പഴങ്ങളും പച്ചക്കറികളും പലപ്പോഴും നമ്മൾ തൊലി കളഞ്ഞിട്ടാണ് ഉപയോഗിക്കുന്നത്, എന്നാൽ നാം കളയുന്ന തൊലികൾക്കും ഗുണങ്ങൾ ഉണ്ടെന്ന് നിങ്ങൾക്ക് അറിയാമോ? ചില പഴങ്ങളുടേയും പച്ചക്കറികളുടേയും തൊലികൾക്കും പോഷകഗുണങ്ങളുണ്ട്. ഭക്ഷ്യയോഗ്യമായ തൊലികൾ നാം ഉപയോഗിക്കുക തന്നെ ചെയ്യണം. തൊലികളോടെ കഴിക്കാൻ സാധിക്കുന്ന ചില പഴങ്ങളും പച്ചക്കറികളും
മാമ്പഴം
മാമ്പഴത്തിൻ്റെ തൊലിയിൽ കരോട്ടിനോയിഡുകൾ, പോളിഫെനോൾസ്, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവയുൾപ്പെടെയുള്ള പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. അത്കൊണ്ട് തന്നെ മാമ്പഴം കഴിക്കുമ്പോൾ തൊലി കളയാതിരിക്കാൻ ശ്രദ്ധിക്കുക,
ഉരുളക്കിഴങ്ങ്
സാധാരണയായി ഉരുളക്കിഴങ്ങിൻ്റെ തൊലി കളയുകയാണ് പതിവ്, വാസ്തവത്തിൽ, നാരുകളും അവശ്യ വിറ്റാമിനുകളും ഉരുളക്കിഴങ്ങിൻ്റെ തൊലിയിൽ അടങ്ങിയിരിക്കുന്നു.
കാരറ്റ്
ആരോഗ്യ ഗുണങ്ങൾക്ക് പേരുകേട്ട കാരറ്റിൻ്റെ മാംസത്തിനും തൊലിക്കും ഒരേ ഗുണങ്ങളാണ്. കാരറ്റ് ഉപയോഗിക്കാനെടുക്കുമ്പോൾ ചെറുതായി സ്ക്രബ് ചെയ്താൽ മതിയാകും. ഉപയോഗിക്കുമ്പോൾ നന്നായി കഴുകി വൃത്തിയാക്കിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക.
പേരക്ക
ആൻറി ഓക്സിഡൻറുകൾ, വിറ്റാമിനുകൾ, നാരുകൾ, ധാതുക്കൾ എന്നിവയാൽ പേരക്കയുടെ തൊലിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. പേരക്കയുടെ തൊലിയും കഴിക്കുന്നതിലൂടെ, ഓരോ പോഷകങ്ങളും ആസ്വദിക്കപ്പെടുന്നുവെന്ന് നിങ്ങൾ ഉറപ്പാക്കുന്നു.
Share your comments