മലബന്ധം കുറയ്ക്കുകയും ചെയ്യുന്നു .കൂടാതെ വിറ്റാമിൻ സി, ഇ ,നാരുകൾ പൊട്ടാസ്യം പോഷകങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു .ഇതിൽ അടങ്ങിയിരിക്കുന്ന നാരുകൾ പെട്ടെന്ന് അലിഞ്ഞ് പോകുന്നവയാണ് അതിനാൽ ഇത് ഭക്ഷണം വേഗത്തിൽ ദഹിപ്പിക്കുന്നു .ലയിക്കാത്ത നാരുകൾ ദഹിക്കാത്ത ഭക്ഷ്യ വസ്തുക്കളെ പുറം തള്ളാൻ സഹായിക്കുന്നു . അതുപോലെ ക്യാൻസർ ഹൃദ്രോഗം എന്നിവയ്ക്കും വാഴപ്പൂവ് മികച്ചതാണ് .ഇതിലെ നാരുകളും ഇരുമ്പും ശരീരത്തിൽ ചുവന്ന രക്താണുക്കൂടെ അളവ് കൂട്ടാൻ സഹായിക്കുന്നു .അതു പോലെ പ്രമേഹ രോഗികൾക്ക് വാഴപ്പൂവ് തിളപ്പിച്ചും അല്ലാതെയും കഴിക്കുന്നത് രക്തത്തിലെ ഗ്യൂക്കോസിന്റെ അളവ് കുറയ്ക്കുന്നു .രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കുന്നതിലും ഇതിനു നല്ല പങ്കുണ്ട്
വാഴപൂവിൻ്റെ ഗുണങ്ങൾ
വാഴപ്പഴം പോലെ തന്നെ ഗുണമുള്ളതാണ് വാഴപൂവ് വാഴപ്പഴത്തോളം രുചി യില്ലാത്തതു കൊണ്ടാണ് മിക്കവരും വാഴപ്പൂവ് ആഹാരമാക്കാതെ പാഴാക്കി കളയുന്നത് .പഴമക്കാരുടെ മുഖ്യ ആഹാരങ്ങളിൽ ഒന്നായിരുന്നു വാഴപൂവ് .വാഴപൂവിനെ കുടപ്പൻ, വാഴകൊപ്രാ വാഴചുണ്ട് എന്നൊക്കെ പറയും .
Share your comments