പഴം കഴിച്ചിട്ട് പഴത്തൊലി വെറുതെ കളയുന്നതാണ് നമ്മുടെ എല്ലാവരുടേയും ശീലം അല്ലെ? എന്നാൽ ഇനി പഴത്തൊലി കളയേണ്ട കാര്യമില്ല കാരണം ഇതിന് പല വിധത്തിലുള്ള ഉപയോഗങ്ങൾ ഉണ്ട്. ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കുന്ന ആൻ്റി ഓക്സിഡൻ്റുകളാൽ വളരെയധികം സമ്പന്നമാണ് വാഴപ്പഴത്തിൻ്റെ തൊലി. വാഴപ്പഴത്തിൻ്റെ തൊലി വളരെ പോഷകഗുണങ്ങളുള്ളതാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
പഴത്തിൻ്റെ തൊലിയിൽ വിറ്റാമിൻ ഇ, സി, പൊട്ടാസ്യം, അയേൺ, മാംഗനിസ് എന്നിവ അടങ്ങിയിട്ടുണ്ട്. എന്നാൽ നമ്മൾ ഉപയോഗിക്കുന്ന പഴത്തിൻ്റെ തൊലി നന്നായി പഴുത്തത് ആയിരിക്കണം.
ഗുണങ്ങളുടെ കലവറയായ പഴത്തൊലി കൊണ്ട് ഉണക്കിപ്പൊടിച്ച് എടുത്ത് ബേക്കിംഗ് ഉത്പ്പന്നമായി ചേർക്കാവുന്നതാണ്. ഇത് പോഷക സമൃദ്ധമാക്കാനും ഏറെ നാൾ കേട് കൂടാതെ ഇരിക്കാനും വളരെ നല്ലതാണിത്. വാഴപ്പഴത്തിൻ്റെ തൊലി ഉപയോഗിച്ച് കൊണ്ടുള്ള ബേക്കിംഗ് ഉത്പ്പന്നങ്ങളുടേയും, ബിസ്ക്കറ്റുകളുടേയും പഠനങ്ങളുടെ റിപ്പോർട്ട് വളരെ മികച്ചതാണ്. എസിഎസ് ഫുഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.
വാഴപ്പഴത്തൊലിയുടെ മറ്റ് ഉപയോഗങ്ങൾ
മുഖത്തെ ചുളിവുകൾ ഇല്ലാതാക്കുന്നതിന് വളരെ നല്ലതാണ് വാഴപ്പഴത്തിൻ്റെ തൊലി. പഴത്തിൻ്റെ തൊലി 30 മിനിറ്റ് നന്നായി റബ് ചെയ്ത ശേഷം പെട്ടെന്ന് തന്നെ കഴുകി കളയരുത്. പിന്നീട് ഫേസ് വാഷ് ഉപയോഗിച്ച് കഴുകി കളയാം.
മുഖക്കുരു മാറ്റാൻ പഴത്തൊലി വളരെ നല്ലതാണ്. എല്ലാ ദിവസവും മുഖക്കുരു ഉള്ള സ്ഥലങ്ങളിൽ വാഴപ്പഴത്തിൻ്റെ തൊലി ഉരസുക,
പഴയ വെള്ളി പാത്രങ്ങളോ അല്ലെങ്കിൽ ആഭരണങ്ങളോ ഉണ്ടെങ്കിൽ പഴത്തൊലി കൊണ്ട് ഉരസി നോക്കാവുന്നതാണ്. പഴത്തൊലി പേസ്റ്റ് ആക്കി നന്നായി ഉരച്ച് കഴുകിയാൽ മതി.
പല്ല് വെളുപ്പിക്കാൻ നല്ലതാണ് പഴത്തൊലി പഴത്തിൻ്റെ ഉള്ളിലെ ഭാഗം കൊണ്ട് പല്ലിൽ ഉരച്ചാൽ മതി, പല്ലിലെ മഞ്ഞക്കളർ മാറ്റാം.
സ്ട്രെച്ച് മാർക്കുകൾ മായ്ച്ച് കളയാൻ വളരെ നല്ലതാണ് വാഴപ്പഴത്തിൻ്റെ തൊലി. ദിവസേന പഴത്തൊലി വെച്ച് ചർമ്മത്തിൽ നന്നായി പുരട്ടുക, രാത്രികളിൽ ഇത് ചെയ്യുന്നതാണ് വളരെ നല്ലത്. ഒരാഴ്ച്ചയ്ക്കുള്ളിൽ തന്നെ നിങ്ങൾക്ക് വ്യത്യാസം മനസ്സിലാക്കാൻ സാധിക്കും.
ഒരു നല്ല കമ്പോസ്റ്റ് കൂടിയാണ് പഴത്തിൻ്റെ തൊലി, ഇത് വളരെ പെട്ടെന്ന് തന്നെ മണ്ണിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു.
മൈഗ്രേൻ അല്ലെങ്കിൽ തലവേദന എന്നിവയ്ക്ക് വളരെ നല്ലതാണ് പഴത്തിൻ്റെ തൊലി. എങ്ങനെ ചെയ്യാം? പഴത്തിൻ്റെ തൊലി ഫ്രിഡ്ജിൽ വെച്ച് തണുപ്പിക്കുക. വേദന ഉള്ള ഭാഗങ്ങളിൽ പഴത്തിൻ്റെ തൊലി അമർത്തി വെക്കുക, കുറച്ച് നേരം വെച്ചതിന് ശേഷം ഇത് നിങ്ങൾക്ക് നീക്കം ചെയ്യാം
ബ്ലാക്ക് ഹെഡ്സ് അത് പോലെ തന്നെ വൈറ്റ്സ് ഹെഡ്സ് എന്നിവ പോകുന്നതിന് വളരെ നല്ലതാണ് പഴത്തിൻ്റെ തൊലി. തൊലിയിൽ അൽപ്പം പഞ്ചസാര ഇട്ട്, ചെറുമാരങ്ങയുടെ നീരും അൽപ്പം ഒഴിച്ച് മുഖത്ത് സ്ക്രബ് ചെയ്യാം. ഇങ്ങനെ ചെയ്യുന്നത് മുഖത്തെ പാടുകൾ മാറ്റുന്നതിനും വളരം നല്ലതാണ്.
Share your comments