1. Health & Herbs

ഷുഗർ കുറയ്ക്കാൻ തലേദിവസത്തെ ചോറ്

പൊതുവെ പഴങ്കഞ്ഞി ഇഷ്ട്ടപെടുന്നവരാണ് മലയാളികൾ. പലരും പല തരത്തിലാണ് ചോറ് ഉണ്ടാക്കുന്നത്. ചിലർ തലേദിവസത്തെ ചോറ് പിറ്റേദിവസത്തേയ്ക്ക് വീണ്ടും തിളപ്പിച്ചൂറ്റി കഴിക്കുന്നു, മറ്റു ചലര്‍ നല്ല ചൂടോടുകൂടി ഫ്രഷായി ഉണ്ടാക്കുന്ന ചോറ് മാത്രമേ കഴിക്കുകയുള്ളൂ. ചിലര്‍ രാത്രിയില്‍ റൈസ്‌കുക്കറില്‍ അരിയിട്ട് പിറ്റേന്ന് അതേ വെള്ളത്തില്‍ ഇട്ട് ചോറ് ഉണ്ടാക്കുന്നു.

Meera Sandeep

പൊതുവെ പഴങ്കഞ്ഞി ഇഷ്ട്ടപെടുന്നവരാണ് മലയാളികൾ.  പലരും പല തരത്തിലാണ് ചോറ് ഉണ്ടാക്കുന്നത്.  ചിലർ തലേദിവസത്തെ ചോറ് പിറ്റേദിവസത്തേയ്ക്ക് വീണ്ടും തിളപ്പിച്ചൂറ്റി കഴിക്കുന്നു, മറ്റു ചലര്‍ നല്ല ചൂടോടുകൂടി ഫ്രഷായി ഉണ്ടാക്കുന്ന ചോറ് മാത്രമേ കഴിക്കുകയുള്ളൂ.  ചിലര്‍ രാത്രിയില്‍ റൈസ്‌കുക്കറില്‍ അരിയിട്ട് പിറ്റേന്ന് അതേ വെള്ളത്തില്‍ ഇട്ട് ചോറ് ഉണ്ടാക്കുന്നു.   ന്യൂട്രീഷനിസ്റ്റ് പൂജ മക്കീജയുടെ അഭിപ്രായ പ്രകാരം അന്നാന്ന് ഉണ്ടാക്കിയെടുക്കുന്ന ചോറ് കഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ തലേദിവസത്തെ ചോറ് കഴിക്കുന്നതിലൂടെ നിരവധി ഗുണങ്ങളാണ് ലഭിക്കുന്നത്..

ചോറ് എങ്ങനെ കഴിക്കണം?

ചോറിൽ കാർബ്‌സ് അടങ്ങിയിരിക്കുന്നതുകൊണ്ട് തടി കുറയ്ക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ചോറ് ഒഴിവാക്കണം എന്നാണ് പറയുന്നത്.  ഇത് അമിതവണ്ണത്തിനും അതുപോലെ, വയര്‍ ചാടുന്നതിനും കാരണമാകുന്നു എന്നാണ് പറയപ്പെടുന്നത്. എന്നാല്‍, ന്യൂട്രീഷനിസ്റ്റ് ആയിട്ടുള്ള പൂജ മക്കീജ, തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ഒരു വീഡിയോ ഷെയര്‍ ചെയ്യുകയുണ്ടായി. ഇതില്‍ നമ്മള്‍ ഒരു ദിവസം പഴക്കമെത്തിയ ചോറ് കഴിക്കുന്നത് നല്ലതാണ് എന്നാണ് പറയുന്നത്. പല പഠനങ്ങള്‍ പ്രകാരം നമ്മള്‍ പഴയ ചോറ് കഴിക്കുമ്പോള്‍ അതിലെ സ്റ്റാര്‍ച്ച് സാര്‍ച്ച് റിട്രോഗ്രേഡേഷന്‍ എന്ന പ്രവര്‍ത്തനത്തിന് വിധേയമാവുകും ഇത് ദഹിക്കുന്ന സ്റ്റാര്‍ച്ചിനെ റെസിസ്റ്റന്റ് സ്റ്റാര്‍ച്ചാക്കി മാറ്റുകയും ചെയ്യുന്നു.

നമ്മള്‍ പാചകം ചെയ്ത് ചോറ് തണുപ്പിച്ചതിനുശേഷം മാത്രമാണ് ഈ പ്രവര്‍ത്തനം നടക്കുന്നത്. അതായത്, സ്റ്റാര്‍ച്ച് തണുക്കുമ്പോള്‍ മാത്രമണ് ഇത്തരത്തില്‍ സംഭവിക്കുക. ഇത്തരത്തില്‍ ദഹിക്കുന്ന സ്റ്റാര്‍ച്ചുകളെ റെസിസ്റ്റന്റ് സ്റ്റാര്‍ച്ച് ആക്കി മാറ്റുമ്പോള്‍ ശരീരത്തില്‍ ഷുഗര്‍ ലെവല്‍ കൂടാതിരിക്കുകയും അതുപോലെ, ഇത് തടി കൂടുന്നതിന് കാരണമാകാതിരിക്കുകയും ചെയ്യും. ഇത് നമ്മളുടെ അന്നനാളത്തിന്റെ ആരോഗ്യത്തേയും സംരക്ഷിക്കുന്നതിനും സഹായിക്കുന്നുണ്ട് എന്നാണ് പൂജ മക്കീജ പറയുന്നത്.

പഴങ്കഞ്ഞി തയ്യാറാക്കുന്ന വിധം

എല്ലാവരും കഴിച്ചുകഴിഞ്ഞ് മിച്ചം വരുന്ന ചോറ് നല്ല മണ്‍ചട്ടിയിലേയ്ക്ക് മാറ്റി, ഇതിലേയ്ക്ക് തണുത്തവെള്ളം ഒഴിച്ച് ചുവന്നുള്ളിയും പച്ചമുളകും ചതച്ച് ഇടുക. ഇതിലേയ്ക്ക് തൈരും ചേര്‍ത്താലും നന്നായിരിക്കും. പിറ്റേന്ന് രാവിലെ നല്ല മീന്‍ കറിയോ അല്ലെങ്കില്‍ ഉണക്കമീന്‍ ചുട്ടതും ചമ്മന്തിയും ചാറുകറിയും കാന്താരിയും കൂട്ടി രുചികരമായ പഴങ്കഞ്ഞി കഴിക്കാം.

ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: The previous day's rice is best to reduce sugar

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds