പുളിയാറില

Wednesday, 31 October 2018 09:49 PM By KJ KERALA STAFF

ചിത്രശലഭങ്ങൾ ചേർന്നിരിക്കുന്നതുപോലെ നിലത്തോട് ചേർന്ന് ഇളം പച്ചനിറത്തിൽ നമ്മുടെ തൊടികളിൽ കാണപ്പെട്ടിരുന്ന ഒരു ചെറിയ സസ്യമാണ് പുലിയാറില. പുളിരസമുള്ള തണ്ടുകളും ഇലകളുമാണ് ഇതിനുള്ളത്. ചില പ്രദേശങ്ങളിൽ നിരഭേദമുള്ളതായും കാണപ്പെടുന്നു. പുളിരസമുള്ള ഈ ആറിലക്കു ചെറിയ മഞ്ഞനിറത്തിലുള്ള പൂക്കളാണുള്ളത്.


ഒരു ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട വികാരങ്ങളുടെ ശമനത്തിന് നിർദ്ദേശിക്കപ്പെട്ടിട്ടുള്ള പ്രധാന ഔഷധസസ്യമാണ് പുളിയാരില. ചെടി സമൂലമാണ് ഔഷധങ്ങൾക്ക് ഉപയോഗിക്കുക.പുളിയാറിലയുടെ ഏഴ് തരം ഇനങ്ങൾ നീലഗിരിയിൽ കാണപ്പെടുന്നുണ്ട്. ഇവ കാലക്രമേണ എത്തിച്ചേർന്നതാണെന്ന് കരുതപ്പെടുന്നു. പുളിയാരിലയ്ക്ക് പ്രധാനമായും അമ്ലരസമാണ് ഉള്ളതെങ്കിലും എരിവ്, ചവർപ്പ്, മധുരം എന്നിവയും നേരിയ തോതിൽ അനുഭവപ്പെടും. രുചിയുണ്ടാക്കുക, മുഖവൈരസ്യമകറ്റുക എന്നിവയോടൊപ്പം വയറിളക്കം, അർശസ്സ്, ഗ്രഹണി, ത്വക്‌രോഗങ്ങൾ, നേത്രരോഗങ്ങൾ, ആർത്തവ സമ്പന്ധമായ പ്രശ്നങ്ങൾ, കുടലിലെ പ്രശ്നങ്ങൾ, വിശപ്പില്ലായ്മ എന്നീ അവസ്ഥകളിലും പുളിയാരില ഉപയോഗിക്കുന്നു. ജീവകം സി, ജീവകം ബി, പൊട്ടാസ്യം ഓക്സലേറ്റ്, ഇരുമ്പ്, കാൽസ്യം തുടങ്ങിയവ ധാരാളമായി അടങ്ങിയിട്ടുണ്ട്. .

ചെടിച്ചട്ടിയിലോ നല്ല നനവുള്ള മണ്ണിൽ നിലത്തോ പുലിയാറില നട്ടുപിടിപ്പിക്കാം. തണ്ട് മുറിച്ചാണ് ഇത് നടുക.പുളിയറിള നമ്മുടെ ആഹാരത്തിന്റെ ഭാഗമാകുന്നത് ഉദരസംബന്ധിയായ അസുഖങ്ങൾക്ക് നല്ലതാണു . പുലിയാറില രസം ഉണ്ടാക്കിയോ എണ്ണയിൽ വറുത്തു ചോറിനൊപ്പമോ, സാലഡായോ കഴിക്കുന്നത് രുചികരമാണ് .പുളിയാറില ജ്യൂസായും, ചട്നിയായും, മോരിൽ കാച്ചിയും ഉപയോഗിക്കാറുണ്ട്.

CommentsMore from Health & Herbs

ചാമ്പയ്ക്കയെ അവഗണിക്കല്ലേ

ചാമ്പയ്ക്കയെ അവഗണിക്കല്ലേ റോസ് ആപ്പിൾ എന്നറിയപ്പെടുന്ന ചാമ്പക്ക അധികം ശ്രദ്ധിക്കപ്പെടാതെ ഒരു ഫലമാണ്. നമ്മുടെ തൊടികളിൽ സ്ഥിര സാന്നിധ്യമായിരുന്ന ഒരു ചെറിയ വൃക്ഷമാണ് ചാമ്പ .കായ്ക്കുന്ന സമയത്തു മരംനിറയെ കായ്‌കൾ നൽകി ഇവ നമ്മെ സന്തോഷിപ്പിക്…

November 05, 2018

ബിരിയാണികൈത

ബിരിയാണികൈത വടക്കേ ഇന്ത്യക്കാർ രംഭ എന്ന് വിളിക്കുന്ന മലയാളിയുടെ ബിരിയാണിക്കൈത വളരെയേറെ ഗുണങ്ങൾ നിറഞ്ഞ ഒരു ചെടിയാണ് . നമ്മൾ ബിരിയാണിയടക്കമുള്ള ഭക്ഷണപദാർത്ഥങ്ങൾക്ക് ഗന്ധം നൽകാൻ ഉപയോഗിക്കുന്നു എന്നാൽ ഇതിന്റെ ഔഷധഗുണഗൽ വളരെ എറ…

November 01, 2018

പുളിയാറില

പുളിയാറില    ചിത്രശലഭങ്ങൾ ചേർന്നിരിക്കുന്നതുപോലെ നിലത്തോട് ചേർന്ന് ഇളം പച്ചനിറത്തിൽ നമ്മുടെ തൊടികളിൽ കാണപ്പെട്ടിരുന്ന ഒരു ചെറിയ സസ്യമാണ് പുലിയാറില. പുളിരസമുള്ള തണ്ടുകളും ഇലകളുമാണ് ഇതിനുള്ളത്. ചില പ്രദേശങ്ങളിൽ നിരഭേദമുള്ളതായ…

October 31, 2018


FARM TIPS

കൊമ്പൻചെല്ലിയെ തുരത്താൻ

November 03, 2018

തെങ്ങിനെ ബാധിക്കുന്ന നിരവധികീടങ്ങളിൽ പ്രധാനപ്പെട്ടതാണ് കൊമ്പൻ ചെല്ലി തെങ്ങുകളെ ആക്രമിക്കുന്ന ഇവ വണ്ട് വർഗത്തിൽപ്പെട്ട പറക്കാൻ കഴിവുള്ള ഒരു .ഷഡ്പദമാണിത…

ചേമ്പിനു വിത്തായി തള്ളച്ചേമ്പും പിള്ളച്ചേമ്പും ഉപയോഗിക്കാം.

October 22, 2018

ചെറു ചേമ്പിന്റെ വിളവെടുപ്പിന് ഒരു മാസം മുന്‍പ് ചെടിയുടെ ഇലകള്‍ കൂട്ടിക്കെട്ടി ചുവട്ടില്‍ വളച്ച് മണ്ണിടുകയും നന നിര്‍ത്തുകയും ചെയ്താല്‍ കിഴങ്ങുകള്‍ കൂട…

പച്ചക്കറി കൃഷിക്ക് ചില നാടൻ നുറുങ്ങുകൾ

October 22, 2018

മുളകു വിത്തു പാകമാകുമ്പോള്‍ അതോടൊപ്പം കുറച്ച് അരിപ്പൊടി കൂടി വിതറിയാല്‍ വിത്തു നഷ്ടം ഒഴിവാക്കാവുന്നതാണ്. മുളകിന്റെ കുരുടിപ്പ് മാറ്റുവാന്‍ റബര്‍ ഷീറ…


CopyRight - 2018 Krishi Jagran Media Group. All Rights Reserved.