<
  1. Health & Herbs

വേനലിൽ തിളങ്ങാൻ തൈര് 

വേനലിലെ ചൂടും,പൊടിപടലങ്ങളും ചർമ്മത്തെ വളരെയധികം  ദോഷകരമായി ബാധിക്കും. കറുത്ത് കരുവാളിച്ചു നിറം നഷ്ടപെട്ട മുഖം ആരെയും സങ്കടത്തിലാക്കുന്ന ഒന്നാണ്.

Saritha Bijoy
curd for face
വേനലിലെ ചൂടും,പൊടിപടലങ്ങളും ചർമ്മത്തെ വളരെയധികം  ദോഷകരമായി ബാധിക്കും. കറുത്ത് കരുവാളിച്ചു നിറം നഷ്ടപെട്ട മുഖം ആരെയും സങ്കടത്തിലാക്കുന്ന ഒന്നാണ്. വീട്ടിൽ എളുപ്പം ലഭിക്കുന്ന തൈര് ഉപയോഗിച്ച് ഈ പ്രശ്‌നങ്ങളെ  നിഷ്പ്രയാസം നേരിടാം. തൈരിന്റെ വിവിധ ഉപയോഗങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

പ്രകൃതി ദത്തമായ ഒരു ക്ലെൻസിംഗ് ഏജൻറ് ആണ് തൈര്. വേനൽക്കാലത്തു പുറത്തു പോയി വന്നാൽ  കുറച്  തൈര് മുഖത്ത് പുരട്ടിയ ശേഷം അല്പ സമയം കഴിഞ്ഞ് കഴുകി കളഞ്ഞാല്‍ അഴുക്കും പൊടിപടലങ്ങളും കളഞ്ഞു മുഖം വൃത്തിയായി കിട്ടും. വരണ്ട ചർമ്മം മിക്കവരുടെയും പ്രശ്‌നമാണ് ഇതിനു തൈരിനെക്കാൾ മികച്ച പ്രതിവിധിയില്ല തൈര് മുഖത്ത് തേച്ച്‌ പിടിപ്പിച്ചാല്‍ ഇത് ചര്‍മ്മത്തിന് ഈര്‍പ്പം നല്‍കുന്നു. തൈരിന്റെ ആന്റി ബാക്റ്റീരിയൽ ഘടകങ്ങൾ ചര്മത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

വെയിൽ കൊള്ളുന്നത്മൂ ലമുള്ള മുഖത്തെ കരുവാളിപ്പിന് ഉത്തമമാണ് തൈരുകൊണ്ടുള്ള ഫേസ് പാക്കുകൾ തൈരില്‍ അല്പം മഞ്ഞപ്പൊടി ചേര്‍ത്ത് ഇളക്കി ഈ മിശ്രിതം മുഖത്ത് പുരട്ടി അല്പ സമയം മസാജ് ചെയ്താല്‍ വെയിലേറ്റ കരിവാളിപ്പ് മാറി മുഖത്തിന് തിളക്കവും നിറവും ലഭിക്കും.
സണ്‍ടാന്‍, സണ്‍ബേണ്‍ എന്നിവക്കുള്ള നല്ല മരുന്നു കൂടിയാണ് തൈര് ഇതിൽ അടങ്ങിയിട്ടുള്ള ലാക്ടിക് ആസിഡ് ആണ് ടാൻ കുറയ്ക്കാൻ സഹായിക്കുന്നത്. തൈരിനെ ഒരു സ്‌ക്രബർ ആയും  ഉപയോഗിക്കാം  മുഖത്തും കൈകാലുകളിലും  തൈരിൽ കുറച്ചു പഞ്ചസാര തരികൾ വിതറി മൃദുവായി ഉരസിയത്തിനു ശേഷം കഴുകിക്കളയാം.

പച്ചമഞ്ഞൾ  തേൻ,കടലമാവ് , തൈര് എന്നിവ ചേർത്ത്  ഉണ്ടാക്കുന്ന ഫേസ് മാസ്‌ക് മുഖ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിന് വളരെ നല്ലതാണ്. തൈരും നാരങ്ങ നീരും മിക്സ് ചെയ്ത് മുഖത്ത് തേച്ച്‌ പിടിപ്പിക്കുന്നത് മുഖത്തിന്റെ  നിറം വർധിപ്പിക്കുന്നതിന് സഹായിക്കും  ബ്ലാക്ക്ഹെഡ്സ് പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഏറ്റവും മികച്ച ഫേസ് മാസ്ക് ആണ് തൈരും നാരങ്ങ നീരും ചേര്‍ത്ത മിശ്രിതം
English Summary: curd to protect skin from sun

Like this article?

Hey! I am Saritha Bijoy. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds