ഇന്ത്യയിലെ ഭൂരിപക്ഷം ആളുകൾക്കും, അതായത് ഓരോ രണ്ടാമത്തെ കുടുംബത്തിലും ഒരാൾക്കെങ്കിലും പ്രമേഹം (Diabetes) ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഈ രോഗം ശരീരത്തിന്റെ പ്രതിരോധശേഷിയെ ഗണ്യമായി കുറയ്ക്കുന്നു. കൂടാതെ, ഇത് മറ്റ് പല രോഗങ്ങൾക്കും കാരണമാകുകയും ചെയ്യുന്നു.
പ്രമേഹ രോഗികൾ ഭക്ഷണത്തിലും അവർ കുടിക്കുന്ന പാനീയങ്ങളിലും പ്രത്യേകം ശ്രദ്ധ നൽകേണ്ടത് അനിവാര്യമാണ്. കാരണം ഭക്ഷണത്തിലെ അശ്രദ്ധയാണ് പ്രമേഹത്തിലേക്കുള്ള സാധ്യതയും വർധിപ്പിക്കുന്നത്.
ഓട്‌സ്, പയർ, നാടൻ ധാന്യങ്ങൾ, ടോൺ ചെയ്ത പാലും മോരും, തൈര്, കടല, പയർവർഗങ്ങൾ, കാബേജ്, വെണ്ട തുടങ്ങിയ പച്ചക്കറികൾ, ചീര ഉൾപ്പെടെയുള്ള മറ്റ് പച്ച ഇലക്കറികൾ, തൊലികളഞ്ഞ പയർവർഗങ്ങൾ, ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുള്ള പപ്പായ, ആപ്പിൾ, ഓറഞ്ച്, പേരക്ക എണ്ണ, പഴങ്ങൾ എന്നിവ കഴിയ്ക്കുന്നത് പ്രമേഹരോഗികൾക്ക് ഗുണം ചെയ്യും.
രക്തത്തിലെ ഗ്ലൂക്കോസ് അല്ലെങ്കിൽ ഉപാപചയ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഇൻസുലിൻ ഉൽപാദിപ്പിക്കാൻ ശരീരത്തിന് കഴിയാത്ത അവസ്ഥയാണ് പ്രമേഹം. സ്ഥിരമായി രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഉയർന്ന നിലയിലുള്ളത്, ഹൃദയത്തെയും രക്തക്കുഴലുകളെയും, കണ്ണുകൾ, വൃക്കകൾ, ഞരമ്പുകൾ, പല്ലുകൾ എന്നിവയെയും ബാധിക്കുന്ന ഗുരുതര രോഗങ്ങൾക്ക് കാരണമാകും. ഇത് അണുബാധ പോലുള്ള അവസ്ഥയിലേക്കും നയിച്ചേക്കാം. ഹൃദയ രോഗങ്ങൾ, അന്ധത, വൃക്ക തകരാറ്, അവയവങ്ങളുടെ ഛേദിക്കൽ എന്നിവയ്ക്കും പ്രമേഹം പ്രധാന കാരണമാണ്.
എന്നാൽ നമ്മുടെ വീട്ടുവളപ്പിലോ പറമ്പിലോ വലിയ പ്രാധാന്യത്തോടെ കാണാത്ത ചില ഔഷധസസ്യങ്ങൾക്ക് പ്രമേഹം പോലുള്ള ഗുരുതര രോഗങ്ങളെ ശമിപ്പിക്കുന്നതിനുള്ള അത്ഭുതശേഷിയുണ്ട്.
ഇൻസുലിൻ ചെടി (Insulin plant) എന്നറിയപ്പെടുന്ന സസ്യം ഇത്തരത്തിലുള്ള ഗുണങ്ങൾ അടങ്ങിയതാണ്. ഇതിന്റെ ഇലയുടെ ശരിയായ ഉപയോഗത്തിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനാകും. എന്നാൽ ഈ ചെടിയുടെ പേര് സൂചിപ്പിക്കുന്ന പോലെ ഇതിന്റെ ഇലകളിലോ തണ്ടിലോ ഇൻസുലിൻ അടങ്ങിയിട്ടില്ല. അതുപോലെ മനുഷ്യ ശരീരത്തിൽ ഇൻസുലിൻ ഉണ്ടാക്കുന്നതിനും ഇവയ്ക്ക് ശേഷിയില്ല. എന്നാൽ ഈ ചെടിയിൽ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത രാസവസ്തുക്കൾ പഞ്ചസാരയെ ഗ്ലൈക്കോജനാക്കി മാറ്റുന്നു. ഇത് ഉപാപചയ പ്രക്രിയയെ പ്രോത്സാഹിപ്പിക്കുന്നു.
ഇൻസുലിൻ ചെടിയുടെ ഇലയുടെ പ്രത്യേകതകളും ഗുണങ്ങളും
ചുമ, ജലദോഷം, അണുബാധ, ശ്വാസകോശം, ആസ്ത്മ തുടങ്ങിയ രോഗങ്ങൾക്കെതിരെ ഉപയോഗപ്പെടുത്താവുന്ന ഇൻസുലിൻ ചെടിയിൽ കോർസോളിക് ആസിഡ് കാണപ്പെടുന്നു.
ഇല ചവച്ചുതിന്നാം
പ്രോട്ടീനുകൾ, ടെർപെനോയിഡുകൾ, ഫ്ലേവനോയ്ഡുകൾ, ആന്റിഓക്‌സിഡന്റുകൾ, അസ്കോർബിക് ആസിഡ്, ഇരുമ്പ്, ബി-കരോട്ടിൻ, കോറോസോളിക് ആസിഡ് തുടങ്ങി നിരവധി പോഷകങ്ങൾ ഈ ചെടിയിൽ കാണപ്പെടുന്നു. അതിനാൽ പ്രമേഹരോഗികൾ ഇൻസുലിൻ ചെടിയുടെ ഇല ഒരു മാസത്തേക്ക് ദിവസവും ചവച്ചരച്ച് കഴിക്കുന്നത് പ്രമേഹബാധിതർക്ക് ആശ്വാസം നൽകുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
ചൂർണമാക്കി കഴിയ്ക്കാം
ഇൻസുലിൻ ചെടിയുടെ ഇലകൾ ചൂർണത്തിന്റെ രൂപത്തിലും കഴിക്കാം. ഉണങ്ങിയ ഇലകൾ പൊടിച്ചെടുത്ത് കഴിക്കുന്നത് പ്രമേഹത്തെ നിയന്ത്രണവിധേയമാക്കുന്നതിന് ഉത്തമമാണ്.
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments