1. Health & Herbs

സസ്യാഹാരങ്ങള്‍ ശീലമാക്കിയാലുള്ള പ്രയോജനങ്ങൾ

സസ്യാഹാരങ്ങള്‍ ശീലമാക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ഇന്ന് ഡോക്ടർമാർ രോഗികൾക്ക് നിർദ്ദേശിക്കുന്നതും സസ്യാഹാരം തന്നെയാണ് പ്രത്യേകിച്ചും ജീവിതശൈലി രോഗങ്ങള്‍ കൂടുതലായുള്ള ഇക്കാലത്ത്. രോഗങ്ങളില്ലാതെ ജീവിതം കഴിഞ്ഞുപോകാൻ ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരേണ്ടത് അത്യാവശ്യമാണ്.

Meera Sandeep
Benefits of being a vegetarian
Benefits of being a vegetarian

സസ്യാഹാരങ്ങള്‍ ശീലമാക്കുന്നത്  ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.  ഇന്ന് ഡോക്ടർമാർ രോഗികൾക്ക് നിർദ്ദേശിക്കുന്നതും സസ്യാഹാരം തന്നെയാണ് പ്രത്യേകിച്ചും ജീവിതശൈലി രോഗങ്ങള്‍ കൂടുതലായുള്ള ഇക്കാലത്ത്.  രോഗങ്ങളില്ലാതെ ജീവിതം കഴിഞ്ഞുപോകാൻ ആരോഗ്യകരമായ  ഭക്ഷണശീലം പിന്തുടരേണ്ടത് അത്യാവശ്യമാണ്. രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും അടക്കമുള്ള അസുഖങ്ങള്‍ നിയന്ത്രിക്കുന്നതിനും ആരോഗ്യകരമായ ജീവിതം നയിക്കുന്നതിനും ഇവ സഹായിക്കും.

കൃത്യസമയങ്ങളിൽ ഭക്ഷണം കഴിക്കണമെന്ന് പറയുന്നതെന്തുകൊണ്ട്?

സസ്യാഹാരങ്ങൾ ശീലമാക്കുന്നത് കൊണ്ടുള്ള പ്രയോജനങ്ങൾ നോക്കാം

* വെജിറ്റേറിയൻ ഭക്ഷണം കുടലിൻറെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. സസ്യഭക്ഷണങ്ങളിൽ ആടങ്ങിയിട്ടുള്ള നാരിൻറെ അംശമാണ് കുടലിൻറെ  ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നത്.

* ശരീരത്തിലെ ഊര്‍ജം നിലനിര്‍ത്താന്‍ സസ്യാഹാരങ്ങള്‍ സഹായിക്കുന്നു.  കായിക താരങ്ങള്‍ ഉള്‍പ്പെടെ സസ്യാഹാരങ്ങളാണ് പിന്‍തുടരുന്നുത്.

തണുപ്പിന് പറ്റിയതാണ് ഈ ഫലങ്ങൾ

* ദിവസവും സസ്യാഹാരങ്ങള്‍ കഴിക്കുന്നതിലൂടെ ചര്‍മ്മത്തിൻറെ തിളക്കം കൂട്ടാന്‍ സഹായിക്കുന്നതായി പഠനങ്ങള്‍ സൂചിപ്പുന്നു. സസ്യാഹാരങ്ങള്‍ നമ്മുടെ ശരീരത്തിലെ ആന്റിഓക്സിഡന്റുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതിന് സഹായിക്കുന്നു. ചീര അടക്കമുള്ള ഇലക്കറികള്‍ ശരീരത്തിന് കൂടുതല്‍ ഗുണം ചെയ്യുന്നു.

ഇലവര്‍ഗങ്ങള്‍ (ചീര, പാലക്, മുരിങ്ങ, മത്തന്‍), പയര്‍ വര്‍ഗങ്ങള്‍, പാവയ്ക്ക, കോവയ്ക്ക, കുമ്പളങ്ങ, മത്തന്‍ തുടങ്ങിയ പച്ചക്കറികളില്‍ മൂന്നെണ്ണം ദിവസവും കഴിക്കണം. അതിനൊപ്പം വാഴപ്പഴം, ഓറഞ്ച്, ആപ്പിള്‍, മുന്തിരി, പാഷന്‍ ഫ്രൂട്ട്, കിവി, മാതളം തുടങ്ങിയവയില്‍ ഏതെങ്കിലും രണ്ടെണ്ണം ദിവസവും കഴിക്കുക. ചീര, ഉള്‍പ്പെടെയുള്ള പച്ച ഇലക്കറികളും, ബീറ്റാ കരോട്ടിന്‍, വിറ്റാമിന്‍ സി എന്നിവയാല്‍ സമ്പന്നമായ പഴങ്ങളും പച്ചക്കറികളും, സിട്രസ് പഴങ്ങള്‍, കാരറ്റ് എന്നിവ ഏറെ ഗുണം ചെയ്യും.

* സസ്യാഹാരങ്ങള്‍ നാരുകളാല്‍ സമ്പന്നമാണ്. ശരീരത്തിലെ ഭാരം കുറയ്ക്കുന്നതിന് ഇവ സഹായിക്കുന്നു. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും പച്ചകറികളും ഇലക്കറികളും സഹായിക്കും.

* നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുന്നു: സസ്യാഹാരങ്ങള്‍ കഴിക്കുന്നത് ഒരു പരിധി വരെ ഉറക്കം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ശരീരത്തിന്റെ മുഴുവനായിട്ടുള്ള പ്രവര്‍ത്തനങ്ങളെ സുഖമായ തരത്തില്‍ കൊണ്ടു പോകുന്നതിന് ഇവ സഹായിക്കുന്നു.

English Summary: Benefits of being a vegetarian

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds