കശുവണ്ടി കഴിക്കുന്നത് കൊണ്ട് ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ ചെറുതൊന്നുമല്ല. ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ അത് കുട്ടികൾക്കും മുതിർന്നവർക്കും വളരെ ഉത്തമമാണ്. എന്നിരുന്നാലും അമിതമായാൽ അമൃതും വിഷം എന്ന് പറയും പോലെ കൊഴുപ്പും കലോറിയും അടങ്ങിയിരിക്കുന്നതിനാൽ അത് അമിതമായി കഴിക്കുന്നതും ആരോഗ്യത്തിന് അത്ര നല്ലതല്ല.
കശുവണ്ടി അമിതമായി കഴിച്ചാൽ ആരോഗ്യത്തിനെ എങ്ങനെയെല്ലാം ബാധിക്കും?
ശരീരഭാരം വർധിക്കുന്നു
മേൽപ്പറഞ്ഞത് പോലെ കശുവണ്ടിയിൽ കൊഴുപ്പും കലോറിയും ധാരാളമായി അടങ്ങിയിരിക്കുന്നു, അത്കൊണ്ട് തന്നെ അമിതമായി കഴിച്ചാൽ ശരീരഭാരം കൂടുതന്നതിന് കാരണമാകുന്നു. 28 ഗ്രാം കശുവണ്ടിപ്പരിപ്പിൽ 157 കലോറി അടങ്ങിയിട്ടുണ്ട്. നിങ്ങൾ വ്യായാമം, അല്ലെങ്കിൽ യോഗ പോലുള്ളവ ചെയ്തില്ലെങ്കിൽ പെട്ടെന്ന് ശരീരഭാരം വർധിക്കുന്നു. ദിവസേന 5 മുതൽ 10 വരെ കഴിക്കുന്നത് ഉത്തമമാണെന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്.
ഇടയ്ക്കിടെയുള്ള തലവേദന
കശുവണ്ടി അമിതമായി കഴിക്കുന്നത് കൊണ്ടുള്ള പാർശ്വഫലമാണ് ഇടയ്ക്കിടെ ഉണ്ടാകുന്ന തലവേദന. കശുവണ്ടി മാത്രമല്ല ഇത് മറ്റേതൊരു നട്സിനും ബാധകമാണ്. ഏത് തരത്തിലുള്ള പരിപ്പും ആളുകളിൽ മൈഗ്രേനും അല്ലെങ്കിൽ ചെറിയ തലവേദനയും ഉണ്ടാക്കുന്നു. അവ നിങ്ങൾ അമിതമായി കഴിക്കുമ്പോൾ സോഡിയം കുറവായതിനാൽ തലച്ചോറിൻ്റെ രക്തക്കുഴലുകളെ സങ്കോചിപ്പിക്കുന്നു.
ഡയേറിയ
കശുവണ്ടിയുടെ അമിതമായുള്ള ഉപയേഗാം വയറിളക്കത്തിന് കാരണമായേക്കാം. ഇത് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ശരീരത്തിന് ദഹിപ്പിക്കാൻ കഴിയാത്ത ഭാരമുള്ള കൊഴുപ്പ് അടങ്ങിയതാണ് ഇതിന് പ്രധാന കാരണം. അത്കൊണ്ട് അണ്ടിപ്പരിപ്പ് ഇഷ്ടമുള്ളവരാണ് നിങ്ങളെങ്കിൽ അത് അമിതമായി കഴിക്കുന്നത് ഒഴിവാക്കുക.
എരിച്ചിൽ
കശുവണ്ടിയിൽ കൊഴുപ്പിൻ്റെ അംശം കൂടുതലായതിനാൽ പ്രതിദിനം 10 ലേറെ കശുവണ്ടി കഴിക്കുന്നത് എരിച്ചിലിന് കാരണമാകുന്നു. കൂടാതെ ഇത് FODMAP-കൾ കൊണ്ട് നിറഞ്ഞിരിക്കുന്നു, ഒരുതരം പുളിപ്പിക്കുന്ന കാർബോഹൈഡ്രേറ്റുകൾ ചില ആളുകൾക്ക് ദഹിപ്പിക്കാൻ പ്രയാസമാണ്.
നിങ്ങൾക്ക് അണ്ടിപ്പരിപ്പ് ഇഷ്ടമായിരിക്കാം, എന്നിരുന്നാലും അമിതമായാൽ അമൃതും വിഷം എന്ന് പറയുന്ന പോലെ തന്നെ അമിതമായി കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷത്തിന് വഴി വെക്കുന്നു.
Share your comments