ത്വക്‌രോഗങ്ങൾക്ക് വളരെഫലപ്രദമായ പ്രതിവിധിയാണ് ദന്തപ്പാല സോറിയാസിസ് എന്ന രോഗത്തിന് ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന ഒരു ഔഷധസസ്യമാണ് ദന്തപ്പാല. ഇന്ത്യയിൽ ഏതുസ്ഥലത്തും ധാരാളമായി വളരുന്ന ഈ ചെറു വൃക്ഷം വെട്ടുപാല, ദന്തപ്പാല, വെണ്‍പാല തുടങ്ങി പല പേരുകളില്‍ അറിയപ്പെടുന്നു.തമിഴ് സിദ്ധവൈദ്യത്തിൽ നിന്നും ആയുർവേദചികിത്സാരംഗത്തേക്ക് കുടിയേറിയ ഔഷധസസ്യമാണ് ദന്തപ്പാല. സോറിയാസിസ്‌പോലുള്ള അസുഖങ്ങൾക്ക് മരുന്നാണെന്നു കണ്ടെത്തിയതിനു ശേഷം കേരളത്തിലെ പല സ്ഥലങ്ങളിലും ദന്തപ്പാല വളർത്തുന്നുണ്ട് വ്യാവസായികാടിസ്ഥാനത്തിൽ വളർത്തുന്നവരും കുറവല്ല. എണ്ണയുണ്ടാക്കുന്നതിനു പുറമെ ദന്തപ്പാലയ്ക്കു വേറെ ഔഷധ ഗുണങ്ങൾകൂടി ഉണ്ട് .ദന്തപ്പാലയുടെ ഇലയും തോലും കൂടി കഷായം വെച്ചു സേവിച്ചാല്‍ ഉദരശൂല (വയറുവേദന), അതിസാരം, പനി എന്നിവ ശമിക്കും.വിത്തും തോലും കൂടി കഷായം വെച്ചു കഴിച്ചാല്‍ രക്താതിസാരം ശമിക്കും. യൂനാനി ചികിത്സയിലും ദന്തപ്പാല ഉപയോഗിക്കപ്പെടുന്നു. യൂനാനി വൈദ്യശാസ്ത്രപ്രകാരം ഇത് വാതത്തെ ശമിപ്പിക്കും.
പല മരുന്നുകമ്പനികളും പല പേരുകളിൽ ദന്തപ്പാല എണ്ണ വിപണിയിൽ എത്തിക്കുന്നുണ്ട് എന്നാൽ ഇതിൽ എത്രമാത്രം യഥാർത്ഥ എന്ന ഉണ്ടെന്നത് സംശയമാണ്, സോറിയാസിനുവേണ്ടി എണ്ണതയ്യാറാക്കേണ്ടത് എങ്ങനെ എന്ന് നോക്കാം. ദന്തപ്പാലയുടെ ഇല ഇരുമ്പ് തൊടാതെ പറിച്ചെടുത്ത്, ഇരുമ്പ് തൊടാതെ നുള്ളി ചെറുതാക്കി, സമം വെളിച്ചെണ്ണ ചേർത്ത് മൺചട്ടിയിലാക്കി, ഏഴു ദിവസം സൂര്യസ്ഫുടം ചെയ്ത് എട്ടാം ദിവസം അരിച്ചെടുത്ത എണ്ണ സോറിയാസിസിന് സിദ്ധൗഷധമാണ്. ഒരു കിലോ ഇലയ്ക്ക് ഒരു കിലോ വെളിച്ചെണ്ണ വേണം. തേങ്ങാപ്പാൽ കാച്ചിയെടുത്ത വെളിച്ചെണ്ണ ഉത്തമം. നല്ല സൂര്യപ്രകാശമുള്ള ദിവസങ്ങളിൽ തുടർച്ചയായി ഏഴു ദിവസം മുഴുവനും വെയിൽ കൊള്ളിക്കണം. സൂര്യപ്രകാശത്തിൽ “കാച്ചിയ” ഈ തൈലത്തിന് ഇരുണ്ട കടുംചുവപ്പുനിറമായിരിക്കും. ഈ എണ്ണ ശരീരത്തിൽ പുരട്ടി കുറഞ്ഞത് രണ്ട് മണിക്കൂർ കഴിഞ്ഞ് സോപ്പ് തൊടാതെ കളിക്കണം. തുടർച്ചയായി മൂന്നു മാസം മുടങ്ങാതെ പുരട്ടിയാൽ സോറിയാസിസ് ശമിക്കും.
English Summary: Dandapala for psoriasis and skin disease
Share your comments