ആർക്കാണ് അല്ലെ മുടി ഇഷ്ടമല്ലാത്തത് ? എല്ലാവർക്കും നീണ്ട, കട്ടിയുള്ള മുടിയാണ് ഇഷ്ടം. എന്നാൽ എല്ലാവരുടെയും പ്രധാന പ്രശ്നം മുടികൊഴിച്ചിൽ, അല്ലെങ്കിൽ താരൻ, എന്നിവയൊക്കെ ആയിരിക്കും. ഇങ്ങനെ മുടി കൊഴിയുന്നത് നമ്മെ മാനസികമായി തളർത്തുന്നു. മുടി നന്നാക്കാൻ എല്ലാവരും കെമിക്കലിന്റെ പുറകെ പോകുന്നു എന്നാൽ അതൊന്നും ശാശ്വത പരിഹാരം അല്ല എന്ന് മാത്രമല്ല, നമ്മുടെ മുടിയെ അത് നല്ല രീതിയിൽ ബാധിക്കുകയും ചെയുന്നു. എന്നാൽ എങ്ങനെ ഇത് ഇല്ലാതാക്കാം? നമ്മൾ കുടിക്കുന്ന ആൽക്കഹോൾ ഇനത്തിൽ പെട്ട ബിയർ നല്ലൊരു പ്രതിവിധിയാണ് മുടികൊഴിച്ചിലിന്. അത് എങ്ങനെ എന്ന് നമുക്കൊന്ന് നോക്കിയാലോ ആ പൊടിക്കൈകൾ ഇതാ ഞങ്ങൾ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നു.
ആൽക്കഹോൾ കുടുംബത്തിൽ പെട്ട ബിയർ കുടിക്കാൻ മാത്രം അല്ല, മുടിയുടെ വളര്‍ച്ച വര്‍ദ്ധിപ്പിക്കാനും മുടിയുടെ ആരോഗ്യം വര്‍ധിപ്പിക്കാനും ബിയര്‍ നല്ലൊരു പ്രതിവിധിയാണ്. ബിയർ ഉപയോഗിച്ച് മുടി കഴുകിയാൽ മുടി കൊഴിച്ചിൽ, താരൻ, മുടി പിളരുന്നത് എന്നിങ്ങനെ തടയാൻ കഴിയും. മാത്രമല്ല മുടിക്ക് നല്ല തിളക്കവും കിട്ടും. എന്നാൽ ബിയർ മണം വരുമെന്ന പേടിയും വേണ്ട.
ബിയറും തേനും
തേനും ബിയറും തുല്യ അളവില്‍ എടുത്ത് മിക്‌സ് ചെയ്യുക. ഇത് മുടിയില്‍ തേച്ച് പിടിപ്പിക്കുക.അൽപ സമയത്തിന് ശേഷം കഴുകി കളയുക. ഇങ്ങനെ ചെയ്താൽ ആരോഗ്യം സംരക്ഷിക്കാന്‍ സാധിക്കും.
താരൻ
താരൻ ഇല്ലാതാക്കാൻ നല്ലൊരു പ്രതിവിധിയാണ് ബിയർ, ബിയറിൽ വൈറ്റമിൻ ബി അടഞ്ഞിരിക്കുന്നു, ഇത് താരൻ ഇല്ലാതാക്കുകയും മുടിക്ക് ആരോഗ്യം നൽകുകയും ചെയ്യുന്നു. മുടി നന്നായി കഴുകിയതിന് ശേഷം ബിയർ ഉപയോഗിച്ച് കഴുകുക ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്താൽ താരൻ ഇല്ലാതാക്കാൻ കഴിയും.
മുടിക്ക് കട്ടി നല്കാൻ
മുടിക്ക് കട്ടി വെക്കാനും കരുത്ത് ലഭിക്കാനും ബിയർ നല്ലൊരു മാർഗമാണ്. ആഴ്ചയിൽ ഒരിക്കൽ ബിയർ ഉപയോഗിച്ചു മുടി കഴുകുക.
മുടിക്ക് നല്ല തിളക്കം കിട്ടാൻ
മുടിക്ക് നല്ല തിളക്കം കിട്ടാൻ ബിയർ നല്ലൊരു മാർഗമാണ്.
ബന്ധപ്പെട്ട വാർത്തകൾ
ആരോഗ്യമുള്ള തിളങ്ങുന്ന മുടി വേണോ? എങ്കിൽ ഇതൊന്ന് പരീക്ഷിക്കൂ.
നല്ല മുടിക്കും ചർമ്മത്തിനും വെറും വയറ്റില്‍ നെല്ലിക്ക കഴിക്കൂ
Share your comments