ആഴ്ച്ചയിൽ 6 ദിവസം താഴെ കൊടുത്തിരിക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ ഒഴിവാക്കി നോക്കൂ. നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താനും തടി ചുരുക്കാനും സഹായകമാകും ആഴ്ച്ചയിൽ ഒരു ദിവസം ഇഷ്ടപെട്ട ആഹാരം കഴിക്കുക. അല്ലെങ്കിലും, ഇഷ്ടമുള്ള ഭക്ഷണങ്ങൾ പൂർണ്ണമായും വർജ്ജിക്കരുതെന്നാണ് പ്രമാണം. നമുക്ക് ഇഷ്ടമുള്ള ഭക്ഷണങ്ങൾ അധികവും ശരീരത്തിന് ഗുണം ചെയ്യാത്തത് തന്നെ ആയിരിക്കും എന്നത് വേറൊരു കാര്യം. അതുകൊണ്ടുതന്നെ മേലെ പറഞ്ഞപോലെ 6 ദിവസങ്ങൾ healthy food, 1 ദിവസം junk food എന്ന system പാലിക്കുക. Exercise/work out എന്നിവയ്ക്ക് ഇന്ന് അധികപേർക്കും സമയമില്ല
-
വറുത്തതും പൊരിച്ചതും (fried items)
മീനും ഇറച്ചിയുമെല്ലാം കറിവച്ചാൽ വേണ്ട, വറുത്തതിനാണു രുചി എന്നാണ് വയ്പ്. എണ്ണയിൽ വറുത്തെടുത്ത പലഹാരങ്ങളുടെ കാര്യം പിന്നെ പറയേണ്ട. എന്നാൽ വറുത്ത ഭക്ഷണങ്ങൾ അമിതമായാലുള്ള ഫലം ധമനികളിൽ രക്തം കട്ടപിടിക്കലും ഹൃദ്രോഗവുമൊക്കെയാണ്. ഉയർന്ന cholesterol, heart related problems, എന്നിവ ഉണ്ടാകാനുള്ള സാധ്യതയും കൂടുതൽതന്നെ.
-
സംസ്കരിച്ച ഇറച്ചി (Processed meat)
Sausage, bacon, പോലുള്ള process ചെയ്ത ഇറച്ചി, ആരോഗ്യത്തിന് ഒട്ടും നന്നല്ല. ദീർഘനാൾ കേടുകൂടാതിരിക്കാൻ ഉപ്പിന്റെ രൂപത്തിൽ ധാരാളം സോഡിയവും ഇവയിലടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദത്തിനും കാൻസറിനുമുള്ള സാധ്യത കൂട്ടുന്നു. ഇറച്ചി നിങ്ങൾക്കിഷ്ടമാണെങ്കിൽ പ്രോസസ് ചെയ്തതിന്റെ പുറകെ പോകാതെ ഫ്രഷ് ആയത് തിരഞ്ഞെടുക്കാം.
- Bread, pav, എന്നിവയിൽ carbohydrates ആണ് ധാരാളമായി അടങ്ങിയിരിക്കുന്നത്. Carbohydrates പിന്നീട് sugar ആയി മാറുന്നു. മറ്റു പോഷകങ്ങളൊന്നും ഇതിലില്ല
- Soft drinks - Pepsi, Thumbs up, തുടങ്ങിയവയിലെല്ലാം കൃത്രിമ മധുരങ്ങൾ ധാരാളമായി അടങ്ങിയതാണ്. ഇത് ആരോഗ്യത്തിനു ദോഷം ചെയ്യും. പഞ്ചസാരയും കാലറിയും കൂടുതൽ ശരീരത്തിൽ ചെല്ലുക വഴി പ്രമേഹവും പല്ലുകൾക്കു കേടുപാടുകളും മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാം. Energy drinks പോലും ശരീരത്തിന് പ്രത്യേകിച്ച് ഗുണമൊന്നും ചെയ്യില്ല.
Be away from this food to stay healthy
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ഓറഞ്ച് ജ്യൂസ് കുടിച്ച് പൊണ്ണത്തടി കുറയ്ക്കാം
Share your comments