1. Health & Herbs

സൈക്കിൾ ചവിട്ടുന്നതിന് അനുസരിച്ച് ശരീര നിലയിൽ വരുതേണ്ട മാറ്റങ്ങൾ

ദീർഘനേരം ഒരേ ശരീരനിലയിൽത്തന്നെ ഇരുന്ന് സൈക്കിൾ ചവിട്ടരുത്. അത് നട്ടെല്ലിലും ചുമലുകളിലും അരക്കെട്ടിലുമൊക്കെ അമിതമായ സമ്മർദം ഉണ്ടാക്കുകയും പിന്നീട് വേദന വരുത്തുകയും ചെയ്യാം.

Arun T
SA
സൈക്കിൾ ചവിട്ടുമ്പോൾ

സൈക്കിൾ ചവിട്ടുമ്പോൾ

ദീർഘനേരം ഒരേ ശരീരനിലയിൽത്തന്നെ ഇരുന്ന് സൈക്കിൾ ചവിട്ടരുത്. അത് നട്ടെല്ലിലും ചുമലുകളിലും അരക്കെട്ടിലുമൊക്കെ അമിതമായ സമ്മർദം ഉണ്ടാക്കുകയും പിന്നീട് വേദന വരുത്തുകയും ചെയ്യാം. ഇത് ഒഴിവാക്കാൻ സൈക്കിൾ ചവിട്ടുന്നതിന് അനുസരിച്ച് മുന്നോട്ടു കുനിഞ്ഞും (കയറ്റം കയറുമ്പോൾ) നിവർന്നുമൊക്കെ ശരീരനില മാറ്റി ക്കൊണ്ടിരിക്കുന്നതാണ് നല്ലത്. അതുപോലെ സൈക്കിളിന്റെ സീറ്റിന് ആവശ്യമായ മാർദവം ഉണ്ടായിരിക്കാൻ ശ്രദ്ധിക്കുക.

Whether you're young or old, athletic or sedentary, bicycling is an enjoyable and healthy way to travel and experience the outdoors. Done vigorously, it gives the heart and circulatory system a workout and can burn more than 500 calories per hour

ഈ കാര്യങ്ങൾ മറക്കരുത്

പതിവായി സൈക്ലിങ്ങിൽ ഏർപ്പെടുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വയർനിറയെ ഭക്ഷണം കഴിച്ചാൽ കുറഞ്ഞത് അര മണിക്കൂറെങ്കിലും കഴിയാതെ സൈക്കിൾചവിട്ടരുത്. ഛർദിപോലുള്ള പല ആരോഗ്യപ്രശ്നങ്ങൾക്ക് അതു കാരണമാകാം.
• കഴിയുന്നതും സെക്സിങ് ആരംഭിക്കുന്നതിനുമുൻപ് അൽപം വെള്ളം (ഒരു ഗ്ലാസ്) കുടിക്കാം.
എപ്പോഴും ദാഹം തോന്നും മുൻപേ, സമയം കണക്കാക്കി വെള്ളം കുടിക്കാം. ഇതു നിർജലീകരണം തടയും.

ദീർഘദൂരം സൈക്കിളോടിക്കുന്നവർ കാർബോഹൈഡ്രേറ്റ്, ഇലക്ട്രോലൈറ്റ്സ് അടങ്ങിയ പാനീയങ്ങൾ കരുതുക. അമിതവിയർക്കൽ മൂലമുള്ള ധാതുനഷ്ടം തടയാൻ ഇതു സഹായിക്കും. കരിക്കിൻ വെള്ളം, ഉപ്പും മധുരവുമിട്ട നാരങ്ങാവെള്ളം, എന്നിവ ഉത്തമം.

ഷുഗർ ലെവലിൽ വലിയ വ്യത്യാസങ്ങൾ ഉള്ളവർ, പെട്ടെന്ന് തലകറക്കം വരുന്നവർ, ഹൈപ്പർ തൈറോയ്ഡ് രോഗങ്ങൾ, ഹൃദ്രോഗങ്ങൾ, പോണ്ടിലോസിസ്, നടുവേദന, പൈൽസ്, ഫിസുല, കാൽമുട്ടുവേദന തുടങ്ങിയവയുള്ളവർ സൈക്കിൾ ചവിട്ടുമ്പോൾ (പ്രത്യേകം ശ്രദ്ധിക്കണം. കഴിവതും ഡോക്ടറുടെ ഉപദേശത്തോടെ മാത്രം സെക്സിങ് തുടങ്ങുക.

സൈക്ലിങ് സമയത്ത് ശരീരത്തിനോടു ചേർന്നുകിടക്കുന്ന വസ്ത്രങ്ങൾ ധരിക്കുക. അയഞ്ഞ വസ്ത്രങ്ങൾ സൈക്കിൾ യാത്ര കൂടുതൽ ആയാസകരമാക്കും. അപകടസാധ്യത കൂട്ടും.
സൈക്ലിങ് ഹെൽമറ്റ് നിർബന്ധമായും ഉപയോഗിക്കുക. 300-400 രൂപ വിലയ്ക്ക് ഇത് ലഭിക്കും. കൂടാതെ ഗ്ലൗസും ഷൂസും ഉപയോഗഗിക്കുന്നതും സൈക്ലിങ് സൗകര്യപ്രദമാക്കും.
വിളർച്ച, പോഷകാഹാരക്കുറവ് എന്നിവയുള്ളവർ പതിവായി സൈക്കിൾ ചവിട്ടുന്നത് ചിലപ്പോൾ കാൽമുട്ടിൽ വേദന ഉണ്ടാക്കാം. സമീകൃതാഹാരം കഴിക്കാൻ ശ്രദ്ധിക്കുക.

പുറം വേദന, മുട്ട് വേദന ഇവയുണ്ടോ? സുഖദ ഓർഗാനിക് ഓയിലുകൾ പുരട്ടിയാൽ ഉടനടി സുഖപ്പെടും

വേദന കുറയ്ക്കാന്‍ എട്ടിലൊന്ന് സ്ത്രീകള്‍ കഞ്ചാവ് ഉപയോഗിക്കുന്നുവെന്ന് പഠനം

മൈഗ്രേന്‍ - ലക്ഷണങ്ങളും, ചികിത്സയും

സഞ്ജീവിനി ആപ്പ് - ഒരു രോഗിയുടെ അനുഭക്കുറുപ്പിലൂടെ

English Summary: CYCLE PEDDALING STEPS TO BE TAKEN CARE WHILE DOING IT

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds