ബിരിയാണികൈത

Thursday, 01 November 2018 10:30 PM By KJ KERALA STAFF

വടക്കേ ഇന്ത്യക്കാർ രംഭ എന്ന് വിളിക്കുന്ന മലയാളിയുടെ ബിരിയാണിക്കൈത വളരെയേറെ ഗുണങ്ങൾ നിറഞ്ഞ ഒരു ചെടിയാണ് . നമ്മൾ ബിരിയാണിയടക്കമുള്ള ഭക്ഷണപദാർത്ഥങ്ങൾക്ക് ഗന്ധം നൽകാൻ ഉപയോഗിക്കുന്നു എന്നാൽ ഇതിന്റെ ഔഷധഗുണഗൽ വളരെ എറിയത്രെ.മൊളുക്കാസ് ദ്വീപാണ് ഈ ചെടിയുടെ സ്വദേശം.ഈ ചെടിയുടെ ശാസ്ത്രനാമം പൻഡാനസ് അമാരില്ലി ഫോളിയസ്(Pandanus Amaryllifolius).


എല്ലാ വശങ്ങളിലേക്കും വീതി കുറഞ്ഞ നീളമുള്ള ഇലകളോടെ കാണുവാൻ ഭംഗി ഉള്ളതിനാൽ ചിലർ ഇത് അലങ്കാരച്ചെടിയായും ഉപയോഗിക്കുന്നു. ഈ ചെടിയിൽ പൂക്കളുണ്ടാകാറില്ല. പൂർണ്ണ വളർച്ചയെത്തിയ ഒരു ചെടി അഞ്ച് അടി വരെ ഉയരം വയ്ക്കും. ആസറ്റൈൽ പൈറോളിൻ എന്ന രാസവസ്തുവാണ് ഇതിന് ഗന്ധം നൽകുന്നത്. ഇലയുടെ അടിയിൽ കാണുന്ന സൂക്ഷ്മനാരുകളിലാണ് ഈ രാസവസ്തു സൂഷിച്ചിരിക്കുന്നത്. ഇല വെയിലത്ത് ഉണക്കുകയോ, വെള്ളത്തിലിട്ട് തിളപ്പിക്കുകയോ ചെയ്യുമ്പോളാണ് ബിരിയാണിയുടെ ഗന്ധം പുറത്തു വരിക.സാധാരണ തയ്യാറാക്കാറുള്ള ചോറിൽ ഈ ഇലയിടുന്നതോടെ പ്രത്യേകം രുചി കൈവരുന്നതു കൊണ്ട് മലബാറിൽ ചോറ്റോല എന്ന പേരിലാണിതറിയപ്പെടുന്നത്.

ആന്റി ഓക്സിഡന്റസ്ന്റെ കലവറയാണ് രാംഭയില. സൗന്ദര്യ വർധക വസ്തുക്കളിലും മരുന്ന് നിർമാണത്തിലും ഇത് ധാരാളമായി ഉപയോഗിക്കുന്നു. പല്ലുകളുടെയും മോണകളുടെയും ആരോഗ്യത്തിനും, മുറിവുകൾ ചതവുകൾ എന്നിവ ബദ്ധമാകാനും ഉത്തമമാണ്. ഇതിന്റെ ഇളവാറ്റിയെടുത്ത നീരും വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കാറുണ്ട്..

ചെടിയുടെ താഴെ വശങ്ങളിൽ നിന്നും മുളച്ചുവരുന്ന പൊടിപ്പുകൾ ഓടിച്ചെടുത്തു നട്ടാണ് പുതിയ ചെടികൾ മുളപ്പിക്കുന്നത് . ഈ പൊടിപ്പുകൾ സ്യൂഡോമോണസ് ലയണിയിലോ ജൈവാമൃതത്തിലോ മുക്കി നട്ടാൽ നല്ലതാണ് .നീർവാർച്ചയുള്ള മണ്ണിൽ വാരംകോരി അതിൽ ചെറിയകുഴികളിൽ ചെടിനടാം. ആവശ്യത്തിന് തണലും സൂര്യപ്രകാശവും ചെടിക്ക് ലഭിക്കണം. അധികം കേടുകൾ ഈ ചെടിക്കു ഉണ്ടാകാറില്ല ചെടിയുടെ രൂക്ഷഗന്ധമാണിതിന് കാരണം. റമ്പായിലയുടെ തൈകൾ ഇപ്പോൾ നഴ്സറികളിൽ ലഭ്യമാണ്.

CommentsMore from Health & Herbs

ചാമ്പയ്ക്കയെ അവഗണിക്കല്ലേ

ചാമ്പയ്ക്കയെ അവഗണിക്കല്ലേ റോസ് ആപ്പിൾ എന്നറിയപ്പെടുന്ന ചാമ്പക്ക അധികം ശ്രദ്ധിക്കപ്പെടാതെ ഒരു ഫലമാണ്. നമ്മുടെ തൊടികളിൽ സ്ഥിര സാന്നിധ്യമായിരുന്ന ഒരു ചെറിയ വൃക്ഷമാണ് ചാമ്പ .കായ്ക്കുന്ന സമയത്തു മരംനിറയെ കായ്‌കൾ നൽകി ഇവ നമ്മെ സന്തോഷിപ്പിക്…

November 05, 2018

ബിരിയാണികൈത

ബിരിയാണികൈത വടക്കേ ഇന്ത്യക്കാർ രംഭ എന്ന് വിളിക്കുന്ന മലയാളിയുടെ ബിരിയാണിക്കൈത വളരെയേറെ ഗുണങ്ങൾ നിറഞ്ഞ ഒരു ചെടിയാണ് . നമ്മൾ ബിരിയാണിയടക്കമുള്ള ഭക്ഷണപദാർത്ഥങ്ങൾക്ക് ഗന്ധം നൽകാൻ ഉപയോഗിക്കുന്നു എന്നാൽ ഇതിന്റെ ഔഷധഗുണഗൽ വളരെ എറ…

November 01, 2018

പുളിയാറില

പുളിയാറില    ചിത്രശലഭങ്ങൾ ചേർന്നിരിക്കുന്നതുപോലെ നിലത്തോട് ചേർന്ന് ഇളം പച്ചനിറത്തിൽ നമ്മുടെ തൊടികളിൽ കാണപ്പെട്ടിരുന്ന ഒരു ചെറിയ സസ്യമാണ് പുലിയാറില. പുളിരസമുള്ള തണ്ടുകളും ഇലകളുമാണ് ഇതിനുള്ളത്. ചില പ്രദേശങ്ങളിൽ നിരഭേദമുള്ളതായ…

October 31, 2018


FARM TIPS

കൊമ്പൻചെല്ലിയെ തുരത്താൻ

November 03, 2018

തെങ്ങിനെ ബാധിക്കുന്ന നിരവധികീടങ്ങളിൽ പ്രധാനപ്പെട്ടതാണ് കൊമ്പൻ ചെല്ലി തെങ്ങുകളെ ആക്രമിക്കുന്ന ഇവ വണ്ട് വർഗത്തിൽപ്പെട്ട പറക്കാൻ കഴിവുള്ള ഒരു .ഷഡ്പദമാണിത…

ചേമ്പിനു വിത്തായി തള്ളച്ചേമ്പും പിള്ളച്ചേമ്പും ഉപയോഗിക്കാം.

October 22, 2018

ചെറു ചേമ്പിന്റെ വിളവെടുപ്പിന് ഒരു മാസം മുന്‍പ് ചെടിയുടെ ഇലകള്‍ കൂട്ടിക്കെട്ടി ചുവട്ടില്‍ വളച്ച് മണ്ണിടുകയും നന നിര്‍ത്തുകയും ചെയ്താല്‍ കിഴങ്ങുകള്‍ കൂട…

പച്ചക്കറി കൃഷിക്ക് ചില നാടൻ നുറുങ്ങുകൾ

October 22, 2018

മുളകു വിത്തു പാകമാകുമ്പോള്‍ അതോടൊപ്പം കുറച്ച് അരിപ്പൊടി കൂടി വിതറിയാല്‍ വിത്തു നഷ്ടം ഒഴിവാക്കാവുന്നതാണ്. മുളകിന്റെ കുരുടിപ്പ് മാറ്റുവാന്‍ റബര്‍ ഷീറ…


CopyRight - 2018 Krishi Jagran Media Group. All Rights Reserved.