Health & Herbs

കിരിയാത്ത് ജൈവകീടനാശിനി

kiriyatha plant

ഇന്ത്യയിലും ശ്രീലങ്കയിലും നൈസർഗ്ഗികമായി കണ്ടുവരുന്ന ഒരു ഔഷധ സസ്യമാണ് നിലവേപ്പ് അഥവാ കിരിയത്ത്. പ്രകൃതി തന്നെ നൽകിയ കീടനിവാരിണിയാണ് കിരിയാത്ത് . പച്ചക്കറിത്തോട്ടത്തിനു സമീപം കയറിയത് നട്ടുപിടിപ്പിച്ചാൽ ഒരുവിധം കീടങ്ങൾ അവിട വരില്ല . പ്രമേഹവും പലവിധ വൈറല്‍ രോഗങ്ങളും ലോകം കീഴടക്കുമ്പോള്‍ ഇവയ്ക്ക് പ്രതിവിധി തേടുന്ന ശാസ്ത്ര ലോകത്തിന് ഭാവിയില്‍ ഒരല്പം ആശ്വാസവുമായി എത്തുന്നത് ചിലപ്പോള്‍ കിരിയാത്ത് പോലുള്ള ഔഷധ സസ്യമായിരിക്കും. ലോകത്തിന്റെ പല ഭാഗത്തും ഇതുമായി ബന്ധപ്പെട്ട പരീക്ഷണ നിരീക്ഷണങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. അത് പോലെ തന്നെ ജൈവകൃഷിയിലും കിരിയാത്തിനു പ്രത്യേക സ്ഥാനമുണ്ട്.

കേരളത്തിൽ ഔഷധ ആവശ്യങ്ങൾക്കായി കിരിയാത്ത് കൃഷി ചെയ്യാറുണ്ട് ക്ഷിണ ഏഷ്യയിൽ ചില പകർച്ച വ്യാധികൾക്കും മറ്റുമുള്ള മരുന്നിനായ് ഇവ ധാരാളം കൃഷി ചെയ്തു വരുന്നു. സാധാരണയായി ഇവയുടെ ഇലകളും വേരുകളും ചികിത്സക്കായി ഉപയോഗിക്കുന്നു. നിലവേപ്പിന്റെ ഇലകൾക്കും മറ്റു സസ്യഭാഗങ്ങൾക്കും കടുത്ത കയ്പ്പു രുചിയാണുള്ളതു്. ആയുർവ്വേദത്തിൽ ത്രിദോഷശമനത്തിനായും ത്വൿ രോഗങ്ങൾക്കും ചുമ, ശ്വാസം മുട്ട്, നെഞ്ചെരിച്ചിൽ എന്നിവയ്ക്കു് മരുന്നായി സമൂലം ഉപയോഗിക്കപ്പെടുന്നുണ്ടു്.കിരിയാത്തും കുരുമുളകും കഷായം വച്ച് കഴിച്ചാല്‍ പനിമാറും.പ്രമേഹം, ഉദരരോഗങ്ങൾ, മഞ്ഞപിത്തം, ക്ഷീണം വിശപ്പില്ലായ്മ എന്നിവക്ക് കിരിയാത്ത് കഷായം വച്ച് കുടിക്കുന്നത് പ്രതിവിധിയാണ്.

kiriyatha

ഏതാണ്ട് ഒരു മീറ്റര്‍ പൊക്കത്തില്‍ വരെ പടര്‍ന്നു വളരുന്ന ഒരു ഏകവര്‍ഷി സസ്യമായ കിരിയാത്തിന്റെ ഇലയ്ക്ക് കയ്പ്പ് രസമാണ്. ചരലും ജൈവാംശവും കൂടുതലുള്ള നനവാര്‍ന്ന മണ്ണില്‍ കിരിയാത്ത് സമൃദ്ധമായി വളരുന്നു. കേരളത്തിന്‍റെ കാലാവസ്ഥയില്‍ കാലവര്‍ഷാരംഭത്തോട് കൂടി വളര്‍ച്ച ശക്തി പ്രാപിക്കുകയും വേനലിന്‍റെ വരവോട് കൂടി പൂത്ത് കായ്കള്‍ ഉണ്ടായി നശിക്കുകയും ചെയ്യുന്നു. ഈ വിത്തുകള്‍ ജലലഭ്യതക്ക് അനുസരിച്ച് മുളച്ചു തൈകളാകുന്നു. എന്നാല്‍ ചെറിയ തോതില്‍ ജലസേചനം നടത്തുകയാണെങ്കില്‍ കാലഭേദമില്ലാതെ കിരിയാത്ത് വളര്‍ത്താം. ഔഷധസസ്യം എന്നതിലുപരി കീടനാശിനി സ്വഭാവം ഉള്ളതിനാല്‍ കൃഷി സ്ഥലങ്ങളിലും ഉദ്യാനങ്ങളിലും വീടിന്‍റെ പാര്‍ശ്വത്തിലും വളര്‍ത്താവുന്നതാണ്. കൂടാതെ മണ്ചട്ടികളിലും മണ്ണ് നിറച്ച ചാക്കുകളിലും ആയാസരഹിതമായി വളര്‍ത്താന്‍ യോജിച്ച ഒരു ഔഷധസസ്യമാണ് കിരിയാത്ത്. നട്ട് അഞ്ചോ ആറോ മാസം പ്രായമായാല്‍ ഇലകള്‍ തണ്ടുകളോട് കൂടി മുറിച്ചെടുത്ത് ഉപയോഗിച്ച് തുടങ്ങാം.


Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox