1. Health & Herbs

വെറ്റില മാഹാത്മ്യം

മംഗള കർമങ്ങൾക്ക് ഒഴിച്ച് കൂടാൻ ആവാത്തത് എന്നതൊഴിച്ചാൽ ആർക്കും അധികമൊന്നും അറിയില്ല വെറ്റിലയെ കുറിച്ച്. ഒരു കാലത്തു പാക്കിസ്ഥാനിലേക്കും മറ്റും വൻ തോതിൽ വെറ്റില കയറ്റി അയച്ചിരുന്നു.

KJ Staff

മംഗള കർമങ്ങൾക്ക് ഒഴിച്ച് കൂടാൻ ആവാത്തത് എന്നതൊഴിച്ചാൽ ആർക്കും അധികമൊന്നും അറിയില്ല വെറ്റിലയെ കുറിച്ച്. ഒരു കാലത്തു പാക്കിസ്ഥാനിലേക്കും മറ്റും വൻ തോതിൽ വെറ്റില കയറ്റി അയച്ചിരുന്നു. വെറ്റില ഭൗമ സൂചിക പദവി നേടിയ ഈയവസരത്തിൽ വെറ്റിലയുടെ ഗുണങ്ങളെ കുറിച്ച് അല്പം കാര്യം. വെറ്റിലയുടെ ജന്മദേശം ഭാരതം തന്നെയാണ്. വളരെ ഏറെ ഔഷധ ഗുണമുള്ള ഒരുചെടിയാണ് വെറ്റില പക്ഷെ ഇക്കാര്യം അധികം ആർക്കും അറിയില്ലെന്ന് മാത്രം. വെറ്റില കൃഷിയിലൂടെ മാത്രം ഉപജീവനം നടത്തുള്ളവരും കുറവല്ല. രണ്ടു സെന്റ്‌ സ്ഥലത്തു പോലുംവെറ്റില കൃഷി വിജയകരമായി നടത്തുവാൻ കഴിയും.

മലയാള മാസം വൃശ്ചികത്തിനാണ് വെറ്റിലനടുന്നത് മുറിച്ചെടുത്ത തണ്ടുകൾ നേരത്തെ കുമ്മായമൊക്കെ ഇട്ടു പാകപ്പെടുത്തിയ സ്ഥലത്തു നീളത്തിൽ കീറിയ ചാലുകളിൽരണ്ടടി ആഴത്തിൽ നടാം. നിശ്ചിത ഉയരത്തിൽ വളർന്നു കഴിഞ്ഞാൽ കാലുകൾ നാട്ടികൊടുക്കാം. ജൈവ വളമാണ് വെറ്റിലക്കൃഷിക്ക് ഉത്തമം ചാണകം പച്ചിലകൾ എന്നിവ ഉപയോഗിക്കാം പുളിപ്പിച്ച പിണ്ണാക്ക് ഒഴിച്ചുകൊടുത്താൽ വെറ്റിലക്കു നല്ല നിറവും ലഭിക്കും.

വെറ്റിലയിൽ ജീവകം സി ,തയാമിൻ, നിയാസിൻ, റിബോഫ്‌ലോവിൻ , കരോട്ടിൻ എന്നിവ അടങ്ങിയിരിക്കുന്നു കാൽസ്യത്തിൻറെ വലിയൊരു കലവറ കൂടിയാണ് വെറ്റില. ആയുർവേദ ഔഷധങ്ങളിൽ വെറ്റില ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. ആസ്ത്മചികിസ്തക്കുള്ള ഔഷധങ്ങളിൽ വെറ്റില വളരെയധികം ഉപയോഗിച്ചുവരുന്നു. നല്ലൊരു വേദന നല്ലൊരു സംഹാരിയാണ് വെറ്റില. വിശപ്പുകൂട്ടുന്നതിനും,ദഹനത്തിനും മലബന്ധനത്തിനും ഉത്തമമാണ് വെറ്റില നീര്. പല്ലുകളുടെയും മോണകളുടെയും ആരോഗ്യത്തിന് വെറ്റിലനീര് വളരെനല്ലതാണ് വെറ്റിലമുറുക്കു ശീലമാക്കിയതിൽ അദ്ബുദ്ധപെടാൻ ഇല്ല . ഇത്രയൊക്കെ ഗുണങ്ങൾ ഉള്ള വെറ്റില വീട്ടുമുറ്റത്തു ഒരുചുവടെങ്കിലും നട്ടുവളർത്തേണ്ടത് നമ്മളോടുതന്നെയുള്ള കടമയാണ് . ഭൗമ സൂചികാപദവി ലഭിച്ച വെറ്റിലയോടും വെട്ടിലാകർഷകരോടും ഉള്ള ആദരവ് അങ്ങനെയെങ്കിലും കാണിക്കാം

English Summary: beetle leaves

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds