ പ്രശ്നങ്ങള്‍ അകറ്റാനും, സ്ത്രീകളില്‍ ഉണ്ടാകുന്ന ഗര്‍ഭപാത്രസംബന്ധമായ രോഗങ്ങളെ ചേര്‍ക്കാനും മറ്റും വാഴക്കൂമ്പ് നല്ലതാണ്.

CommentsMore from Health & Herbs

ഈന്ത് മരത്തെ അറിയാമോ

ഈന്ത് മരത്തെ അറിയാമോ പശ്ചിമഘട്ടം നമുക്ക് നൽകിയ അപൂർവ സസ്യജാലങ്ങളുടെ പട്ടികയിൽ പെട്ട, കേരളത്തിൽ മാത്രം കണ്ടുവരുന്ന ഒരു വൃക്ഷമാണ് ഈന്ത്.

December 17, 2018

കച്ചോലം കൃഷിചെയ്യാം

കച്ചോലം കൃഷിചെയ്യാം ഔഷധ സസ്യകൃഷിയിൽ പേരുകേട്ടതും എന്നാൽ അധികമാരും പരീക്ഷിക്കാത്തതുമായ ഒരു സുഗന്ധ വിളയാണ് കച്ചോലം. ഇഞ്ചിയുടെ വർഗ്ഗത്തിൽ പെടുന്ന കച്ചോലം കച്ചൂരം എന്ന പേരിലും അറിയപെടുന്നുണ്ട്.

December 15, 2018

സ്വർണപാൽ നാളെയുടെ സൂപ്പർഫൂഡ്

സ്വർണപാൽ  നാളെയുടെ സൂപ്പർഫൂഡ് സ്വർണ പാൽ എന്ന പേരുകേട്ടാൽ തെറ്റിദ്ധരിക്കേണ്ട ഇതിൽ സ്വർണം ഒരു തരിപോലും ചേർന്നിട്ടില്ല എന്നാൽ സ്വർണത്തേക്കാളേറെ മതിക്കുന്ന ഗുണങ്ങൾ ആണ് ഇതിനുള്ളത്.

December 01, 2018


FARM TIPS

വെള്ളീച്ചയെ തടയാം

December 12, 2018

വേനല്‍ക്കാലങ്ങളില്‍ വിളകളുടെ ഇലകളില്‍ ബാധിച്ച് നീരൂറ്റിക്കുടിക്കുന്ന കീടമാണ്‌ വെള്ളീച്ച. ആദ്യകാലങ്ങളില്‍ ഇവ പപ്പായയിലും മരച്ചീനിയിലും മാത്രമാണ് കണ്ടുവ…

സുഗന്ധവ്യഞ്ജനങ്ങൾക്കൊണ്ട് ജൈവകീടനാശിനികള്‍

November 29, 2018

ഗ്രോബാഗിലോ മട്ടുപ്പാവിലോ വീട്ടവശ്യത്തിനു കുറച്ചു മാത്രം ജൈവ കൃഷി ചെയ്യുന്നവരെ പലപ്പോഴും വലയ്ക്കുന്ന ഒന്നാണ് ജൈവകീടനാശിനികളുടെ ചേരുവകൾ. ജൈവകീടനാശിനികള…

കൃഷിയറിവ്‌

November 21, 2018

തക്കാളിച്ചെടികളെ ആക്രമിക്കുന്ന വെള്ളീച്ചയെ തടയാന്‍ പാത്രം കഴുകുന്ന ഡിഷ് വാഷ് ലായനി ഇലകളുടെ അടിവശം തളിക്കുന്നത് നല്ല ഫലം ലഭിക്കും.


CopyRight - 2018 Krishi Jagran Media Group. All Rights Reserved.