സ്ത്രീ പുരുഷ ഭേദമന്യേ ആദിമകാലം മുതൽക്കേ സൗന്ദര്യസങ്കല്പത്തിൽ പ്രഥമ സ്ഥാനം നൽകിവരുന്ന ഒന്നാണ് മുടിയുടെ അഴക്. നമ്മുടെ ശരീരത്തിലെ ഏറ്റവും വേഗം വളരുന്ന കോശങ്ങളിലൊന്നും മുടി തന്നെ അഴക് പോലെ തന്നെ മുടി പല രീതിയിൽ നമ്മുടെ തലച്ചോറിനെയും ശരീരത്തെയും സംരക്ഷിക്കുകയും ചെയ്യുന്നു, ഉദാഹരണത്തിന് സൂര്യതാപത്തിൽനിന്നും അൾട്രാവയലറ്റ് രെശ്മികളിൽനിന്നും അമിതമായ തണുപ്പിൽനിന്നും നമ്മുടെ തലച്ചോറിനെ സൂക്ഷിക്കുന്ന ജോലിയും മുടിയ്ക്കു തന്നെ
ആയതുകൊണ്ട് തന്നെ അതിന്റെ പരിചരണത്തിനും നമ്മുടെ പൂർവികർ അതീവ ശ്രദ്ധ നൽകിയിരുന്നു. പ്രകൃതിദത്തമായ എണ്ണകളും ഔഷധഗുണമുള്ള ചെടികളുടെ ഇലകളും ഉപയോഗിച്ചാണ് മുടിയുടെ സൗന്ദര്യം നിലനിർത്തിയിരുന്നത്. എന്നാൽ ഇന്ന് നാം ഉപയോഗിക്കുന്ന കൃത്രിമ സാധനങ്ങളും രാസവസ്തുക്കളും കലർന്ന ഉത്പന്നങ്ങൾ ഉപയോഗിക്കുക, ഹെയർ ഡ്രയറുകൾ, മുടി നിവർത്തൽ, കുളിക്കുവാനുപയോഗിക്കുന്ന വെള്ളത്തിന്റെ ശുദ്ധിയില്ലായ്മ ഇങ്ങനെ പല കാരണങ്ങൾ വഴി മുടി പിളരുക, കൊഴിയുക, താരൻ , അകാലനര ഇങ്ങനെ പല പ്രശ്നങ്ങൾ നാം അനുഭവിക്കുന്നു.
ചെമ്പരത്തി താളിയും കറ്റാർവാഴയും മുടിയുടെ അഴകിനും ആരോഗ്യത്തിനും ഉത്തമം എന്ന് നമ്മുടെ പൂർവികർ നമുക്ക് കാട്ടിത്തന്നവയാണ്. ഒപ്പം മുടിയുടെ പരിചരണത്തിന് ശുദ്ധമായ എണ്ണകളും ഉപയോഗിച്ചുപോരുന്നു. ശുദ്ധമായ ഒലിവു ഓയിൽ , ബദാം ഓയിൽ, ആവണക്കെണ്ണ, എള്ളെണ്ണ, വെളിച്ചെണ്ണ എന്നീ എണ്ണകളുടെ മിശ്രിതം മുടികൊഴിച്ചിൽ , മുടിയുടെ അറ്റം പിളരുക, താരൻ ഇവയ്‌ക്കൊരുത്തമ പ്രതിവിധിയത്രെ..ശുദ്ധമായ ഈ എണ്ണകൾ ചേർത്ത് ഈ പരിഹാരം ഏവർക്കും വീട്ടിൽ തന്നെ നടത്താവുന്നതും അധിക സാമ്പത്തിക ആരോഗ്യ പ്രശ്നങ്ങളിൽ നിന്നും മുക്തി നേടാവുന്നതുമാണ്.
രാസവസ്തുക്കൾ കലർന്ന ഷാംപൂവും സോപ്പ്‌കളുടെയും ഉപയോഗം പൂർണമായും ഒഴിവാക്കുക എന്നതാണ് ഇതിൽ പ്രധാനം. പകരമായി നമ്മുടെ പൂർവികർ കാണിച്ചുതന്ന ചെമ്പരത്തി താളി, കറ്റാർവാഴയുടെ സത് ഇവ ഉപയോഗിച്ച് മുടി കഴുകുക വഴി മുടിയിലെ അഴുക്കിനെ പോക്കി മുടിക്ക് അഴകും ആരോഗ്യവും കിട്ടുകയും മുടിയുടെ വളർച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യും. കറ്റാർവാഴ നേരിട്ടുപയോഗിക്കുന്നതാണ് ഉത്തമം ഇന്ന് കിട്ടുന്ന ജെല്ലുകളിലും പ്രിസർവേറ്റീവ്‌സ് ഉപയോഗിക്കുന്നതിനാൽ ഒഴിവാക്കുന്നതാണ് നല്ലത്.
പാൽപൊടി ഉണ്ടാക്കുന്ന രീതിയിൽ കറ്റാർവാഴയുടെ സത്തിനെ ഉണക്കി പൌഡർ ആക്കി ഒപ്പം ചെമ്പരത്തി താളിയും ചേർത്ത അമ്പാടി ഹെയർ വാഷ് പൗഡറും ഇപ്പോൾ മാർക്കറ്റിൽ ലഭ്യമാണ്.
മുടികൊഴിച്ചിൽ താരൻ ഇവയ്ക്കു എണ്ണമിശ്രിതം ഉപയോഗിക്കുമ്പോൾ അര മണിക്കൂറെങ്കിലും എന്ന തലയോട്ടിയിൽ തേച്ചുപിടിപ്പിച്ചു ഹെയർ വാഷ് പൌഡർ വെള്ളത്തിൽ പേസ്റ്റ് രൂപത്തിലാക്കി കുളിക്കുമ്പോ തലയിൽ തേച്ചു കഴുകിക്കളയുക.
മുടിയുടെ സംരക്ഷണത്തിന് മറ്റു ടിപ്സ് :
- പാളയം കോടൻ പഴം ഒരു സ്പൂൺ അമ്പാടി ഓയിൽ ചേർത്ത് മിക്സിയിൽ അടിച്ചുപതപ്പിച്ചു തലയിൽ നന്നായി തേച്ചുപിടിപ്പിക്കുക. ആഴ്ചയിൽ ഒരിക്കൽ ചെയ്യുക വഴി മുടിയുടെ മൃദുത്വവും തിളക്കവും വർദ്ധിപ്പിക്കാം.
- കറ്റാർവാഴപ്പോള നീര് ശുദ്ധമായ വെളിച്ചെണ്ണയിൽ കാച്ചി ഉപയോഗിക്കുന്നത് അകാലനര തടയാം.
- ചീര, തഴുതാമ, ഇവയുടെ ഉപയോഗം മുടിയുടെ ആരോഗ്യത്തിന് നല്ലതാണു.
- ധാരാളം ശുദ്ധമായ ജലം കുടിക്കുക
- ചൂടുവെള്ളം ഉപയോഗിച്ച് മുടി കഴുകാതിരിക്കുക
- സാന്ദ്രതകൂടിയ വെള്ളം ആണെങ്കിൽ തിളപ്പിച്ചാറിയശേഷം മാത്രം കുളിക്കുക.
- അമ്പാടി ഹെയർ വാഷ് ഉപയോഗിച്ച് മുടി കഴുകിയശേഷം ചൂടാക്കി തണുപ്പിച്ച വെള്ളത്തിൽ അല്പം തേൻ ഒഴിച്ച് ഇളക്കി അതുപയോഗിച്ചു മുടി കഴുകുക മുടിക്ക് തിളക്കവും ഭംഗിയും ലഭിക്കും.
തയ്യാറാക്കിയത്:
അമ്പാടി ഗോശാല
Share your comments