<
  1. Health & Herbs

കുട്ടികൾക്ക് ആരോഗ്യം കൈവരാൻ ഇളനീർ വെള്ളവും തേങ്ങാപ്പാലും

തെങ്ങ് ഒരു കല്പക വൃക്ഷമാണ്. തെങ്ങിൻറെ ഒരു വസ്തുവും മനുഷ്യന് ഉപകരിക്കാത്തതായിട്ടില്ല. ധാരാളം ഔഷധ ഗുണങ്ങളുടെ കലവറയാണ് നാളികേരവും അതിൽ നിന്നുണ്ടാകുന്ന മൂല്യവർധിത വസ്തുക്കളും. ജനിച്ചുവീഴുന്ന ശിശുവിനെ കുളിപ്പിക്കാൻ നാം ഉപയോഗിക്കുന്നത് ശുദ്ധമായ വെളിച്ചെണ്ണയാണ്. ഇതിനെ കാരണമെന്തെന്നാൽ ശരീരത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന മാലിന്യങ്ങളെ നീക്കം ചെയ്യുവാനും, തണുത്ത വായു തട്ടിയാൽ ഉണ്ടാകുന്ന ദോഷഫലങ്ങൾ തടയുവാനും, ഊഷ്മാവ് നിലനിർത്തുവാനും വെളിച്ചെണ്ണ കൊണ്ട് സാധ്യമാകും.

Priyanka Menon
ഇളനീർ വെള്ളവും തേങ്ങാപ്പാലും
ഇളനീർ വെള്ളവും തേങ്ങാപ്പാലും

തെങ്ങ് ഒരു കല്പക വൃക്ഷമാണ്. തെങ്ങിൻറെ ഒരു വസ്തുവും മനുഷ്യന് ഉപകരിക്കാത്തതായിട്ടില്ല. ധാരാളം ഔഷധ ഗുണങ്ങളുടെ കലവറയാണ് നാളികേരവും അതിൽ നിന്നുണ്ടാകുന്ന മൂല്യവർധിത വസ്തുക്കളും. ജനിച്ചുവീഴുന്ന ശിശുവിനെ കുളിപ്പിക്കാൻ നാം ഉപയോഗിക്കുന്നത് ശുദ്ധമായ വെളിച്ചെണ്ണയാണ്. ഇതിനെ കാരണമെന്തെന്നാൽ ശരീരത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന മാലിന്യങ്ങളെ നീക്കം ചെയ്യുവാനും, തണുത്ത വായു തട്ടിയാൽ ഉണ്ടാകുന്ന ദോഷഫലങ്ങൾ തടയുവാനും, ഊഷ്മാവ് നിലനിർത്തുവാനും വെളിച്ചെണ്ണ കൊണ്ട് സാധ്യമാകും.

പ്ലേഗിന് വെളിച്ചെണ്ണയുടെ ഉപയോഗം നല്ലതാണ്. വെളിച്ചെണ്ണയുടെ ഉപയോഗം കൊണ്ട് പ്ലേഗിന് എതിരെ രോഗപ്രതിരോധശേഷി ഉണ്ടാക്കുവാൻ സാധിക്കും. തമിഴ്നാട്ടിലും ഗുജറാത്തിലും പ്ലേഗ് നിറഞ്ഞു നിന്നപ്പോൾ കേരളത്തിൽ പ്ലേഗ് താരതമ്യേന ബാധിച്ചില്ല. ഇതിന് കാരണം വെളിച്ചെണ്ണയുടെ ഉപയോഗം ആണ്. വെളിച്ചെണ്ണ എന്ന വാക്കിനർത്ഥം വെളിച്ചം ഉണ്ടാക്കുന്ന ഔഷധം എന്നും
ഉണ്ട്. 

പ്രമേഹ രോഗികളും ,ഉയർന്ന രക്തസമ്മർദം ഉള്ളവരും , ഹൃദ്രോഗം വന്നവരും വെളിച്ചെണ്ണ മിതമായ രീതിയിൽ മാത്രമേ ഉപയോഗിവൂ. വായ്പുണ്ണ് മാറുവാൻ കൊട്ടത്തേങ്ങയും കൽക്കണ്ടവും ചേർത്ത് ചവച്ച് കഴിച്ചാൽ മതി. ഗ്രഹണി ബാധിച്ചിട്ടുള്ള കുട്ടികൾക്ക് തേങ്ങാപ്പാൽ വിശേഷപ്പെട്ട ഒരു ആഹാരമാണ്. പ്രോട്ടീൻ കുറഞ്ഞതിന്റെ വൈഷമ്യങ്ങൾ അത് പരിഹരിക്കും. തേങ്ങാപ്പാലും ഇളനീർ വെള്ളവും സമം ചേർത്ത് ഇളക്കി യോജിപ്പിച്ച് ചെറിയ കുട്ടികൾക്ക് നൽകുന്നത് അവരുടെ ആരോഗ്യത്തിന് ഉത്തമമാണ്.

തെങ്ങിൻറെ വേര് കഷായം വച്ച് കഴിച്ചാൽ പല്ലുവേദന മാറും. അതുപോലെതന്നെ ചിരട്ട കത്തിച്ചു പൊടിച്ച് കുരുമുളകും ഉപ്പും ചേർത്ത് പല്ല് തേയ്ക്കുവാൻ ഉപയോഗിച്ചാൽ പല്ലുവേദന, മോണയിൽ നിന്ന് രക്തം വരിക തുടങ്ങിയ രോഗങ്ങൾ മാറും . ശുദ്ധമായ വെളിച്ചെണ്ണയിൽ വെട്ടു പാലയുടെ ഇല ഏഴ് ദിവസം ഇട്ടു വെയിൽ കൊള്ളിക്കുക.അതിനുശേഷം ഇത് പുരട്ടിയാൽ സോറിയാസിസ് എന്ന രോഗത്തിന് നല്ലപോലെ ശമനം ലഭിക്കും. 

Coconut is a Kalpaka tree. Nothing in the coconut is useless to man. Coconut and its value-added products are a storehouse of many medicinal properties. We use pure coconut oil to bathe the unborn baby. This is because coconut oil helps to remove impurities from the body, prevent the harmful effects of cold air and keep the body warm. The use of coconut oil is good for the plague. The use of coconut oil can boost the immune system against plague. While Tamil Nadu and Gujarat were plagued by plague, Kerala was relatively unaffected. This is because of the use of coconut oil. Coconut oil literally means light-producing medicine
Yes. People with diabetes, people with high blood pressure and people with heart disease should use coconut oil only in moderation. To get rid of mouth ulcers, it is enough to chew it with basket and caraway seeds. Coconut milk is a special food for children with epilepsy. It will solve the problem of low protein. Mixing coconut milk and fresh water in equal proportions and giving it to young children is good for their health.

തെങ്ങിൻറെ ഉണങ്ങിയ ഓല കത്തിച്ച ഭസ്മം വെളിച്ചെണ്ണയിൽ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി പുരട്ടിയാൽ തീപ്പൊള്ളലിന് ആശ്വാസം ലഭിക്കും. ചകിരി കത്തിച്ചെടുത്ത ഭസ്മവും കൽക്കണ്ടവും ചേർത്ത് ഇളനീരിൽ കലക്കി കഴിക്കുന്നത് രക്ത പോക്കിന് നല്ലതാണ്.

English Summary: Coconut is a Kalpaka tree pure coconut oil to bathe the unborn baby use of coconut oil is good for the plague People with diabetes

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds