1. Health & Herbs

ഉറക്കത്തിൽ സ്ഥിരമായി ദു:സ്വപ്‌നങ്ങള്‍ കാണുന്നതെന്തുകൊണ്ട്?

ചില ദിവസങ്ങളിൽ ദുഃസ്വപ്നം കാണുന്നത് സ്വാഭാവികമാണ്. എന്നാൽ ചിലർക്കെങ്കിലും ഉണ്ടാകുന്ന ഒരു പ്രശ്‌നമാണ് പതിവായി ഉറക്കത്തിൽ ദുഃസ്വപ്നം കാണുക എന്നത്. റാഡിപ് ഐ മൂവ്‌മെന്റ് അഥവാ റെം (REM) എന്നറിയപ്പെടുന്ന ഉറക്കത്തിന്റെ സ്റ്റേജിലാണ് ഇത്തരം പേടിസ്വപ്‌നങ്ങള്‍ കാണുന്നത്. ദു:സ്വപ്‌നങ്ങള്‍ കാണുന്നതിനുള്ള ചില കാരണങ്ങളെ കുറിച്ചാണ് വിവരിക്കുന്നത്.

Meera Sandeep
Do you have constant nightmares during your sleep? Know the reasons

പല കാരണങ്ങളാലും ഉണ്ടാകുന്ന സ്‌ട്രെസ്, ഉത്കണ്ഠ തുടങ്ങിയവ ഉറക്കത്തിൽ ദുസ്വപ്‌നങ്ങൾ കാണുന്നതിന് കാരണമായേക്കാം.  തനിക്കിഷ്ടപ്പെട്ട ആരെങ്കിലും ദൂരേയ്ക്ക് പോകുകയോ മരിച്ചു പോകുകയോ ചെയ്‌താലും ഇങ്ങനെ സംഭവിക്കാം. 

മാനസികാഘാതം ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. ഇത് ലൈംഗികമായുള്ള ദുരനുഭവങ്ങള്‍ കൊണ്ടാകാം, ഏതെങ്കിലും വിധത്തിലെ അപകടങ്ങള്‍, ആക്‌സിഡന്റുകള്‍ കൊണ്ടുണ്ടാകാം. ഇതല്ലെങ്കില്‍ മാനസികമായുണ്ടാകുന്ന ആഘാതങ്ങള്‍ കാരണമാകാം. പോസ്റ്റ് ട്രൊമാററിക് സ്‌ട്രെസ് ഡിസോര്‍ഡര്‍ എന്ന അവസ്ഥയുള്ളവര്‍ക്ക് ഇത്തരം പ്രശ്‌നമുണ്ടാകാം.

ബന്ധപ്പെട്ട വാർത്തകൾ: സുഖകരമായ ഉറക്കം (Quality sleep) ആരോഗ്യത്തിന് അനിവാര്യം

ആവശ്യമായ ഉറക്കം ലഭിക്കാതിരുക്കുന്നത് (insomnia) ഇത്തര ദു:സ്വപ്‌നങ്ങള്‍ക്ക് പുറകിലുള്ള മറ്റൊരു കാരണമാണ്. ചിലതരം മരുന്നുകള്‍, പ്രത്യേകിച്ച് ആന്റി ഡിപ്രസന്റുകള്‍, ബ്ലഡ് പ്രഷര്‍ മരുന്നുകള്‍, ബീറ്റാ ബ്ലോക്കേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള മരുന്നുകള്‍, പുകവലി നിര്‍ത്താനുള്ള മരുന്നുകള്‍ എന്നിവ ഇത്തരം അവസ്ഥയ്ക്ക് കാരണമാകാറുണ്ട്.

ഡ്രഗ്‌സ്, മദ്യപാനം എന്നിവയ്ക്ക് അടിമയാകുന്നവര്‍ക്ക് ഇത്തരം പ്രശ്‌നമുണ്ടാകാറുണ്ട്. ഇവ നിര്‍ത്തുമ്പോഴുണ്ടാകുന്ന വിത്‌ഡ്രോവല്‍ കാരണവും ഇതുണ്ടാകും. ചിലപ്പോള്‍ ഹൃദയ പ്രശ്‌നങ്ങളാലും ക്യാന്‍സര്‍ പോലുള്ള രോഗങ്ങളാലും ഇതുണ്ടാകാം. ഡിപ്രഷന്‍, ഇതു പോലുള്ള മറ്റ് മാനസിക പ്രശ്‌നങ്ങള്‍ എന്നിവയും ദു:സ്വപ്‌നങ്ങള്‍ക്ക് പുറകിലുണ്ടാകും.

English Summary: Do you have constant nightmares during your sleep? Know the reasons

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds