കേരളത്തിൽ എല്ലായിടത്തും തന്നെ കാണപ്പെടുന്ന ഒരു കുറ്റിച്ചെടിയാണ് എന്നാൽ ഇന്ന് നാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു ഔഷധിയാണ് ചെറൂള. മരണാന്തര കർമങ്ങളിൽ ഉപയോഗിക്കുന്നതിനാൽ ഇതിനു ബലിപ്പൂവ് എന്നും ചിലയിടങ്ങളിൽ പേരുണ്ട്. ശരീരത്തിലെ വിഷാംശങ്ങളെ പുറത്തു കളയുന്നതിനും, വൃക്കരോഗങ്ങൾ തടയുന്നതിനും ഫലപ്രദമാണ് ഈ സസ്യം. ഹൈന്ദവ ആചാരത്തിലെ ദശപുഷ്പങ്ങളിൽ ഒന്നാണിത്. തൈ നട്ടു വളര്‍ത്താവുന്ന ഒരു ചെറുസസ്യമാണിത് ഒരു മീറ്റർ വരെ ഉയരത്തിലോ അല്ലെങ്കിൽ നിലത്തു പടർന്നു വളരുന്ന ഒരു ചെടിയാണിത്. ഇളം പച്ചനിറമാണ് ഇതിന്റെ ഇലകൾക്കു തണ്ടിനോട് ചേർന്ന് ധാരാളം ചെറിയ വെള്ള പൂക്കൾ ഉണ്ടാകും.കുടിക്കുന്ന വെള്ളത്തിൽ ചേർത്ത് തിളപ്പിക്കാനും , നെയ്യിൽ വറുത്തു കഴിക്കാനും, താഴ്ഗുതാമയോട് കൂടി അരച്ച് ഉരുട്ടി കഴിക്കാനുമാണ് സാധാരണയായി ചെറൂള ഉപയോഗിക്കാറ്.
മൂത്രാശയകല്ലിനെ ദ്രവിപ്പിച്ചു കളയാന്‍ കഴിവുള്ള ഔഷധസസ്യമാണ് ചെറൂള.ശരീരത്തിലെ വിഷാംശങ്ങളെ പുറത്തു കളയുന്നതിനും, വൃക്കരോഗങ്ങൾ തടയുന്നതിനും ഫലപ്രദം. രക്തസ്രാവം, കൃമിശല്യം, മൂത്രക്കല്ല് എന്നിവയ്ക്ക് ഉത്തമം. മൂത്രാശയ രോഗങ്ങൾക്ക് മരുന്നായി ഉപയോഗിക്കുന്നു.ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിനും അല്‍ഷിമേഴ്‌സ് പോലുള്ള രോഗാവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു ചെറൂള. ചെറൂള നെയ്യില്‍ കാച്ചി കഴിക്കുന്നതിലൂടെ അത് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ പാലിലും ചെറൂള കാച്ചി കഴിക്കുന്നതാണ് ഉത്തമം. ചെറൂളയുടെ ഇല അരച്ച് മോരില്‍ കഴിക്കുന്നത് പ്രമേഹത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇങ്ങനെ നിരവധി ഔഷദഹ് ഗുണങ്ങൾ ഉള്ള ചെറൂളയെ നമ്മുടെ ഔഷധ തോട്ടത്തിൽ നട്ടു സംരക്ഷിക്കാം
Share your comments