ശാരീരികാരോഗ്യം ഉറപ്പാക്കാനുള്ള മികച്ച ഉപാധിയാണ് ഭക്ഷണത്തിൽ ഡ്രൈ ഫ്രൂട്സുകൾ (Dry fruits) അധികമായി ഉൾപ്പെടുത്തുക എന്നത്. ഇത്തരത്തിൽ പ്രത്യേക ഭക്ഷണരീതി പിന്തുടരുകയാണെങ്കിൽ പലവിധ രോഗങ്ങളെ അതിജീവിക്കാനും ആരോഗ്യമുള്ള ജീവിതശൈലിയ്ക്കും നിങ്ങൾക്ക് സാധിക്കും.
ബന്ധപ്പെട്ട വാർത്തകൾ: ഉണക്കമുന്തിരിയിട്ടു തിളപ്പിച്ച വെള്ളം ദിവസവും
വിവിധ വിഭവങ്ങൾക്ക് രുചി നൽകുന്ന ഉണക്കമുന്തിരി (Raisins/ Dried grapes) കൂട്ടത്തിൽ പോഷക സമ്പുഷ്ടമായ ഭക്ഷണ പദാർഥമാണ്.
ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഇതിൽ തന്നെ കറുപ്പ് അല്ലെങ്കിൽ തവിട്ട് ഉണക്കമുന്തിരിയാണ് നമ്മളിൽ പലരും അധികമായി തെരഞ്ഞെടുക്കുന്നത്. എന്നാൽ ഈ രണ്ട് വിഭാഗം മാത്രമല്ല, വേറെയും വൈവിധ്യമായ ഉണക്കമുന്തിരികൾ ഉണ്ട്.
എന്നാൽ, ഇതിലേത് ഉണക്കമുന്തിരിയാണ് ശരീരത്തിന് കൂടുതൽ പ്രയോജനപ്പെടുന്നതെന്ന് അറിയാമോ? ഇനിയും ഇതിനെ കുറിച്ച് വ്യക്തമായി അറിയില്ലെങ്കിൽ അതിന് സഹായിക്കുന്ന വിവരങ്ങളാണ് ചുവടെ പങ്കുവക്കുന്നത്.
ഉണക്കമുന്തിരി- വിവിധ തരം (Different Types Of Raisins)
ഗോൾഡൻ ഉണക്കമുന്തിരി (golden raisins): മഞ്ഞ നിറത്തിലുള്ള ഈ ഉണക്കമുന്തിരിക്ക് മറ്റ് ഉണക്കമുന്തിരികളേക്കാൾ വലിപ്പം കുറവാണ്. തോംസൺ എന്ന ഇനത്തിൽ പെട്ട, വിത്തില്ലാത്ത മുന്തിരി ഉണക്കി ഉണ്ടാക്കുന്നതാണിത്.
കറുത്ത ഉണക്കമുന്തിരി (black raisins): ഏറ്റവും വ്യാപകമായി നമ്മൾ ഉപയോഗിക്കുന്നതാണ് കറുത്ത ഉണക്കമുന്തിരി. കറുത്ത മുന്തിരിയിൽ നിന്നാണ് ഇത് തയ്യാറാക്കുന്നത്.
ചുവന്ന മുന്തിരി (Red Raisins): ചുവന്ന മുന്തിരിയിൽ നിന്ന് തയ്യാറാക്കുന്ന ചുവന്ന ഉണക്കമുന്തിരി ഏറ്റവും രുചികരമായ പദാർഥമാണ്. ചുവന്ന ഉണക്കമുന്തിരി പ്രമേഹത്തിനെതിരെ ഗുണം ചെയ്യും.
പച്ച ഉണക്കമുന്തിരി (Green Raisins): നേർത്തതും നീളമുള്ളതുമായ ആകൃതിയിലും പച്ച നിറത്തിലും കാണപ്പെടുന്നതാണ് പച്ച ഉണക്കമുന്തിരി. ഈ ഉണക്കമുന്തിരി നാരുകളാൽ സമ്പന്നമാണ്.
ബന്ധപ്പെട്ട വാർത്തകൾ: ഉണക്കമുന്തിരിയുടെ ഔഷധ ഗുണങ്ങൾ
മുനക്ക (Munakka): വലിപ്പം കൂടിയ ഉണക്ക മുന്തിരിയാണ് മുനക്ക. ഇവ ആരോഗ്യത്തിന് വളരെ ഉപയോഗപ്രദമാണ്.
ബന്ധപ്പെട്ട വാർത്തകൾ: ഉണക്കമുന്തിരി-നാരങ്ങാനീര് മിശ്രിതം കഴിച്ചാൽ പലതുണ്ട് ഗുണങ്ങൾ
ഉണക്കമുന്തിരിയിലെ വൈവിധ്യം പോലെ ഇവയിലെ ഗുണങ്ങളും വൈവിധ്യമാണ്. ഏതെല്ലാം ഉണക്കമുന്തിരിയാണ് ആരോഗ്യത്തിന് പ്രയോജനകരമെന്ന് നോക്കാം.
എല്ലാത്തരം ഉണക്കമുന്തിരികളും ആരോഗ്യത്തിന് ഗുണകരമാണെന്ന് കണക്കാക്കപ്പെടുന്നു. ഉണക്കമുന്തിരിയിൽ കാണപ്പെടുന്ന പോഷകങ്ങളായ പ്രോട്ടീൻ, ഇരുമ്പ്, ഫൈബർ, പൊട്ടാസ്യം, കോപ്പർ, വിറ്റാമിൻ ബി6, കാൽസ്യം, ഫൈറ്റോകെമിക്കൽസ്, ആന്റിഓക്‌സിഡന്റുകൾ, ആൻറി ബാക്ടീരിയൽ, ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിൻ ഇ എന്നിവ ആരോഗ്യത്തിന് ഗുണം ചെയ്യും.
ഉത്തമനാര്? (Which Is Best Raisin For Your Health?)
രാവിലെ വെറും വയറ്റിൽ ഉണക്കമുന്തിരി കുതിർത്ത് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ഉപയോഗപ്രദമാണ്.
ഉണക്കമുന്തിരിയിൽ നാരുകളും പ്രീബയോട്ടിക്സും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വയറിന് ഉത്തമമാണ്.
ഉണക്കമുന്തിരിയിലെ ചില ഘടകങ്ങൾ ഇൻസുലിൻ മെച്ചപ്പെടുത്തുന്നതിനും സഹായിക്കും. ഇതിലുള്ള ആന്റി ഓക്‌സിഡന്റ് ഗുണങ്ങൾ ഫ്രീ റാഡിക്കലുകളുടെ ഫലങ്ങൾ കുറയ്ക്കാൻ സഹായിക്കും. കൂടാതെ, ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്താനും ഉണക്കമുന്തിരിയിലെ പോഷകങ്ങൾ സഹായകരമാണ്.
Share your comments