ഒടിഞ്ഞ അസ്ഥികളെ വീണ്ടും യോജിപ്പിക്കുന്നതിനുള്ള കഴിവുണ്ട്. ഒടിവിനും ചതവിനും നീരു കുറയാനും എല്ല് ക്രമീകരിക്കാനും നല്ലതാണ്. ഒടിവു ചികിത്സയുടെ പകുതിയും കൈകാര്യം ചെയ്യുന്ന നാട്ടുവൈദ്യന്മാരുടെ ഒരു പ്രധാന ഔഷധം എന്ന പ്രാധാന്യം ചങ്ങലംപരണ്ട നിലനിര്‍ത്തിവരുന്നു.കളരിയും മറ്റും പഠിപ്പിക്കുന്ന സ്ഥലങ്ങളിൽ ചങ്ങലംപരണ്ട സാധാരണയായി നട്ടുവളർത്താറുണ്ട് .ശരീരത്തിൽ അസ്ഥിഭ്രംശം ഉണ്ടായാൽ ഇതിന്റെ തണ്ടു ചതച്ചു ആ ഭാഗത്തു വച്ച് കെട്ടുകയും എള്ളെണ്ണയിൽ കഴിയ ഇതിന്റെ നീര് പുരട്ടുകയും ചെയ്യുന്നത് വളരെ ഗുണകരമാണ്.
കാൽസ്യത്തിന്റെ ഉറവിടമാണ് ഈ ചെടി. പശുക്കൾക്ക് ധാരാളം പാൽ ലഭിക്കാൻ കർഷകർ ഇത് പുല്ലിനൊപ്പം പശുക്കൾക്ക് കൊടുക്കാറുണ്ട് . കാൽസിയം ഓക്സലേറ്റ് ,കരോട്ടിൻ, കൊഴുപ്പ് , കാർബോ ഹൈഡ്രേറ്റ്, വിറ്റാമിന് സി, കാൽസ്യം ഫോസ്പറ്റ് , കാൽസിയം കാര്ബോണെറ്റ് എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു .കള്ളിച്ചെടിപോലെ വഴുവഴുപ്പ് ഉള്ളതാണെകിലും കേരളത്തിലും തമിഴ്നാട്ടിലും ഇത് സാധാരണയായി ഉപയോഗിച്ച് വരുന്ന ഒരു ഇലക്കറിയാണ് ചങ്ങലംപരണ്ട. അച്ചാർ, ചമ്മന്തിപൊടി, തോരൻ എന്നിവ ഉണ്ടാക്കാൻ ഇത് ഉപയോഗിക്കാറുണ്ട് .
Share your comments