<
  1. Health & Herbs

ഭക്ഷണത്തിന്റെ സ്വാദ് കൂട്ടുന്നതോടൊപ്പം, മല്ലിയില കഴിക്കുന്നത് മുഖസൗന്ദര്യവും വർധിപ്പിക്കും!!

ഭക്ഷണവിഭവത്തിന് ആകർഷകവും പ്രലോഭിപ്പിക്കുന്ന സ്വാദ് നൽകാൻ മാത്രമല്ല മല്ലിയിലയുടെ കഴിവ്. ഇത് നിത്യനെ ഭക്ഷണങ്ങളിൽ ചേർത്ത് കഴിക്കുന്നത് മുഖസൗന്ദര്യം വർധിപ്പിക്കും, അതോടൊപ്പം ദഹനനാളത്തിൽ ശുദ്ധവായു പുറപ്പെടുവിക്കാനും സഹായിക്കുന്നു.

Raveena M Prakash
Coriander leaves benefits in health
Coriander leaves benefits in health

ഭക്ഷണവിഭവത്തിന് ആകർഷകവും പ്രലോഭിപ്പിക്കുന്ന സ്വാദ് നൽകാൻ മാത്രമല്ല മല്ലിയിലയുടെ കഴിവ്, വളരെയധികം ഔഷധഗുണമുള്ള ഒരു സസ്യം കൂടെയാണ് മല്ലിയില, ഇത് നിത്യനെ ഭക്ഷണങ്ങളിൽ ചേർത്ത് കഴിക്കുന്നത് മുഖസൗന്ദര്യം വർധിപ്പിക്കും, അതോടൊപ്പം ദഹനനാളത്തിൽ ശുദ്ധവായു പുറപ്പെടുവിക്കാനും സഹായിക്കുന്നു. മല്ലി ചെടിയുടെ എല്ലാ ഭാഗങ്ങളും ഭക്ഷ്യയോഗ്യമാണ്, എന്നാൽ ഇതിന്റെ പുതിയതും സുഗന്ധമുള്ളതുമായ ഇലകളും ഉണങ്ങിയ വിത്തുകളുമാണ്, ഇന്ത്യൻ പാചകക്കുറിപ്പുകളിൽ സാധാരണയായി ഉപയോഗിക്കുന്നത്.

മല്ലിയിലയില്ലാത്ത ഭക്ഷണങ്ങൾ അപൂർണമാണ്, മല്ലിയിലയുടെ പോഷകഗുണങ്ങൾ അറിയാം:

വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവയുടെ മികച്ച ഉറവിടമാണ് മല്ലിയില. ഈ പോഷകങ്ങൾക്കൊപ്പം, മല്ലിയിലയിൽ ഭക്ഷണ നാരുകൾ, ഇരുമ്പ്, മാംഗനീസ്, കാൽസ്യം, വിറ്റാമിൻ കെ, ഫോസ്ഫറസ് തുടങ്ങിയ ധാരാളം പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. പൂരിത കൊഴുപ്പ് വളരെ കുറവായ മല്ലിയിലയിൽ, 11 അവശ്യ എണ്ണകൾ അടങ്ങിയിട്ടുണ്ട്, അതോടൊപ്പം ഇതിൽ അടങ്ങിയ മറ്റൊരു ഘടകമാണ് ലിനോലെയിക് ആസിഡ്, ഇത് ശരീരത്തിന് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു.വിദഗ്ധരുടെ അഭിപ്രായമാനുസരിച്ച്, 100 ഗ്രാം മല്ലിയിലയിൽ 31 കിലോ കലോറി, 2 ഗ്രാം കാർബോഹൈഡ്രേറ്റ്, 4 ഗ്രാം പ്രോട്ടീൻ, 0.7 ഗ്രാം കൊഴുപ്പ്, 146 മില്ലിഗ്രാം കാൽസ്യം, 5.3 മില്ലിഗ്രാം ഇരുമ്പ്, 4.7 ഗ്രാം നാരുകൾ, 24 മില്ലിഗ്രാം വിറ്റാമിൻ സി, 635 മില്ലിഗ്രാം വിറ്റാമിൻ സി എന്നിവ അടങ്ങിയിട്ടുണ്ട്. 

മല്ലിയിലയുടെ ആരോഗ്യ ഗുണങ്ങൾ

1. ആരോഗ്യകരമായ കാഴ്ചയെ പ്രോത്സാഹിപ്പിക്കുന്നു

ആരോഗ്യമുള്ള കണ്ണുകൾക്ക് ഭക്ഷണത്തിൽ മല്ലിയില ഉൾപ്പെടുത്തണമെന്ന് മുത്തശ്ശിമാരിൽ പറഞ്ഞു നമ്മൾ കേട്ടിട്ടുണ്ട്. കാരണം, മല്ലിയിലയിൽ മികച്ച അളവിൽ വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ, കരോട്ടിനോയിഡുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് നല്ല കാഴ്ചശക്തി വർദ്ധിപ്പിക്കാൻ സഹായിക്കും. മല്ലിയിലയുടെ ദൈനംദിന ഉപയോഗം പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷൻ (ARMD) വൈകിപ്പിക്കാനും, കൺജങ്ക്റ്റിവിറ്റിസ് എന്ന അസുഖത്തെ സുഖപ്പെടുത്താനും സഹായിക്കുമെന്ന് പഠനങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.

2. പ്രതിരോധശേഷിയെ വർധിപ്പിക്കുന്നു

മല്ലിയിലയിൽ വൈറ്റമിൻ സിയും വിറ്റാമിൻ ഇയും ധാരാളമുണ്ട്, വിറ്റാമിൻ എയ്‌ക്കൊപ്പം ഈ രണ്ട് പോഷകങ്ങളും, ശരീരത്തിൽ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. വൈറ്റമിൻ സി വെളുത്ത രക്താണുക്കൾക്ക് ഫലപ്രദമായി പ്രവർത്തിക്കാനും, ശരീരത്തിൽ നിന്ന് ഇരുമ്പ് ആഗിരണം ചെയ്യാനും സഹായിക്കുന്നു.

3. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു

ഇത് ശരീരത്തിലെ എൻസൈമുകളുടെ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളുടെ സാന്നിധ്യമാണ് മല്ലിയിലയുടെ തിളക്കമുള്ള പച്ച നിറത്തിന്റെ കാരണം. ശരീരത്തിൽ ഇൻസുലിൻ സ്രവണം ഉത്തേജിപ്പിക്കുകയും, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. എല്ലാ ഭക്ഷണത്തിലും മല്ലിയില ചേർക്കുകയോ, മല്ലിയില ചേർത്ത വെള്ളം ദിവസവും കുടിക്കുകയോ ചെയ്യുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതലുള്ള വ്യക്തിക്ക് ഗുണം ചെയ്യും.

4. ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും

ഇന്നത്തെ ജീവിതശൈലിയിൽ, ഓരോ മൂന്നാമത്തെ വ്യക്തിയ്ക്കും, ഉയർന്ന കൊളസ്ട്രോൾ പ്രശ്നങ്ങൾ നേരിടുന്നു. മല്ലിയില പതിവായി കഴിക്കുന്നത് എൽഡിഎൽ (Bad) കൊളസ്ട്രോൾ കുറയ്ക്കാനും എച്ച്ഡിഎൽ (Good) കൊളസ്ട്രോൾ മെച്ചപ്പെടുത്താനും സഹായിക്കും. 

5. അസ്ഥികളുടെ ആരോഗ്യം ശക്തിപ്പെടുത്തുന്നു.

കാൽസ്യം, മാംഗനീസ്, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ അസ്ഥി ധാതുക്കളാൽ സമ്പുഷ്ടമാണ് മല്ലിയില. മല്ലിയിലയിൽ അടങ്ങിയ ആൻറി-ഇൻഫ്ലമേറ്ററി ഫംഗ്‌ഷൻ സന്ധിവാതവുമായി ബന്ധപ്പെട്ട വേദനയിൽ നിന്ന് എല്ലിനെ സംരക്ഷിക്കുന്നു.

6. ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു

ഇരുമ്പ്, വിറ്റാമിൻ ഇ, വിറ്റാമിൻ എ എന്നിവയുടെ ശക്തികേന്ദ്രം കൂടിയാണ് ഇത്. ഇവ ചർമ്മത്തെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലിനെതിരെ പോരാടുന്നു. അധിക എണ്ണ ആഗിരണം ചെയ്യാനുള്ള കഴിവുള്ളതിനാൽ എണ്ണമയമുള്ള ചർമ്മത്തിനും മല്ലിയില പ്രതിവിധിയായി ഇത് പ്രവർത്തിക്കുന്നു. ചർമ്മത്തെ ശമിപ്പിക്കാനും തണുപ്പിക്കാനും സഹായിക്കുന്ന ഒരു ആന്റിമൈക്രോബയൽ, ആന്റിസെപ്റ്റിക്, ആന്റിഫംഗൽ ഏജന്റ് കൂടിയാണിത്.

7. കുടലിന്റെ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു

മല്ലിയിലയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് ദഹനപ്രശ്നങ്ങളിൽ നിന്ന് ആശ്വാസം നൽകാൻ സഹായിക്കുന്നു. വയറ്റിലെ അസ്വസ്ഥത, വയറിളക്കം, മലവിസർജ്ജനം, ഗ്യാസ് അല്ലെങ്കിൽ ഓക്കാനം തുടങ്ങിയ വിവിധ ദഹന പ്രശ്നങ്ങൾക്കും ഇത് ഉത്തമമാണ്.

ബന്ധപ്പെട്ട വാർത്തകൾ: World Health Day: ദിവസേന ചെയ്യുന്ന കാര്യങ്ങൾ ആരോഗ്യം നഷ്ടപ്പെടാൻ കാരണമാവുന്നു!!

English Summary: Coriander leaves benefits in health

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds